
കോഴിക്കോട്: പോലീസ്, മോട്ടോർ വാഹന, എക്സൈസ് എന്നീ വകുപ്പുകളും ജനപ്രതിനിധികളും ഒത്ത് ചേർന്ന് റോഡ് സുരക്ഷ,ലഹരി വ്യാപനം തടയൽ, ജലജന്യ രോഗ പ്രതിരോധം,ശുചിത്വ പരിപാലനം എന്നിവയ്ക്കായി വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോഴിക്കോട് ജില്ല പ്രവർത്തക സംഗമവും റോഡുസുരക്ഷ സമ്മേളനവും ഇസ്‌ലാമിക് യൂത്ത് സെൻ്റർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. കഴിഞ്ഞ മുപ്പത് വർഷക്കാലത്തെ സേവനങ്ങൾ കണക്കിലെടുത്ത് ബന്ധപ്പെട്ട സർക്കാർ തല കമ്മിറ്റികളിൽ റാഫിൻ്റെ പ്രാതിനികളെ കൂടി ഉൾപ്പെടുത്തി കാര്യക്ഷമമാക്കാൻ പുതുതായി നിലവിൽ വരുന്ന സർക്കാറിന്ന് കഴിയണമെന്നദ്ദേഹം പറഞ്ഞു. റാഫ് ജില്ല പ്രസിഡണ്ട് വിജയൻ ആലപ്രത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ കെടിഎ സമദ്, അനീഷ് മലാപ്പറമ്പ്, ഹസ്സൻകച്ചേരി, ഹരിദാസൻ രാജൻ,എം ആർസി ഫറോക്ക്, ജമീല കൊയിലാണ്ടി, ടി ബഷീർ കൊടുവള്ളി, എൻ അശറഫ്,സാബിറ ചേളാരി, രാജീവ് ചൈത്രം, ടി സക്കീർ ഹുസൈൻ,പിപിസി അബ്ദുള്ള, വിപി രോഷ്‌ന, കെ രമേശ്, റസീന കടലുണ്ടി,പി അബു, പിപി മുസ്‌തഫ കമാൽ തുടങ്ങിയവർ പ്രസംഗിച്ചു. വി അനീഷ് സ്വാഗതവും ലൈല രാമനാട്ടുകര നന്ദിയും പറഞ്ഞു.
