
വേങ്ങര: “ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്കായി പോരാടുക, പൊതു വിദ്യാഭ്യാസത്തിന്റെ കാവലാളാവുക” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) വേങ്ങര ഉപജില്ലയുടെ 36-ാം വാർഷിക സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി. സ്കൂളിൽ നടന്ന യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റ് വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു. നവംബർ 14-ന് ഇരിങ്ങല്ലൂരിലെ എ.എം.യു.പി.എസ്. കുറ്റിത്തറമ്മലിലെ സഖാവ് ഇ.എൻ. മോഹൻദാസ് നഗറിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജെ. ഷൈൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.എൻ. മനോജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ഷക്കീല, പി.വി.കെ. ഹസീന, കെ. ശശികുമാർ, വി. ദിനേശ് തുടങ്ങിയവർ സംസാരിച്ചു. എ.കെ. നാദിർഷ സ്വാഗതവും കെ. മുഹമ്മദ് റമീസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
രക്ഷാധികാരികൾ: എം.ആർ. രഘുനാഥൻ, എ.പി. ഹമീദ്, എ.കെ. മുഹമ്മദ്
ചെയർമാൻ: ഇ.എൻ. മനോജ്
കൺവീനർ: കെ. മുഹമ്മദ് റമീസ്
