
കൽപ്പറ്റ: വയനാട്ടിൽ വീട്ടുപറമ്പിലെ കുളത്തിൽ വീണ് ഒന്നരവയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു. തെനേരി വാര്യാട്കുന്ന് ഉന്നതിയിൽ മഹേഷ് – അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ്ണവ് ആണ് മരിച്ചത്. വീട്ടുപറമ്പിലെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൽപ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
