
താനൂർ: പനങ്ങാട്ടൂരിൽ പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ കടവത്ത് അബൂബക്കർ–ആമിന ബീവി ദമ്പതികളുടെ മകൾ സജ്ന (19) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് സജ്നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടൂർ പി.എം.എസ്.ടി കോളേജിലെ അഞ്ചാം സെമസ്റ്റർ ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിനിയായിരുന്നു. മയ്യിത്ത് ഖബറടക്കം ഇന്ന് രാവിലെ പനങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മരണത്തിൽ താനൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
