Wednesday, June 24News That Matters
Shadow

പൊതുജന ആവശ്യങ്ങളുന്നയിച്ച് KHRA വേങ്ങര പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

വേങ്ങര: വിവിധ പൊതുജന ആവശ്യങ്ങൾ ഉന്നയിച്ച് വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) പ്രതിനിധികളുടെയും നേതൃത്വത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ (കുഞ്ഞുട്ടി)ക്ക് നിവേദനം സമർപ്പിച്ചു. വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം. കെ. സൈനുദ്ധീൻ ഹാജി, ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ, സീനിയർ വൈസ് പ്രസിഡന്റ് ടി. കെ. എം. കുഞ്ഞുട്ടി, KHRA വേങ്ങര ഏരിയ ജനറൽ സെക്രട്ടറി കുഞ്ഞാവ (അൽ അറബ് കുഴി മന്തി) എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. കൂടിക്കാഴ്ചയിൽ ഫുഡ് സേഫ്റ്റി പരിശോധനകൾ കാര്യക്ഷമമാക്കുക, വേങ്ങര ടൗണിലെ രൂക്ഷമായ ട്രാഫിക് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക, “വേങ്ങര ക്ലീൻ സിറ്റി” പദ്ധതിയുടെ ഭാഗമായി പട്ടണത്തിന്റെ ശുചിത്വവും മാലിന്യ നിർമാർജന സംവിധാനവും ശക്തിപ്പെടുത്തുക തുടങ്ങിയ പ്രധാന വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. വ്യാപാര മേഖലയുടെയും പൊതുജനങ്ങളുടെയും വിവിധ ആവശ്യങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവയ്ക്ക് അടിയന്തര പരിഗണന നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ചർച്ചയിൽ ബാപ്പുട്ടി കൊളക്കാട്ടിൽ, അബ്ദുൽ മജീദ് മാസ്റ്റർ പറങ്ങോടത്ത്, വി.എം.സി ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ആഷിഖ് എന്നിവരും സജീവമായി പങ്കെടുത്തു. ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ഗൗരവപൂർവം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL