Sunday, November 22News That Matters
Shadow

കോട്ടക്കലിൽ മയക്കുമരുന്ന് ഉപയോഗിച്ച കാപ്പ കേസ് പ്രതിയടക്കം അഞ്ചുപേർ പിടിയിൽ

കോട്ടക്കൽ: കോട്ടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊന്മള നെല്ലോളിപ്പറമ്പിലുള്ള വാടകവീട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ച നിലയിൽ കാപ്പ കേസ് പ്രതിയടക്കം അഞ്ചുപേരെ പോലീസ് പിടികൂടി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി വിജയ് (28), കോഡൂർ സ്വദേശി അൽത്താഫ് (24), പശ്ചിമ ബംഗാൾ സ്വദേശി അൽ അമീൻ, കൂട്ടിലങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ്, ചെങ്ങോട്ടൂർ സ്വദേശി സൂഫിയാൻ എന്നിവരാണ് പിടിയിലായത്. വാടകവീട്ടിൽ രാത്രികാലങ്ങളിൽ അപരിചിതർ വന്നുപോകുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. മലപ്പുറം, പെരിന്തൽമണ്ണ ഡാൻസാഫ് സംഘവും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ചെറിയ അളവിൽ കഞ്ചാവും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സിറിഞ്ചുകളും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL