Monday, June 22News That Matters
Shadow

എൽ.എസ്.എസ് വിജയികളെ ആദരിച്ചു

തിരൂരങ്ങാടി: വിദ്യാലയത്തിൽ എൽ.എസ്.എസ് (LSS) പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 14 വിദ്യാർത്ഥികളെ തിരൂരങ്ങാടി മണ്ഡലം എം.എൽ.എ പി.എം.എ സമീർ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ വിദ്യാലയത്തിൽ പുതിയ സ്മാർട്ട് ക്ലാസ് റൂം യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പും എം.എൽ.എ നൽകി. വിദ്യാലയത്തിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ പ്രധാനാധ്യാപകൻ പി.ടി. രാജേഷ് സ്വാഗതം ആശംസിച്ചു. സിറാജ് മുണ്ടതോടൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം എം.എൽ.എ നിർവ്വഹിച്ചു. മാനേജർ കെ.പി. മുഹമ്മദ് കുട്ടി, പി.ടി.എ പ്രസിഡന്റ് സിറാജ് എം., നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിഫ ഫത്തഹ്, താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജശ്രീ പി., മുസ്തഫ മാസ്റ്റർ യു.കെ., കെ. കദിയുമ്മ ടീച്ചർ, ഉസ്മാൻ കാച്ചടി, അഡ്വ. നിയാസ് സി.വി., അൻവർ കെ.പി., ഷംസുദ്ദീൻ മച്ചിങ്ങൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് വിജയികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL