Wednesday, April 15News That Matters
Shadow

SSF കൂരിയാട് സെക്ടർ സാഹിത്യോത്സവ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടന്നു.

വേങ്ങര: മെയ് 23, 24 തിയതികളിൽ പാണ്ടികശാല മർഹൂം റിസ്‌വാൻ നഗറിൽ വെച്ച് നടക്കുന്ന എസ്.എസ്.എഫ് കൂരിയാട് സെക്ടർ സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ കെ.പി.എച്ച്. തങ്ങൾ കാവനൂർ ആണ് ഓഫീസിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ സെക്ടറിന് കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഇരുനൂറോളം പ്രതിഭകൾ വൈവിധ്യമാർന്ന കലാ-സാഹിത്യ മത്സരങ്ങളിൽ മാറ്റുരയ്ക്കും. സ്വാഗത സംഘം ഭാരവാഹികളായ നവാസ് ബാഖവി കെ.എം., ബാവ ഹാജി പി., അസീസ് കെ., സൈതലവി കെ., മുസ്തഫ ഹാജി ഇ.വി., സൈതലവി ഹാജി, അനസ് നുസ്‌രി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. സാഹിത്യോത്സവത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ പാണ്ടികശാലയിൽ നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL