
ചെട്ടിയാൻകിണർ: ചെട്ടിയാൻകിണർ ജി.വി.എച്ച്.എസ്.എസ്. ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാദിനാചരണ പരിപാടിയിൽ വെച്ച് യുവ എഴുത്തുകാരൻ ശഫീഖ് ക്ലാരിയെ ആദരിച്ചു.ചടങ്ങിൽ മേഘ രാമകൃഷ്ണൻ പുസ്തക പരിചയം നടത്തി. താനൂർ ബി.ആർ.സി (BRC) കോർഡിനേറ്റർ ശരത്, സുഷമ, രഞ്ജുഷ, അജിത എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. അസൈനാർ എടരിക്കോട് അധ്യക്ഷത വഹിച്ച പരിപാടിക്ക് ശിഹാബുദ്ദീൻ കാവപ്പുര സ്വാഗതവും ബിജില എസ്. നന്ദിയും രേഖപ്പെടുത്തി.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
