
ചെട്ടിയാൻകിണർ: ചെട്ടിയാൻകിണർ ജി.വി.എച്ച്.എസ്.എസിൽ ജൂനിയർ റെഡ്ക്രോസിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ യുദ്ധവിരുദ്ധ സദസ്സ്, റാലി, പ്രതിജ്ഞാടുക്കൽ, സഡാക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക പ്രീതി ശ്രീധരൻ നിർവഹിച്ചു. വിദ്യാർത്ഥികളായ ആദർശ്, ശ്യാംലാൽ എന്നിവർ യുദ്ധവിരുദ്ധ റാലിക്ക് നേതൃത്വം നൽകി. ശിഹാബുദ്ദീൻ കാവപ്പുര, ടി. നാജിറ, പി. രഞ്ജുഷ, ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് തുടങ്ങിയവർ പരിപാടികളിൽ സംബന്ധിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
