
വേങ്ങര: വേങ്ങര മനാറുൽ ഹുദാ അറബിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി ആൻഡ് റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥി പി. മുഹമ്മദ് യാസീൻ ഖുർആൻ മനപ്പാഠമാക്കി അനുമോദനങ്ങൾ ഏറ്റുവാങ്ങി. അച്ചനമ്പലം വലിയാട് സ്വദേശികളായ പനക്കത്ത് സിദ്ധീഖ് കണ്ണാടിപ്പടി – ഇല്ലിക്കോടൻ റംല ദമ്പതികളുടെ ഇളയ മകനാണ് ഈ 14-കാരൻ. അക്കാദമിയിൽ നിന്നും ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കുന്ന എട്ടാമത്തെ ഹാഫിളാണ് യാസീൻ. മനാറുൽ ഹുദാ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാഖവി അധ്യക്ഷത വഹിച്ചു. മനാറുൽ ഹുദാ പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ ഫവാസ് നദ്വി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. അധ്യാപകരായ നിസാമുദ്ദീൻ, ഇഹ്സാൻ, എൻ.ടി. ബാബു, സിദ്ധീഖ് പനക്കത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എ.ബി.സി മുജീബ്, കെ. ഹാറൂൺ റഷീദ്, പി.കെ. ആബിദ് സലഫി, അവറാൻകുട്ടി പാലപ്പുറ, അബ്ദുറഹ്മാൻകുട്ടി പറമ്പത്ത് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
