Saturday, April 18News That Matters
Shadow

Month: August 2024

മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചു; യുവാവ് അറസ്റ്റിൽ

മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചു; യുവാവ് അറസ്റ്റിൽ

KERALA NEWS
തൃശൂർ: മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. പാലപ്പിള്ളി റേഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മലമ്പാമ്പിന്‍റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിരുന്നു. മലമ്പാമ്പിന്‍റെ ഇറച്ചി ശാസ്ത്രീയ പരിശോധനയ്‌ക്ക് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. തളിയക്കോണം പാടശേഖരത്തിൽ നിന്നാണ് ഇയാൾ പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇരിങ്ങാലക്കുട ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്ത...
Invited talk സംഘടിപ്പിച്ചു.

Invited talk സംഘടിപ്പിച്ചു.

TIRURANGADI
തിരൂരങ്ങാടി പി എസ് എം ഓ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ Invited talk സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ കെ അസിസ് നിർവഹിച്ചു. പ്രീതി ഡോക്ടറൽ ഫെല്ലോ സെൻ്റർ ഫോർ വിമൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് മുഖ്യാതിഥിയായി "GENDER AND SEX" എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംസാരിച്ചു.പരിപാടിയിൽ ചരിത്ര വിഭാഗം മേധാവി എം സലീന, അസിസ്റ്റന്റ് പ്രൊഫസർ മാരായ അബ്ദുൽ റഊഫ്, അബ്ദുൽ റഷീദ്, ഫഹദ് കെ ജസീല, ഷബീർ മോൻ,വിദ്യാർത്ഥികളായ ഹിഷാം, ഫിദ, അക്ഷയ് എം, ഷിഫ്ന, റൂഷാദ തുടങ്ങിയവർ സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്.

വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്.

KERALA NEWS
കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്. കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്‍റേതാണ് ഉത്തരവ്. എസ് എന്‍ ട്രസ്റ്റിന് കീഴിലുള്ള നെടുങ്കണ്ടം ട്രൈനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍ പ്രവീണിനെ വ്യക്തമായ കാരണമില്ലാതെ മാനേജമെന്റ് സസ്പെൻഡ് ചെയ്തിരുന്നു. ഉത്തരവ് റദ്ദ് ചെയ്ത് പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാത്തത്തിനെ തുടർന്നാണ് നടപടി.കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പാലിക്കാതിരുന്നതിന് ക്ഷമാപണം പോലും നടത്താന്‍ തയ്യാറായില്ലെന്നു കോടതി ഉത്തരവിൽ പറയുന്നു. എസ് എൻ ട്രസ്റ്റ് മാനേജർ എന്ന നിലയ്‌ക്കാണ് വെള്ളാപ്പള്ളി നടേശനെതിരെ നടപടി. ഈ മാസം 1...
സൈബർ സ്മാർട്ട്‌ 2024 : ജില്ലാതല ക്യാമ്പയിന് തുടക്കമായി

സൈബർ സ്മാർട്ട്‌ 2024 : ജില്ലാതല ക്യാമ്പയിന് തുടക്കമായി

MALAPPURAM
സൈബർ സെക്യൂരിറ്റി മേഖലയിലെ വിദഗ്ധരായ ടെക്‌ബെഹാർട്ടും മലപ്പുറം ജില്ലാ കളക്ടറേറ്റ് റിക്രീയേഷൻ ക്ലബ്ബും സംയുക്തമായി നടത്തിയ സൈബർ സ്മാർട്ട്‌ 2024 സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സ്‌ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടർ വി. ആർ വിനോദ് ഉദ്ഘാടനം ചെയ്തു. സൈബർ അക്രമങ്ങൾ സജീവമായ സൈബർ യുഗത്തിൽ, സൈബർ ആക്രമങ്ങളെ പറ്റി കൂടുതൽ ബോധവാന്മാരാകാനും സൈബർ ആക്രമണങ്ങളെ നേരിടാനും കളക്ടറേറ്റ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതാണ് ക്ലാസിൻ്റെ ലക്ഷ്യം. കളക്ടറേറ്റ് റിക്രീയേഷൻ ക്ലബ്‌ പ്രസിഡന്റ്‌ സൗമ്യ ടി ഭരതൻ അധ്യക്ഷയായി. ടെക്‌ബെഹാർട്ട് കോട്ടക്കൽ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ അദിത് അജിത്കുമാർ, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ആസാദ് ബാബു, സൈബർ ഫോറെൻസിക് ഇൻവെസ്റ്റിഗേറ്റർ അഭിനന്ദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mt...
അധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

അധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

MARANAM
പൊന്നാനി : എം ഐ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക  ബീവി. കെ. ബിന്ദു ടീച്ചർ (53) ഇന്ന് ഉച്ചക്ക് സ്കൂളിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു. രക്ഷിതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. തൃശൂർ വടക്കേകാട് സ്വദേശിയാണ്.   നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വയനാട് പുനരധിവാസ ഫണ്ടിലേക്ക് തുക നൽകി വിദ്യാർത്ഥികൾ മാതൃകയായി.

വയനാട് പുനരധിവാസ ഫണ്ടിലേക്ക് തുക നൽകി വിദ്യാർത്ഥികൾ മാതൃകയായി.

VENGARA
വയനാട് പുനരധിവാസ ഫണ്ടിലേക്ക് തങ്ങളുടെ സമ്പാദ്യപ്പെട്ടിയിലെ തുക നൽകി വിദ്യാർത്ഥികൾ മാതൃകയായി. കണ്ണമംഗലം: പൂച്ചോലമാട് സ്വദേശികളായ അഞ്ചുകണ്ടൻ അഹമ്മദ് കുട്ടിയുടെ മകൾ അഷ്മിയ റഷ, കാപ്പൻ ഹനീഫയുടെ മകൻ മുഹമ്മദ്‌ ഷഹ്‌സാർ എന്നിവരാണ് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഫണ്ട് കൈമാറിയത്. മക്ക കെ.എം.സി.സി നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, സുലൈമാൻ മാളിയേക്കൽ, ഹാരിസ് പെരുവള്ളൂർ, പഞ്ചായത്ത്‌ മുസ്‌ലിംലീഗ് നേതാക്കളായ മുജീബ് പൂക്കുത്ത്, ടി.കെ അബ്ദുട്ടി, വാർഡ് മുസ്‌ലിം ലീഗ് ഭാരവാഹികളായ മൊയ്‌തീൻ കുട്ടി കാപ്പൻ, അബ്ദുൽ റഷീദ് ടി.കെ, മരക്കാർ ഹാജി മുക്കമ്മൽ, ഹനീഫ കാപ്പൻ, അൻവർ എ.കെ എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Breaking News
തിരൂർ: ചമ്രവട്ടം സ്വദേശിയും പുറത്തൂർ ഹൈസ്ക്കൂൾ പ്ലസ്‌ വൺ വിദ്യാർത്ഥിയുമായ ചമ്രവട്ടം കാമ്പിലവളപ്പിൽ സക്കീർ ഹുസൈന്റെ മകൻ ഫവാസിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. മൃത്ദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക്‌ ശേഷം ചമ്രവട്ടം ജുമാ മസ്ജിദിൽ കബറടക്കും  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു

പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു

GULF NEWS, MARANAM
വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു വേങ്ങര: ജിദ്ദയിൽ ജോലി ചെയ്യുന്ന വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് എന്നവർ ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി (ജാമിഅ) ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. ജനാസ നമസ്കാരം നാളെ (ബുധൻ) രാവിലെ സുബ്ഹി നമസ്കാരാനന്തരം ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ നടക്കുന്നതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോഴിക്കോട് വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു

കോഴിക്കോട് വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു

Breaking News
കോഴിക്കോട്: ഒളവണ്ണയിൽ വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ്  ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വലിയ ശബ്ദത്തോടെ വീടിൻ്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു.ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. സക്കീറും ഭാര്യ ആസ്യയും മകളും മകളുടെ രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. അപകടസമയത്ത് സക്കീർ ജോലിക്ക് പോയതായിരുന്നു. മകൾ അവരുടെ മൂത്ത കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാനും പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന സക്കീറിന്റെ ഭാര്യയും കൊച്ചുമകൻ മിൻസാലും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. വീട് നിൽക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ഇവിടെ മണ്ണിട്ടുയർത്തിയാണ് വീട് നിർമ്മിച്ചിരുന്നത്. ദിവസങ്ങൾക്കുമുമ്പ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഈ വീട്ടിൽ വെള്ളം കയറിയിര...
വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Breaking News
വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷപ്രവർത്തനത്തിന് കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്എപി, കെഎപി പോലീസ് അംഗങ്ങളുടെ പാസിങ് ഔട്ട്‌ പരേഡിൽ പ്രസംഗിക്കുക ആയിരുന്നു മുഖ്യമന്ത്രി. കേരള പോലീസിന്റെ കരുതൽ നാട് മുൻപും അനുഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പോലീസ് അസോസിയേഷൻ എസ്എപി ജില്ല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ കൈമാറുകയും ചെയ്തു. അതേസമയം ദുരന്തഭൂമിയിൽ എട്ടാം ദിനവും തിരച്ചിൽ തുടരുകയാണ്. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് ഇന്ന് തെരച്ചിൽ നടത്തും. വനം വകുപ്പ്,ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്സും എൻഡിആർഎഫും സ്ഥലത്തെത്തി തിരച്ചിലിന്റെ ഭാഗമാകും.ദുരന്തത്തിൽ‌ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഹാരിസൺ പ്ലാന്റേഷന്റെ 50 സെൻറ് ഭൂമി കൂടി ദുരന്തനിവാരണ നിയമം അനുസരിച...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; സ്വത്ത് കണ്ടുകെട്ടി ഇഡി

ഫാഷൻ ഗോൾഡ് തട്ടിപ്പ്; സ്വത്ത് കണ്ടുകെട്ടി ഇഡി

KERALA NEWS
ഫാഷൻ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഫാഷൻ ഗോള്‍ഡ് മുൻ ചെയർമാനും മുൻ എംഎല്‍എയുമായ എംസി കമറുദ്ദിൻ്റെ സ്വത്ത് കണ്ടു കെട്ടി ഇഡി. കമറുദ്ദീനെ കൂടാതെ കമ്ബനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2006 ല്‍ ഫാഷൻ ഗോള്‍ഡ് ഇന്റെർനാഷണല്‍ എന്ന പേരില്‍ ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്സിലാണ് ആദ്യകമ്ബനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്ബനികള്‍ രജിസ്റ്റർ ചെയ്തത്. ഒരേ മേല്‍വിലാസത്തിലാണ് കമ്ബനികള്‍ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോള്‍ഡ് ഇന്റെർനാഷണല്‍ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല. മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആർജ്ജിച്ചാണ് ലീഗ് അണികളായ സ...
മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്പരമായി മാറി നൗഫല്‍.

മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്പരമായി മാറി നൗഫല്‍.

KERALA NEWS
മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്പരമായി മാറി നൗഫല്‍. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് ഉരുൾപൊട്ടലിൽ നൗഫലിന് നഷ്ടമായത്. ഏതാനും ബന്ധുക്കൾ മാത്രമാണ് നൗഫലിന് ഇനി കുടുംബമായുള്ളത്. ഭാര്യ സജ്ന, 3 കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ 3 കുട്ടികൾ എന്നിവരടങ്ങുന്ന 11 പേരെയാണ് ഒറ്റ രാത്രികൊണ്ടു നഷ്ടമായത്. ഒമാനിൽ ജോലി ചെയ്യുന്ന കളത്തിങ്കൽ നൗഫൽ ബന്ധുവിന്റെ ഫോൺ വിളിയെത്തിയപ്പോൾത്തന്നെ നാട്ടിലേക്കു പുറപ്പെട്ടതാണ്. നാട്ടിലെത്തിയ നൗഫല്‍ ഇന്നലെ വരെ ചാലിയാറില്‍ തന്റെ ഉറ്റവര്‍ക്കായുള്ള തിരച്ചിലിലായിരുന്നു. മേപ്പാടി ദുരിതാശ്വാസ ക്യാംപിൽ 3 ദിവസത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് വീടിരുന്ന സ്ഥലത്തെത്തിയത്.മാതാപിതാക്കൾ നൗഫലിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാപിതാക്കളുടെയും മൂത്തമകൾ നഫ്‌ല നസ്രിൻ, മൻസൂറിന്റെ ഭാര്യ മുഹ്സിന, മകൾ ആയിഷാമന എന്നി...
മേക്കമണ്ണിൽ സുബൈർ മരണപ്പെട്ടു

മേക്കമണ്ണിൽ സുബൈർ മരണപ്പെട്ടു

MARANAM
വലിയോറ അടക്കാപ്പുര സ്വദേശി മേക്കമണ്ണിൽ സുബൈർ മരണപ്പെട്ടു വലിയോറ: അടക്കാപ്പുര സ്വദേശി പരേതനായ മേക്കമണ്ണിൽ കുഞ്ഞിമ്മുട്ടി എന്നവരുടെ മകൻ മേക്കമണ്ണിൽ സുബൈർ (ഗൂഡല്ലൂർ-പന്തല്ലൂർ കച്ചവടം) എന്നവർ മരണപ്പെട്ടു. മക്കൾ: നൗഫൽ, ആസിർ, സഫീർ, റാഷിദ, ഫർസീന. പരേതന്റെ മയ്യിത്ത് നമസ്ക്കാരം ഇന്ന് ചൊവ്വ രാവിലെ 11 മണിക്ക് വലിയോറ മുതലമാട് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി

1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി

MALAPPURAM, VENGARA
സ്വന്തമായി വിളയിച്ച 1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ പുട്ടുപൊടി എന്നിവ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം നേരിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ ഏല്‍പ്പിച്ചു. 10,000 കിലോ നെല്ലാണ് ഈ വര്‍ഷം ജൈവകൃഷി രീതിയിലൂടെ വിദ്യാര്‍ഥികള്‍ വിളയിച്ചിരുന്നത്.ഡെപ്യൂട്ടി കളക്ടര്‍മാരായ ജോസഫ് സ്റ്റീഫന്‍ റോബിന്‍, ഷെര്‍ളി പൗലോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഐ.യു.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എ. മമ്മു, പ്രിന്‍സിപ്പല്‍ അസീസ് സി., മാനേജര്‍ ടി. മൊയ്തീന്‍കുട്ടി, മാനേജിങ് കമ്മി...
വയനാടിന് ഊരകത്തിന്റെ കൈത്താങ്ങ്

വയനാടിന് ഊരകത്തിന്റെ കൈത്താങ്ങ്

VENGARA
ഊരകം മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കമ്മിറ്റി സമാഹരിച്ച സാധനങ്ങൾ ഡിസിസി യിലേക്ക് അയച്ച വാഹനം വേങ്ങര ബ്ലോക്ക് കുറ്റാളൂർ ഡിവിഷൻ മെമ്പർ രാധ രമേശ് ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. കെ.മൊയ്തീൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സക്കീർ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുമിതാ രാജൻ, ചാലിൽ ബാപ്പു, നടക്കൽ നാസർ, കുട്ടൻ കാരാത്തോട്, റാഫി പുത്തൻപീടിക, പറമ്പൻ സൈതലവി, ജയകൃഷ്ണൻ കെ. പി, അസീസ് പാലേരി, ചാലിൽ ആഷിക്, വിജേന്ദ്രകുമാർ, വി. ടി. അബു, ഷഹൽ എം. ടി , കെ.പി. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര ചെറുകര മലയിൽ വീടിനു സമീപം മണ്ണിടിച്ചിൽ, വീടുകൾക്ക് ഭീഷണി

വേങ്ങര ചെറുകര മലയിൽ വീടിനു സമീപം മണ്ണിടിച്ചിൽ, വീടുകൾക്ക് ഭീഷണി

VENGARA
വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ പാണ്ടി ചെറുകരമലയിൽ വീടിനു സമീപം മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയെ തുടർന്ന് പി കെ സിറാജുദ്ദീൻ എന്നിവരുടെ വീടിന്റെ പിൻ ഭാഗമാണ് ഇടിഞ്ഞു വീണത്. ഏകദേശം 10 മീറ്റർ താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഈ വീടിൻ്റെ താഴ്ഭാഗത്തുള്ള വീട്ടിലെകിണറിന് ഭാഗികമായി തകർന്നു. ഈ വീടിൻറെ താഴ്ഭാഗത്തുള്ള വീട്ടുകാർ ഇതുമൂലം ദുരന്തഭീഷണിയിലാണ് ' ഇവിടെ അടിയന്തരമായിസൈഡ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് ആവശ്യം ശക്തമാണ്. സംരക്ഷിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിന് സാധ്യതയുണ്ടെന്നും വീട്ടുകാർ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിനും വേങ്ങര വില്ലേജ് ഓഫീസർക്കും പരാതി നൽകിയതായി വാർഡ് മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം: എച്ച് ആര്‍ സി സി

ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം: എച്ച് ആര്‍ സി സി

MALAPPURAM
മലപ്പുറം: ആലിയേപ്പറമ്പ് മലനിരകളിലും, പപ്പടക്കാരന്‍ മല, ഊരകം തിരുവോണമല, മിനി ഈട്ടി, ചേരിയന്‍ മല പ്രദേശങ്ങളിലും ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലെ അനധികൃത ചെങ്കല്‍-കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം  നിരോധിക്കണമെന്നും അംഗീകൃത ക്വാറികളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായി നിയന്ത്രിക്കണമെന്നും ഹ്യൂമണ്‍ റൈറ്റ്സ് കെയര്‍ സെന്‍റര്‍ ട്രസ്റ്റിന്‍റെയും സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. മലപ്പുറം നഗരസഭയിലും ആനക്കയം പഞ്ചായത്തിലുമായി വ്യാപിച്ചുകിടക്കുന്ന ആലിയേപ്പറമ്പ് മലനിരകളിലെ കാട്ടുങ്ങല്‍ ചെരിവില്‍ കഴിഞ്ഞ പ്രളയക്കാലത്ത് ചെറിയതോതില്‍ ഉരുള്‍പൊട്ടലുണ്ടായത് മുന്നറിയിപ്പാണെന്നും യോഗം ചൂണ്ടിക്കാട്ടി. ദേശീയചെയര്‍മാന്‍ ബഷീര്‍ഹാജി മങ്കട ആദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വി മുഹമ്മദ് അലി ഇരുമ്പുഴി, അഷറഫ് നാലകത്...
താനൂർ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ ഒരു മൃതദേഹം കണ്ടെത്തി

താനൂർ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ ഒരു മൃതദേഹം കണ്ടെത്തി

Accident
താനൂർ: താനൂർ കടലിൽ നിന്നും ഒരു മൃതദേഹം കിട്ടി. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടത്. അവർ കോസ്റ്റ്കാഡിനെ വിവരം അറിയിക്കുകയും മൃതദേഹം താനൂർ ഹാർബറിൽ എത്തിച്ചു. തുടർന്ന്  മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏകദേശം അൻപത് വയസ്സിനു മുകളിൽ പ്രായം തോന്നിക്കും. മത്സ്യത്തൊഴിലാളിയുടെതാണോ എന്ന് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല..... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ജോലി വാഗ്ദാനം ചെയ്തു യുവതികളെ ദുബായിൽ എത്തിച്ച് പെൺവാണിഭം.

ജോലി വാഗ്ദാനം ചെയ്തു യുവതികളെ ദുബായിൽ എത്തിച്ച് പെൺവാണിഭം.

GULF NEWS
ദുബായ്: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍ വാണിഭത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50-ഓളംപേര്‍ ഇവരുടെ വലയില്‍ ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായില്‍ ദില്‍റുബ എന്ന പേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ (56)യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണര്‍ എ. അരുണിന്റെ ഉത്തരവു പ്രകാരം ഇയാളെ ഗുണ്ടാനിയമം ചുമത്തി തടങ്കലിലിട്ടു. ദുബായില്‍ നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നല്‍കിയ പരാതിയില്‍ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍ വാണിഭസംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം. പ്രകാശ് രാജ് (24), തെങ്കാശി സ്വദേശി കെ. ജയകുമാര്‍ (40), തൊരൈപ്പാക്കം ...
ഇരുകുളങ്ങര മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

ഇരുകുളങ്ങര മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
കുറ്റൂർ കുഴിച്ചെന സ്വദേശി ഇരുകുളങ്ങര മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു. വേങ്ങര :കുറ്റൂർ കുഴിച്ചെന പരേതനായ ഇരുകുളങ്ങര അബൂബക്കർ മാസ്റ്റർ എന്നവരുടെ സഹോദരൻ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കുഴിച്ചെന ജുമാ മസ്ജദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL