ഊരകം മലയിൽ ഉരുൾപൊട്ടൽ സാധ്യത പഠനം നടത്തണം; കണ്ണമംഗലം ഗ്രാമപഞ്ചായത്ത്
കേരളത്തില്‍ ശക്തമായ കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഗ്രാമപഞ്ചായത്ത് തല ടാസ്ക് ഫോഴ്സ് അടിയന്തിര യോഗം ചേർന്നു. പ്രസ്തുത മീറ്റിംഗില്‍ പഞ്ചായത്തിലെ നിലവിലെ അവസ്ഥ അവലോകനം ചെയ്തതില്‍ കാലാവസ്ഥാ വ്യതിയാനം മുഖേന ഏതെങ്കിലും വിധത്തില്‍ ഈ പഞ്ചായത്തില്‍ ദുരന്തം സംഭവിക്കുകയാണെങ്കില്‍ ഊരകം മലയിലെ ഉരുള്‍പൊട്ടല്‍ കാരണമായിരിക്കുമെന്ന് യോഗം വിലയിരുത്തി.സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി കിടക്കുന്നതുമായ ഊരകം മല ജൈവ വിവിധ്യങ്ങളുടെ കലവറ കൂടിയാണ്. കരിങ്കല്‍ പാറയും മണ്ണും വലിയ ഉരുളന്‍ കല്ലുകളും ഇടകലര്‍ന്ന രീതിയിലാണ് ഈ മലയുടെ ഘടന. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഊരകം മലയില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവയുടെ എല്ലാം പ്രവര്‍ത്തനം ആധുനിക രീതിയിലുള...
















