Thursday, September 18News That Matters
Shadow

വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വേങ്ങര മണ്ഡലം ആദരവ് സംഘടിപ്പിച്ചു

സ്ത്രീകൾക്ക് വേണ്ടി ധാരാളം നിയമങ്ങളും അതിൻ്റെ വകുപ്പുകളുമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല, സേവന വേതന വ്യവസ്ഥകളും കൃത്യമായി നടപ്പിലാക്കുന്നില്ല. സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ ഇനിയും ഉയരേണ്ടതുണ്ടന്ന് ബിന്ദു പരമേശ്വരൻ. “തൊലിടങ്ങളിൽ നീതി തേടുന്നവർ ഒരുമിക്കുന്നു” എന്ന തലക്കെട്ടിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വേങ്ങര മണ്ഡലം നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു. ജീവിത യാത്രയിൽ പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടവർ അത് തരണം ചെയ്ത് മുന്നേറിയവർ അവരുടെ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു. വനിതാ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ജമീല, മികച്ച കർഷക കദീജ എന്നിവരെ ആദരിച്ചു. ജില്ലാ കമ്മറ്റിയംഗം ശാക്കിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കൺവീനർ സക്കീന സ്വാഗതവും, പ്രോഗ്രാം കൺവീനർ സൈഫുന്നിസ നന്ദിയും പറഞ്ഞു. സ്ഥാപക ദിനത്തിൻ്റെ ഭാഗമായി വേങ്ങര പെയ്ൻ & പാലിയേറ്റീവ് ഡേ കെയർ സന്ദർശിച്ച് മധുരം വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL