Friday, November 14News That Matters
Shadow

‘നോ ക്യാപ്, ഇറ്റ്സ് ടുമോറോ’ SSF മലപ്പുറം വെസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി സമ്മേളനം ‘സ്റ്റുഡൻസ് ഗാല’ 2025 നവംബർ 29 ന്

കോട്ടക്കൽ: ‘നോ ക്യാപ്, ഇറ്റ്സ് ടുമോറോ’ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി സമ്മേളനം, ‘സ്റ്റുഡൻസ് ഗാല’ 2025 നവംബർ 29 ന് തിരൂരങ്ങാടിയിൽ നടക്കും. എടരിക്കോട് താജുല്‍ ഉലമ ടവറില്‍ നടന്ന ബ്യട്ട്.എക്‌സ് പ്രഖ്യാപന സംഗമം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം യൂസുഫ് സഖാഫി മൂത്തേടം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായിഡി-കോര്‍ 2.0, ചുമരെഴുത്ത്, ബാനര്‍, ഹാന്റ് ഓഫ് കൈന്റ്, എസ് കോഡ്, ടീ വിത്ത് ടീന്‍, ഹൈ-ഫൈ തുടങ്ങീ വ്യത്യസ്ഥ പ്രചാരണപരിപാടികള്‍ ആവിശ്കരിക്കും. പ്രഖ്യാപന സംഗമത്തില്‍ സംഗമത്തില്‍ അഡ്വ. അബ്ദുല്‍ മജീദ് അദ്യക്ഷതയും വഹിച്ചു. ജില്ലാ ഭാരവാഹികളായ ആതിഫ് റഹ്മാൻ, അമീര്‍ സുഹൈല്‍, സുഹൈല്‍ നുസ് രി തുടങ്ങിയവർ പ്രസംഗിച്ചു. ജൗഹർ, ജാഫർ, ഇസ്മായിൽ ഹാഷ് മി, സുഹൈൽ പരപ്പനങ്ങാടി, ഹുസനാർ സംബന്ധിച്ചു.

Comments (0)

Your email address will not be published. Required fields are marked *

MTN NEWS CHANNEL