Sunday, August 23News That Matters
Shadow

പടിഞ്ഞാറേക്കരയിൽ കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

പുറത്തൂർ: പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശിനി അണ്ടിപാട്ടിൽ ഫൗസിയയുടെ മൃതദേഹമാണ് പടിഞ്ഞാറേക്കര ജെട്ടിലൈനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതലാണ് ഫൗസിയെയും ഇവരുടെ ഭർത്താവ് ഹുസൈനെയും കാണാതായത്. ഇതേത്തുടർന്ന് തിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ തിരൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാണാതായ ഭർത്താവ് ഹുസൈനായുള്ള തിരച്ചിലും പോലീസ് തുടരുകയാണ്.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL