Friday, October 9News That Matters
Shadow

കൂരിയാട് – കച്ചേരിപ്പടി റോഡിന്റെ ശോചനീയാവസ്ഥ: പണി വേഗത്തിൽ പൂർത്തിയാക്കാൻ RAAF മന്ത്രിക്ക് നിവേദനം നൽകി

കൂരിയാട് മുതൽ കച്ചേരിപ്പടി വരെ കൊത്തിപ്പൊളിച്ചിട്ടിരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് നിർമ്മാണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽകി. വേങ്ങര റാഫ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. റാഫ് പ്രസിഡന്റ് പി.കെ. കുട്ടി കൂരിയാട്, സെക്രട്ടറി എ.കെ. ഹംസ വേങ്ങര, മറ്റ് ഭാരവാഹികളായ സൈദലവി ഹാജി, ശ്രീകുമാർ, മൈമൂന എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL