
ഊരകം: ‘സ്വച്ഛതാ ഹി സേവ – കയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി ജി.എൽ.പി.എസ് ഊരകം കീഴ്മുറിയിൽ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയവും പരിസരവും ശുചീകരിച്ചു. അഞ്ചാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത യജ്ഞത്തിൽ കുട്ടികളെ 16 ഗ്രൂപ്പുകളായി തിരിച്ചാണ് അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സ്കൂൾ അങ്കണവും പരിസരവും വിദ്യാർത്ഥികൾ കൂട്ടായ്മയോടെ ശുചീകരിച്ചു. നിരോധിത പ്ലാസ്റ്റിക്കിന്റെ പൂർണ്ണമായ ഒഴിവാക്കൽ, ജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, ഗ്രീൻ പ്രോട്ടോക്കോൾ പാലനം എന്നിവയെക്കുറിച്ച് പ്രധാനാധ്യാപകൻ കുട്ടികൾക്ക് ബോധവൽക്കരണം നൽകി. മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തിലേക്കും പരിസ്ഥിതി സംരക്ഷണ മനോഭാവം വളർത്തുന്നതിനും പരിപാടി പ്രചോദനമായി.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
