
ശ്രീലങ്കയിൽ വെച്ച് മരണപ്പെട്ട പറപ്പൂർ ചേക്കാലിമാട് സ്വദേശി അഞ്ചുകണ്ടൻ ഇർഫാന്റെ മയ്യിത്ത് നാളെ (ജൂൺ 29, തിങ്കൾ) രാത്രി എട്ട് മണിയോടെ ജന്മനാട്ടിലെത്തിക്കും. മയ്യിത്ത് കാണാൻ എത്തുന്നവരുടെ തിരക്കും എരുമപ്പുഴ റോഡിലെ ഗതാഗത തടസ്സവും ഒഴിവാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മരണപ്പെട്ട ഇർഫാന്റെ വീട്ടിൽ പ്രത്യേക പൊതുദർശനം ഉണ്ടായിരിക്കുന്നതല്ല. പകരം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി തറയിട്ടാൽ എ.കെ മാൻഷൻ ഓഡിറ്റോറിയത്തിൽ അല്പസമയം പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് രാത്രി 9 മണിയോടെ അരീക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.
വേങ്ങര സ്വദേശി ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ കുഴഞ്ഞുവീണു മരിച്ചു
വേങ്ങര: പറപ്പൂർ റോഡ് കനറാ ബാങ്കിന് സമീപം താമസിക്കുന്ന അഞ്ചുകണ്ടൻ കോയയുടെ മകൻ എ.കെ. മുഹമ്മദ് ഇർഫാൻ (പുന്നശ്ശേരി) ശ്രീലങ്കയിൽ വെച്ച് മരണപ്പെട്ടു. ശ്രീലങ്കയിൽ വെച്ച് സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ (അറ്റാക്ക്) തുടർന്നാണ് മരണം സംഭവിച്ചത്. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
