
പരപ്പനങ്ങാടി: പുരോഗമന കലാസാഹിത്യസംഘം പരപ്പനങ്ങാടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻകാല പ്രവർത്തകൻ ഉമ്മർ കുട്ടി കേയിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജെ. ഷൈൻ ടീച്ചർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സി.പി. സക്കറിയ അനുസ്മരണ പ്രഭാഷണം നടത്തി.പരപ്പനങ്ങാടി യൂണിറ്റ് സെക്രട്ടറി കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരോഗമന കലാസാഹിത്യസംഘം തിരൂരങ്ങാടി മേഖല സെക്രട്ടറി പി. സോമസുന്ദരൻ സ്വാഗതം പറഞ്ഞു. കെ. സുധീഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
