Friday, October 23News That Matters
Shadow

കൊളപ്പുറത്ത് ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കൊളപ്പുറം: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറത്ത് ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈഫു ആസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാമ്പ്രൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി ഹുസൈൻ ഹാജി, ജനറൽ സെക്രട്ടറിമാരായ വെട്ടിയാടൻ ഉബൈദ്, സുരേഷ് മമ്പുറം, മജീദ് പുളക്കൽ, അബൂബക്കർ കൊളപ്പുറം, സൈലജ പുനത്തിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നഫീസ ടീച്ചർ, ജംഷീന ഫിർദൗസ്, അൻവർ ഷാൻ ആവയിൽ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.സി നിയാസ്, സുഹറ കൊളപ്പുറം, സജിന അൻവർ, ഹസ്സൻ കുറ്റൂർ, അബൂബക്കർ വടേരി, മധു മാസ്റ്റർ, ചന്ദ്രൻ എ.ആർ നഗർ, അനുഷ പാലാന്തറ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രാജൻ വാക്കിൽ സ്വാഗതവും വാർഡ് അംഗം അസ്കർ അലി നന്ദിയും പറഞ്ഞു.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL