Sunday, November 22News That Matters
Shadow

തിരൂർ പോളിടെക്നിക് കോളേജ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളം ഒതളൂർ പടിഞ്ഞാറ്റ്മുറിയിൽ അയ്യപ്പക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒതളൂർ സ്വദേശിനി മേലേപുരക്കൽ ബിജിമോളിന്റെ മകൻ അഭിഷേക് (18) ആണ് ഇന്നലെ (വെള്ളി) ഉച്ചയോടെ മരണപ്പെട്ടത്. ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്ന അഭിഷേക് ഉച്ചയ്ക്ക് കുളിക്കാൻ വേണ്ടി അമ്പലക്കുളത്തിൽ പോയതായിരുന്നു. കുളത്തിൽ മുങ്ങിയ അഭിഷേകിനെ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഉടനെ തന്നെ ചങ്ങരംകുളത്തെ ഓർക്കിഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ തവനൂർ തൃക്കണാപുരം സ്വദേശി പാലക്കൽ പള്ളിയാലിൽ ബൈജുവിന്റെ മകനാണ്. അമ്മയുടെ വീട്ടിലേക്ക് വിരുന്നിന് വന്നതായിരുന്നു അഭിഷേക്. തിരൂർ പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL