Thursday, October 22News That Matters
Shadow

മെച്ചേരി അഷ്‌റഫിന്റെ കുടുംബത്തിന് നിർമ്മിക്കുന്ന വീടിനുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി

വേങ്ങര: ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ പരേതനായ മെച്ചേരി അഷ്‌റഫിന്റെ കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിനുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി. നിർമാണ കമ്മിറ്റി രക്ഷാധികാരി എൻ. മജീദ് മാസ്റ്ററാണ് കുടുംബത്തിന് ആധാരം ഔദ്യോഗികമായി കൈമാറിയത്. ചടങ്ങിൽ നിർമാണ കമ്മിറ്റി ചെയർമാൻ സി.കെ. അഹമ്മദ്‌ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. അബ്ദുസ്സലാം, പി.കെ. അബ്ദുറഹ്മാൻ, വി. അബ്ദുൾ അസീസ്, ടി.പി. അനീസ് എന്നിവർ സംബന്ധിച്ചു. ഇവർക്ക് പുറമെ സി.കെ. യൂസുഫ്, ബി. മുസ്തഫ, കെ. ഹുസൈൻ, കെ.പി. ഇബ്രാഹിം, എം.കെ. മമ്മുദു, സി.പി. അമീർ, പി. റഫീഖ്, പി. മുസ്തഫ, കെ. അബി സിനാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL