
താനൂർ: നൈജീരിയയിൽ കപ്പലിൽ ജോലി ചെയ്യുന്നതിനിടെ താനൂർ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോർമൻ കടപ്പുറം ഫക്കീർ പള്ളിക്ക് സമീപം താമസിക്കുന്ന മൂസാന്റെ പുരക്കൽ അബ്ദുൽ അസീസ് (38) ആണ് മരണപ്പെട്ടത്. കപ്പലിൽ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരനായിരുന്നു ഇദ്ദേഹം. മുംബൈയിൽ നിന്ന് പുറപ്പെട്ട കപ്പൽ കഴിഞ്ഞ ശനിയാഴ്ച നൈജീരിയൻ തുറമുഖത്ത് അടുപ്പിച്ചിരിക്കവെയാണ് അസീസ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കപ്പലിൽ വെച്ച് പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും. തുടർന്ന് കോർമൻ കടപ്പുറം മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പിതാവ്: കുഞ്ഞിമുഹമ്മദ്, മാതാവ്: ആയിശക്കുട്ടി, ഭാര്യ: റജീലാബീ, മക്കൾ: റാമീൻ, ഫാത്തിമ റയ്ഖ. സഹോദരങ്ങൾ: നിയാസ്, ഫാത്തിമ, അൻസല, ഫബീന ബാനു, മൗസൂഫ്, മഖ്ബൂൽ.
