പ്രായമുള്ളയാൾ ക്യൂവിൽ നിന്നത് 20 മിനിറ്റ്; പതിനാറ് ജീവനക്കാർക്ക് CEO യുടെ ‘നിൽപ്പുശിക്ഷ’
ലഖ്‌നൗ: പ്രായമുള്ള ആള്‍ക്ക് ക്യൂവില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ ജീവനക്കാര്‍ക്ക് 'നില്‍പ്പുശിക്ഷ' നല്‍കി സിഇഒ. ഉത്തര്‍പ്രദേശിലെ നോയിഡ അതോറിറ്റിയുടെ കീഴിലുള്ള റസിഡന്‍ഷ്യല്‍ പ്ലോട്ട് ഡിപ്പാര്‍ട്ടുമെന്റ് ഓഫീസിലാണ് സംഭവം. പതിനാറ് ജീവനക്കാര്‍ക്കായിരുന്നു 20 മിനിറ്റ് നേരം ഒരേ നില്‍പ് നില്‍ക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു വനിതാ ജീവനക്കാരിയുടെ കൗണ്ടറിന് മുന്‍പില്‍ പ്രായമുള്ളയാള്‍ കാത്തുനില്‍ക്കുന്നത് സിഇഒയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യങ്ങളില്‍ പെട്ടെന്ന് നീക്കുപോക്കുണ്ടാക്കാന്‍ അദ്ദേഹം ജീവനക്കാരിയോട് ആവശ്യപ്പെട്ടു. എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞിട്ടും പ്രായമായ വ്യക്തി അതേ നില്‍പ് നില്‍ക്കുന്നതാണ് സിഇഒ കണ്ടത്. ഇതോടെ ഓഫീസ് ജീവനക്കാരോട് 20 മിനിറ്റ് നില്‍ക്കാന്‍ സിഇഒ ആവശ്യപ്പെടുകയായിരുന്നു. സ്ഥലമിടപാട് സംബന്ധിച്ച് ദിവസേന ആയിരത്തോളം ആളുകള്‍ വന്നുപോകുന്നയിടമാ...



















