Sunday, November 22News That Matters
Shadow

ഫുജൈറയിൽ വാഹനാപകടത്തിൽ വേങ്ങര സ്വദേശികളായ മൂന്ന് കുട്ടികൾ മരിച്ചു.

ഫുജൈറ: യു.എ.ഇ. ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ വേങ്ങര സ്വദേശികളായ മൂന്ന് കുട്ടികൾ ദാരുണമായി മരിച്ചു. വേങ്ങര മുൻ ബ്ലോക്ക് പ്രസിഡന്റും ലീഗ് നേതാവുമായ തുപ്പിലിക്കാട്ട് മൊയ്തീൻകുട്ടി മാസ്റ്ററുടെ മകൻ സിദ്ദിഖിന്റെ ഇരട്ടക്കുട്ടികളായ അഷ്മിൽ, ജസ്‌ന, സിദ്ദിഖിന്റെ സഹോദരി ഫർസാനയുടെ മകൻ മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്.ഫുജൈറയിൽ ബിസിനസ് നടത്തുന്ന സിദ്ദിഖിന്റെ കുടുംബം സഞ്ചരിച്ച വാഹനം ഉൾപ്പെടെ ആറ് വാഹനങ്ങൾ ട്രെയിലറിന് പിന്നിൽ ഇടിച്ചാണ് പുലർച്ചെ വൻ ദുരന്തമുണ്ടായത്. കുടുംബത്തെ സന്ദർശിക്കാനെത്തിയ ബന്ധുവിനെ യാത്രയാക്കാൻ പോയി മടങ്ങുന്നതിനിടെ ഫുജൈറ കോടതിക്ക് സമീപമായിരുന്നു അപകടം.വിദ്യാർത്ഥികളായ അഷ്മിലും ജസ്‌നയും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിൽ നിന്ന് സന്ദർശക വീസയിൽ ഫുജൈറയിൽ എത്തിയത്. ചികിത്സയ്ക്കായി നാട്ടിൽ പോയിരുന്ന സിദ്ദിഖ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം യു.എ.ഇ.യിൽ തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL