Thursday, October 22News That Matters
Shadow

മാരാമണ്ണിലെ റിസോർട്ടിൽ യുവതിയുടെ ദാരുണാന്ത്യം

പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ ജീവനക്കാരിയായ ദിൻഷ ഷാജിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിലെ പ്രതിയായ ജിത്തുവും ദിൻഷയും തമ്മിൽ മാസങ്ങളായി പരിചയമുണ്ടായിരുന്നു. ദിൻഷയുടെ ഫോണിൽ നിന്ന് മറ്റൊരാൾക്ക് അയച്ച സന്ദേശങ്ങളെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. ദിൻഷ ഉപയോഗിച്ചിരുന്ന സിം കാർഡ് വാങ്ങി നൽകിയത് ജിത്തുവായിരുന്നു.​ഉച്ചയ്ക്ക് ഒന്നരയോടെ റിസോർട്ടിലെത്തിയ ജിത്തു, റിസപ്ഷൻ ഡ്യൂട്ടിയിലായിരുന്ന ദിൻഷയെ പുറത്തേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം നീണ്ട തർക്കത്തിനൊടുവിൽ പാന്റിന്റെ പോക്കറ്റിൽ കരുതിയിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ജിത്തു യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ആദ്യത്തെ കുത്തേറ്റ് നിലത്തുവീണ ദിൻഷയെ വീണ്ടും അഞ്ച് തവണ കൂടി പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു.​യുവതിയുടെ നിലവിളി കേട്ടോടിയെത്തിയ മറ്റ് ജീവനക്കാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പ്രതിയെ പിടികൂടി ആൽമരത്തിൽ കെട്ടിയിട്ട ജീവനക്കാർ, പോലീസ് എത്തിയ ശേഷം ഇയാളെ കൈമാറുകയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL