Sunday, November 22News That Matters
Shadow

പാറക്കടവ് ജി.എം.യു.പി സ്കൂളിൽ ശിശുദിനത്തിൽ പായസ വിതരണം നടത്തി

മൂന്നിയൂർ: പാറക്കടവ് ജി.എം.യു.പി സ്കൂളിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.പായസ വിതരണത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് സി.എം മുഹമ്മദ് ഷാഫി നിർവഹിച്ചു.എസ്.എം.സി ചെയർമാൻ ഷാഹുൽ മൂക്കുമ്മൽ പ്രധാനാധ്യാപകൻ മുഹമ്മദ് അഷ്റഫ് എൻ സി, പി.ടി.എ,എസ്.എം.സി അംഗങ്ങളായ അബ്ദുൽ ജലീൽ വി , അബ്ദുല്ലത്തീഫ് (കോയ) ഉള്ളാട്ട്, ശിഹാബ് ടി കെ, മുഹമ്മദ് അലിഷ സി.എം എന്നിവരും സ്റ്റാഫ് സെക്രട്ടറി ഷാജി, സീനിയർ അസിസ്റ്റന്റ് സുരേഷ് കുമാർ,അബ്ദുൽ വാഹിദ് കെ പി,പ്രജിമോൾ വടക്കേതത്തൊടി, സതീരത്നം എന്നീ അധ്യാപകരും പങ്കാളികളായിരുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ സന്തോഷം നൽകുന്നതായിരുന്നു പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL