
പരപ്പനങ്ങാടി: ശ്രീ കൂരിയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണം ആഘോഷങ്ങളുടെ ഭാഗമായി മനോഹരമായ പൂക്കളം ഒരുക്കി. വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ച് അതിമനോഹരമായി ഒരുക്കിയ പൂക്കളം ക്ഷേത്രത്തിലെ ഓണാഘോഷങ്ങൾക്ക് കൂടുതൽ മാറ്റ് കൂട്ടി. ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ്മയോടെയാണ് പൂക്കളം ഒരുക്കിയത്. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രത്തിലെ ശ്രീ ഹരി തിരുമേനി, തണ്ടാംപറമ്പത്ത് സന്തോഷ്, തണ്ടാംപറമ്പത്ത് അമൽ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. തിരുവോണത്തിന്റെ ഐക്യവും സന്തോഷവും വിളിച്ചോതുന്ന തരത്തിലാണ് പൂക്കളം അണിയിച്ചൊരുക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
