
വേങ്ങര: മങ്കടയിൽ വെച്ച് നടന്ന അഖില കേരള മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയവുമായി വേങ്ങര ഐ.എസ്.കെ.എ.എം (ISKAM) അക്കാദമി. മത്സരത്തിൽ അക്കാദമിയിലെ താരങ്ങൾ 3 സ്വർണ്ണ മെഡലുകളും 2 വെള്ളി മെഡലുകളും സ്വന്തമാക്കി. സീനിയർ വിഭാഗത്തിൽ കെ. മുഹമ്മദ് ഫായിസ്, കെ. മുഹമ്മദ് അഫ്നാൻ എന്നിവരും, ജൂനിയർ വിഭാഗത്തിൽ പി.പി. ഭദ്ര ഷാജിയും സ്വർണ്ണ മെഡൽ കരസ്ഥമാക്കി. കെ. മുഹമ്മദ് സുൽത്താൻ, ഫർസാന ഷെറി എന്നിവരാണ് വെള്ളി മെഡൽ നേടിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറോളം കായികതാരങ്ങൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിലാണ് വേങ്ങരയുടെ താരങ്ങൾ മികച്ച നേട്ടം കൊയ്തത്. കോച്ച് ടി. വേണുഗോപാൽ, മാനേജർ ശരവണൻ എന്നിവരുടെ നേതൃത്വത്തിലാണ് താരങ്ങൾ മത്സരത്തിനായി പരിശീലനം നേടിയത്.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
