Saturday, March 14News That Matters
Shadow

VENGARA

KNM വേങ്ങര മണ്ഡലം ഖുർആൻ പ്രഭാഷണം സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു

KNM വേങ്ങര മണ്ഡലം ഖുർആൻ പ്രഭാഷണം സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു

VENGARA
വേങ്ങര: വലിയോറ ചെനക്കൽ സലഫി നഗറിൽ വെച്ച് ഫെബ്രുവരി 16 തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ഖുർആൻ പ്രഭാഷണ സമ്മേളനത്തിന്റെ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. "സംസ്കരണത്തിന്റെ ദിവ്യ വെളിച്ചം" എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ, സലാഹുദ്ദീൻ ചുഴലി, ആയിഷ ചെറുമുക്ക് തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തും. പോസ്റ്റർ പ്രകാശന ചടങ്ങിൽ കുഞ്ഞു പാക്കടപുരായ, എൻ.ടി. മുഹമ്മദ് ശരീഫ്, ഒ.സി. ഇബ്രാഹിം, പി. ഇസ്മായിൽ മദനി, കുറുക്കൻ അലസൻ ഹാജി, സി.എം. മുഹമ്മദ് അഫ്സൽ, ടി.കെ. മുഹമ്മദ് മൗലവി, പാലപ്പുറ കുഞ്ഞുമുഹമ്മദ്, സി.ടി. ഹംസ, ഇ.കെ. ആലി മൊയ്തീൻ, കെ. മുഹമ്മദ്, പി.കെ. മൊയ്തീൻകുട്ടി, അബ്ദുൽ ഖാദർ അൽ ഖാസിമി, പി.കെ. മുഹമ്മദ് നസീം തുടങ്ങിയവർ സംബന്ധിച്ചു. ഫെബ്രുവരി 16-ന് നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സലഫി നഗറിൽ പൂർത്തിയായി വരുന്നത്....
സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പിൽ വേങ്ങര ഷോട്ടോകാൻ കരാട്ടേ ടീമിന് ഉജ്ജ്വല വിജയം

സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പിൽ വേങ്ങര ഷോട്ടോകാൻ കരാട്ടേ ടീമിന് ഉജ്ജ്വല വിജയം

VENGARA
വേങ്ങര: ഒറ്റപ്പാലത്ത് വെച്ച് നടന്ന അഞ്ചാമത് ജെ.എസ്.കെ.എ (JSKA) ഷോട്ടോകാൻ കരാട്ടേ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വേങ്ങര ഷോട്ടോകാൻ കരാട്ടേ ടീം ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലുകളും നേടി മികച്ച വിജയം കൈവരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 900-ലധികം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലാണ് വേങ്ങര ടീം ഈ നേട്ടം സ്വന്തമാക്കിയത്. സബ് ജൂനിയർ വിഭാഗം കത്തെ (Kata) മത്സരത്തിൽ എ.കെ ഹൃദിൻ, പി. ലക്ഷ്മിക ശ്രീനാഥ് എന്നിവരും, കുമിത്തെ (Kumite) വിഭാഗത്തിൽ വി. നവനീത്, കെ. ഫർസാന ഷെറി എന്നിവരും ചാമ്പ്യന്മാരായി സ്വർണ്ണ മെഡലുകൾ നേടി.​ഇവർക്ക് പുറമെ സീനിയർ കുമിത്തെ വിഭാഗത്തിൽ മത്സരിച്ച കാരി മുഹമ്മദ് അഫ്‌നാനും സ്വർണ്ണ മെഡൽ കരസ്ഥമാക്കി ടീമിന്റെ വിജയം വർദ്ധിപ്പിച്ചു. ഷെൻസായി ടി. വേണുഗോപാലിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികളാണ് സംസ്ഥാന തലത്തിൽ ഈ മികച്ച പ്രകടനം കാഴ്ചവെച്ചത്. വിജയികളെ വിവിധ സംഘടനകളും നാട...
ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിൽ സമാപിച്ചു

ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിൽ സമാപിച്ചു

VENGARA
ഇരിങ്ങല്ലൂർ: കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് വാർഷിക കൗൺസിൽ വിവിധ പരിപാടികളോടെ സമാപിച്ചു. യൂണിറ്റ് പ്രസിഡന്റ് ഏ.കെ അബ്ദുറഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സി. പി യാസർ ഹാജി ചടങ്ങിൽ സ്വാഗതം പറഞ്ഞു. കൗൺസിലിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് ആർ.ഒ അബ്ദുൽ ബാഖി മുസ്‌ലിയാർ വെട്ടത്തിന്റെ നിയന്ത്രണത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചടങ്ങിൽ സി. പി കുഞ്ഞഹമ്മദ് മാസ്റ്റർ, പി. സി. എച്ച് അബൂബക്കർ സഖാഫി, പി. കെ ഇബ്രാഹിം കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സി. പി കുഞ്ഞിപ്പ നന്ദി രേഖപ്പെടുത്തി. വരും വർഷങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ക...
KSTU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസ്ഹാഖ് മാസ്റ്ററെ പറപ്പൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

KSTU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസ്ഹാഖ് മാസ്റ്ററെ പറപ്പൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

VENGARA
കെ.എസ്.ടി.യു (KSTU) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇസ്ഹാഖ് മാസ്റ്ററെ പറപ്പൂർ പഞ്ചായത്ത് ആറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രവർത്തക സമിതി അംഗം കുട്ടി മൗലവി ചടങ്ങിൽ ഇസ്ഹാഖ് മാസ്റ്റർക്ക് മോമെന്റോ കൈമാറി. ആറാം വാർഡ് പ്രസിഡന്റ് കെ.കെ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സമദ് മുക്കിൽ സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാൻ എ.കെ, അഷ്റഫ് എൻ.കെ, ഇസ്മായിൽ എ.വി (കുഞ്ഞു), ജാബിർ വാഫി കെ.ടി, ഇസ്മായിൽ എ.വി, അഷ്റഫ് എ.കെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആറാം വാർഡ് ട്രഷറർ ഇബ്രാഹിം വെട്ടിക്കാട്ടിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെ.എസ്.ടി.യു സംസ്ഥാന നേതൃത്വത്തിലേക്കുള്ള ഇസ്ഹാഖ് മാസ്റ്ററുടെ കടന്നുവരവ് അധ്യാപക സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് ചടങ്ങ് വിലയിരുത്തി....
കണ്ണമംഗലം താഴെ പടപ്പറമ്പ് – മുട്ടുമ്പുറം റോഡ് റീട്ടാറിങ് പൂർത്തിയായത്തിന്റെ ഉദ്ഘാടനം നടന്നു

കണ്ണമംഗലം താഴെ പടപ്പറമ്പ് – മുട്ടുമ്പുറം റോഡ് റീട്ടാറിങ് പൂർത്തിയായത്തിന്റെ ഉദ്ഘാടനം നടന്നു

VENGARA
കണ്ണമംഗലം: പടപ്പറമ്പ് താഴെ പടപ്പറമ്പ് - മുട്ടുമ്പുറം റോഡ് റീട്ടാറിങ് പ്രവൃത്തി നടത്തിയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവഹിച്ചു. ഏറെ കാലമായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു ഈ റോഡിന്റെ നവീകരണം. ചടങ്ങിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നെടുമ്പള്ളി സൈതു അധ്യക്ഷത വഹിച്ചു.​ഗ്രാമപഞ്ചായത്ത്‌ മെമ്പർ രഹിയാനത്ത് വി.ടി, നെടുമ്പള്ളി മൊയ്‌ദീൻ കുട്ടി ഹാജി, കെ.ടി ഇസ്മായിൽ, നെടുമ്പള്ളി നുസൈബ, പുള്ളാട്ട് അബുഹാജി, ആലുങ്ങൽ മൊയ്‌ദീൻ കുട്ടി ഹാജി, കാപ്പൻ ഹൈദ്രസ് ഹാജി, നെടുമ്പള്ളി മൊയ്‌ദീൻ, പി. സൈഫുദ്ധീൻ, പടപ്പറമ്പൽ സൈദലവി, യു.പി അബൂബക്കർ, എൻ. അബൂബക്കർ, കാപ്പൻ മുജീബ്, കാപ്പൻ മൊയ്‌ദീൻ കുട്ടി, മുബഷിർ നെടുമ്പള്ളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു....
വയോജനക്ഷേമത്തിന് അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ: വേങ്ങരയിൽ ‘പറച്ചിലും കേൾക്കലും’ വയോജന സ്പേസ് പദ്ധതിക്ക് തുടക്കമായി

വയോജനക്ഷേമത്തിന് അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ: വേങ്ങരയിൽ ‘പറച്ചിലും കേൾക്കലും’ വയോജന സ്പേസ് പദ്ധതിക്ക് തുടക്കമായി

VENGARA
വേങ്ങര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കായി അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ‘പറച്ചിലും കേൾക്കലും’ എന്ന പേരിൽ വയോജന “സ്പേസ്” പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ 24 വാർഡുകളിലായി ഫെബ്രുവരി 1 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന വിപുലമായ ക്യാമ്പയിനാണിത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളെയും നേരിൽ കണ്ട് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും കേൾക്കുകയും, വികസന പദ്ധതികളിൽ അവരെ നേരിട്ട് പങ്കാളികളാക്കുകയുമാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. വേങ്ങര സായംപ്രഭാ ഹോം ആണ് ഈ പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ., വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ എന്നിവർ സംസാരിച്ചു...
മഹ്ളറത്തുൽ ബദ്‌രിയ്യയും റമളാൻ മുന്നൊരുക്ക പ്രഭാഷണവും സംഘടിപ്പിച്ചു

മഹ്ളറത്തുൽ ബദ്‌രിയ്യയും റമളാൻ മുന്നൊരുക്ക പ്രഭാഷണവും സംഘടിപ്പിച്ചു

VENGARA
കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസും റമളാൻ മുന്നൊരുക്ക പ്രഭാഷണവും ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി എ.കെ. റഹൂഫ് സഖാഫി റമളാൻ മുന്നൊരുക്ക പ്രഭാഷണം നടത്തി. വരാനിരിക്കുന്ന പരിശുദ്ധ റമളാൻ മാസത്തെ സ്വീകരിക്കാൻ വിശ്വാസികൾ സജ്ജരാകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് അബ്ദുൽ ഖാദിർ ഹൈദ്രൂസ് മുത്തുകോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകി. ചടങ്ങിൽ പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, എ.കെ. അബ്ദുറഹ്മാൻ സഖാഫി, പി. മുഹമ്മദ്‌ മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, എ.കെ. സിദ്ധീഖ് സൈനി, എം. ഇർഷാദ് സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു....
ഊരകം ആറാം വാർഡ് വനിതാ ലീഗ് ഉല്ലാസയാത്രയ്ക്ക് ആവേശകരമായ തുടക്കം

ഊരകം ആറാം വാർഡ് വനിതാ ലീഗ് ഉല്ലാസയാത്രയ്ക്ക് ആവേശകരമായ തുടക്കം

VENGARA
ഊരകം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉല്ലാസയാത്രയ്ക്ക് തുടക്കമായി. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫും, ഊരകം പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി സൗദ അബൂത്വാഹിറും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വനിതകൾക്കിടയിൽ കൂട്ടായ്മയും മാനസിക ഉല്ലാസവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര സംഘടിപ്പിച്ചത്. വനിതാ ലീഗ് പ്രവർത്തകരും വാർഡിലെ നിരവധി സ്ത്രീകളും യാത്രയുടെ ഭാഗമായി. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്ര വനിതകൾക്ക് പുതിയ അനുഭവങ്ങളും ഊർജ്ജവും പകരുന്ന ഒന്നായി മാറി....
മണ്ണിൽപ്പിലാക്കൽ തട്ടാഞ്ചേരിമല സ്കൂളിൽ ‘രങ്കെ ആസാദി’ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

മണ്ണിൽപ്പിലാക്കൽ തട്ടാഞ്ചേരിമല സ്കൂളിൽ ‘രങ്കെ ആസാദി’ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

VENGARA
മണ്ണിൽപ്പിലാക്കൽ തട്ടാഞ്ചേരിമല ജി.എൽ.പി സ്കൂളിൽ 'രങ്കെ ആസാദി' എന്ന പേരിൽ റിപ്പബ്ലിക് ദിനം വർണ്ണാഭമായി ആഘോഷിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുന്നാസർ പതാക ഉയർത്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി. വാർഡ് മെമ്പർമാരായ മെഹബൂബ ടീച്ചർ, ചന്ദ്രമോഹൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും റിപ്പബ്ലിക് ദിന ആശംസകൾ നേരുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. ചടങ്ങിൽ കണ്ണാട്ടിൽ മജീദ്, കെ.എം. വഹാബ് മുസ്‌ലിയാർ, അഹമ്മദ് മാസ്റ്റർ പി., സിയാദ് എം., അഞ്ജു പി., രേഷ്മ എ.ആർ., സൽമത്ത് പി., സബിത, മുഹ്സിന ടി., ഷഹാന എം., നുവീറ, സക്കീർ കെ. തുടങ്ങിയവർ സംബന്ധിച്ചു. അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് ആഘോഷങ്ങൾ അവിസ്മരണീയമാക്കി....
റിപ്പബ്ലിക് ദിനം: വേങ്ങരയില്‍ ആവേശം വിതറി ലോങ് റേസേഴ്സിന്റെ ‘ഫ്ലാഗ് റണ്‍’

റിപ്പബ്ലിക് ദിനം: വേങ്ങരയില്‍ ആവേശം വിതറി ലോങ് റേസേഴ്സിന്റെ ‘ഫ്ലാഗ് റണ്‍’

VENGARA
ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വേങ്ങരയിലെ കായിക കൂട്ടായ്മയായ ലോങ് റേസേഴ്സ് (Long Racers Vengara) ഫ്ലാഗ് റണ്‍ സംഘടിപ്പിച്ചു. സബാഹ് സ്ക്വയറില്‍ നിന്ന് ആരംഭിച്ച റണ്‍ വേങ്ങര ബസ് സ്റ്റാന്റ് വരെ പോയി തിരികെ സബാഹ് സ്ക്വയറില്‍ തന്നെ സമാപിച്ചു. റിപ്പബ്ലിക് ദിന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ക്ളബ്ബ് പ്രസിഡന്റ് സി.പി. ഫൗസാന്‍ സ്വാഗതം ആശംസിച്ചു. ഹസൈനാര്‍ കുറ്റാളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സബാഹ് കുണ്ടുപുഴക്കല്‍ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. വിവിധ മേഖലകളില്‍ മികച്ച കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ വെച്ച് ആദരിച്ചു. ക്ളബ്ബ് ജോയിന്റ് സെക്രട്ടറി ഉസ്മാന്‍ അഞ്ചുകണ്ടന്‍ പരിപാടിയില്‍ നന്ദി രേഖപ്പെടുത്തി. വേങ്ങരയിലെ കായിക പ്രേമികളും പൊതു...
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തകർക്ക് ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഡി.സി.സി മെമ്പർ എ.കെ.എ. നസീർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.കെ. മൂസക്കുട്ടി ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും സംരക്ഷിക്കപ്പെടുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ സോമൻ ഗാന്ധികുന്ന്, ടി.കെ. പൂച്ചിയാപ്പു, മുള്ളൻ ഹംസ, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.ടി. മൊയ്തീൻ, ഒ.കെ. വേലായുധൻ, ടി.വി. റഷീദ് എന്നിവർ സംസാരിച്ചു. ചീരങ്ങൻ ജലീൽ, ആസിഫ് പി.വി, സുബൈർ ബാവ താട്ടയിൽ, കെ.എം. അലി ബാവ, ഷെഫീഖ് പാറക്കൽ, എ.കെ. റസാക്ക്, സുധീഷ് പാണ്ടികശാല തുടങ്ങിയ കോ...
വേങ്ങര സായംപ്രഭാ ഹാമിലെ വയോജനങ്ങൾ 77മത റിപ്പബ്ലിക് ഡേ ആഘോഷിച്ചു.

വേങ്ങര സായംപ്രഭാ ഹാമിലെ വയോജനങ്ങൾ 77മത റിപ്പബ്ലിക് ഡേ ആഘോഷിച്ചു.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്തിലെ സായംപ്രഭാ ഹോമിൽ 77 മത് റിപ്പബ്ലിക് ഡേ ആഘോഷം വിപുലമായി സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ. കെ. അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. വി. മൊയ്തീൻ, വാർഡ് അംഗങ്ങളായ ഒ. കെ. വേലായുധൻ, ഫസീല ഇർഷാദ് മല, എം. പി. അഹമ്മദ്, വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുരേഷ്, ICDS സൂപ്പർവൈസർ സബിത കുമാരി, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ. കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് മുതിർന്ന പൗരന്മാരുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ഡേ അനുബന്ധ കലാപരിപാടികളും അരങ്ങേറി....
മൈത്രി ഗ്രാമത്തിൽ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

മൈത്രി ഗ്രാമത്തിൽ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

VENGARA
വേങ്ങര: വൈവിധ്യങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ചും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കരുത്തുറ്റ നവഭാരതം കെട്ടിപ്പടുക്കാൻ ഒത്തൊരുമിക്കണമെന്ന ആഹ്വാനത്തോടെ ചേറൂർ കഴുകൻ ചിന മൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറും മൈത്രി ഗ്രാമവാസിയുമായ സുബൈദ ഇസ്മായിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.​മൈത്രി ഗ്രാമവാസികളായ കാപ്പൻ ജമാൽ, എ.കെ. മൊയ്തീൻകുട്ടി, സി.പി. ഉണ്ണി, സി.എം. മുഹമ്മദ് അഫ്സൽ, കെ. കുഞ്ഞ, സി.എം. കുഞ്ഞു, സി.കെ. അബ്ദുല്ല, സി.എം. മുഹമ്മദ് ഇഖ്ബാൽ, കളത്തിങ്ങൽ ഐത്തു, എം.ടി. ഷെരീഫ്, കെ. അബ്ദുറഹിമാൻ, കെ. റിഷാദ്, സി.എം. യൂനസ്, സി.പി. ഹരിദാസൻ എന്നിവരും ചേറൂർ പി.പി.ടി.എം. ഹൈസ്കൂൾ എസ്.പി.സി. വിദ്യാർത്ഥി മിസ്‌നയും ചടങ്ങിൽ സംബന്ധിച്ചു....
അബുൽ ഫള്ൽ ഗ്ലോബൽ അക്കാദമി 20-ാം വാർഷിക സമാപന സമ്മേളനത്തിന് പ്രൗഢമായ തുടക്കം

അബുൽ ഫള്ൽ ഗ്ലോബൽ അക്കാദമി 20-ാം വാർഷിക സമാപന സമ്മേളനത്തിന് പ്രൗഢമായ തുടക്കം

VENGARA
രണ്ട് പതിറ്റാണ്ടിന്റെ വൈജ്ഞാനിക പാരമ്പര്യമുള്ള അബുൽ ഫള്ൽ ഗ്ലോബൽ അക്കാദമിയുടെ ഇരുപതാം വാർഷിക സമാപന മഹാസമ്മേളനത്തിന് ഹംസത്തുൽ ഖർറാർ നഗറിൽ പ്രൗഢമായ തുടക്കം. ഉസ്താദ് ഉസ്‍മാന്‍ സഖാഫി മലപ്പുറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ത്രിദിന സമ്മേളനം മാദിഹുർറസൂൽ അബുല്‍ ഫള്ല്‍ തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്. മഗ്രിബ് നിസ്‌കാരത്തിന് ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ശൈഖുനാ എം.എ. സത്താർ സഖാഫി അധ്യക്ഷത വഹിച്ചു. ജാമിഅ മർകസ് ജനറൽ മാനേജർ ശൈഖുനാ സി. മുഹമ്മദ് ഫൈസി ഉദ്ഘാടന ഭാഷണം നിർവ്വഹിച്ചു. പ്രമുഖ പ്രഭാഷകൻ ഉസ്താദ് റഹ്മത്തുള്ള സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ സാദാത്തുകളും ആലിമീങ്ങളും പങ്കെടുത്ത ചടങ്ങ് വിശ്വാസികൾക്ക് ആത്മീയമായ ഉണർവ്വേകി. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സായാഹ്നം നടക്കും...
ഇരിങ്ങല്ലൂർ AMLP സ്കൂളിൽ പാലിയേറ്റീവ് ദിന ഫണ്ട് ശേഖരണം നടത്തി

ഇരിങ്ങല്ലൂർ AMLP സ്കൂളിൽ പാലിയേറ്റീവ് ദിന ഫണ്ട് ശേഖരണം നടത്തി

VENGARA
ഇരിങ്ങല്ലൂർ: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടി എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച ധനസഹായം കൈമാറി. സാന്ത്വന ചികിത്സാ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനെ സഹായിക്കുന്നതിനായാണ് സ്കൂൾ തലത്തിൽ ഈ ഫണ്ട് ശേഖരണം നടത്തിയത്. വിദ്യാർത്ഥികളിൽ സഹജീവി സ്നേഹവും കാരുണ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ രായീൻ കുട്ടി മാസ്റ്റർ, പെയിൻ ആൻഡ് പാലിയേറ്റീവ് ഡിവിഷൻ കൺവീനർ സി.കെ. മുഹമ്മദ് അലി മാസ്റ്റർക്ക് തുക കൈമാറി. വാർഡ് മെമ്പർ സജ്ന എ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ കുഞ്ഞമ്മദ് മാസ്റ്റർ സി., ആലിക്കുട്ടി ഹാജി കൂനാരി, ഇബ്രാഹിം ചാലിൽ, മുഹമ്മദ് കുട്ടി കെ.കെ. തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സ്കൂൾ അധ്യാപകരും പി.ടി.എ പ്ര...
എ.വൈ.സി (AYC) ആർട്സ് & സ്പോർട്സ് ക്ലബ്ബ് യൂത്ത് സെൻറർ ഉദ്ഘാടനം ചെയ്തു

എ.വൈ.സി (AYC) ആർട്സ് & സ്പോർട്സ് ക്ലബ്ബ് യൂത്ത് സെൻറർ ഉദ്ഘാടനം ചെയ്തു

VENGARA
പറപ്പൂർ: അരിക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന എ.വൈ.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ (അരിക്കുളം യൂത്ത് സെൻറർ) ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറമ്പത്ത് മുഹമ്മദ് നിർവഹിച്ചു. പ്രദേശത്തെ യുവാക്കളുടെ കലാ-കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനും വേണ്ടിയാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ബീരാൻ റഫീഖ് അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ പ്രവർത്തന ഫണ്ട് സമാഹരണാർത്ഥം സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് വേങ്ങര പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ എ.കെ. അബ്ദുൽ മജീദ് നിർവഹിച്ചു. മുള്ളൻ ഹംസ, സൈതലവി കോയ തങ്ങൾ, എ.കെ. മുഹമ്മദലി, പി. ഷമീർ അലി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് പ്രസംഗിച്ചു. കെ.കെ. ഷെഫീഖ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷെഫീക്ക് എ.കെ. നന്ദി രേഖപ്പെടുത്തി. അരിക്കുളത്തെ സാംസ്‌കാരിക-കായിക മേഖലകളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ക്ലബ്ബിന്റെ പ്രവർത്തന...
ദേശീയ കരസേനാ ദിനം: വിമുക്തഭടൻ അബ്ദുസലാമിനെ സിൻസിയർ ക്ലബ് ആദരിച്ചു

ദേശീയ കരസേനാ ദിനം: വിമുക്തഭടൻ അബ്ദുസലാമിനെ സിൻസിയർ ക്ലബ് ആദരിച്ചു

VENGARA
കുഴിപ്പുറം: ദേശീയ കരസേനാ ദിനാചരണത്തിന്റെ ഭാഗമായി കുഴിപ്പുറം സിൻസിയർ കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുൻ സൈനികനെ ആദരിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായ എ.എസ്.സി (Army Service Corps) വിഭാഗത്തിൽ നിന്നും വിരമിച്ച ശ്രീ. അബ്ദുസലാമിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ക്ലബ്ബ് ആദരിച്ചത്. സൈനികർക്ക് യുദ്ധമുഖത്തും അല്ലാത്തപ്പോഴും അവശ്യസാധനങ്ങളും ഗതാഗത സൗകര്യങ്ങളും എത്തിച്ചു നൽകുന്ന 'ലൈഫ് ലൈൻ' എന്നറിയപ്പെടുന്ന വിഭാഗമാണ് എ.എസ്.സി. ഈ വിഭാഗത്തിലെ ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിശ്രമജീവിതം നയിക്കുന്ന അബ്ദുസലാമിന് സിൻസിയർ ക്ലബ് പ്രസിഡന്റ് മുസ്തഫ എ.ടി. പൊന്നാട അണിയിച്ചു. ക്ലബ്ബ് സെക്രട്ടറി സലീം എ.എ. ഉപഹാരം കൈമാറി.​സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക മേധാവിയായി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ ചുമതലയേറ്റെടുത്തതിന്റെ സ്മരണാർത്ഥമാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. അതിർത്തി കാക്കുന്ന ...
വേങ്ങര പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ; അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം നൽകി

വേങ്ങര പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ; അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം നൽകി

VENGARA
വേങ്ങര ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി ഹൈമാസ്റ്റ് ലൈറ്റുകളും തെരുവ് വിളക്കുകളും പ്രവർത്തനരഹിതമായി കിടക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ, ഫോക്കസ് ലൈറ്റുകൾ, മറ്റ് തെരുവ് വിളക്കുകൾ എന്നിവ പ്രകാശിക്കാത്തത് രാത്രികാലങ്ങളിൽ യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ചിലയിടങ്ങളിൽ വിളക്കുകൾ അണഞ്ഞിട്ട് വർഷങ്ങളോളമായെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണണമെന്നും വിളക്കുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എ.പി. അബൂബക്കർ (കുറ്റൂർ നോർത്ത്) വേങ്ങര പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. പഞ്ചായത്ത് സെക്രട്ടറിയുടെയും മറ്റ് ജനപ്രതിനിധികളുടെയും ശ്രദ്ധയിൽ മുൻപും പലതവണ ഈ വിഷയം എത്തിച്ചിട്ടുള്ളതാണെന്നും എന്നാൽ ഇതുവരെയും നടപടിയൊന്നും ...
വേങ്ങരയിൽ വയോധികനെ കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങരയിൽ വയോധികനെ കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

VENGARA
വേങ്ങര: പാക്കടപ്പുറായയിൽ വയോധികനെ കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാക്കടപ്പുറായ ഉള്ളാട്ടുപറമ്പിൽ പരേതനായ കീരൻ കുട്ടി എന്നവരുടെ മകൻ രഘു (70) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി 8-നും 11-ന് ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാക്കടപ്പുറായയിലുള്ള ഒരു കെട്ടിടത്തിന്റെ വരാന്തയിൽ മൃതദേഹം കിടക്കുന്നത് വേങ്ങര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വേങ്ങര പോലീസ് ക്രൈം 27/2026 നമ്പറായി യു/എസ് 194 ബി.എൻ.എസ്.എസ് (BNSS) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കായി അമ്പലമാട്ടിൽ ക്യാമ്പ് സംഘടിപ്പിച്ചു

കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കായി അമ്പലമാട്ടിൽ ക്യാമ്പ് സംഘടിപ്പിച്ചു

VENGARA
പറപ്പൂർ: കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കായി അമ്പലമാട്ടിൽ വെച്ച് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റജ്ന റഹൂഫ് എ.വി നിർവ്വഹിച്ചു. അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ മൂക്കിൽ സമദ്, ഇബ്രാഹിം വെട്ടിക്കാട്ടിൽ, അലവിക്കുട്ടി പി., കൂനാരി ആലിക്കുട്ടി ഹാജി, റുഷ്ദ വെട്ടിക്കാട്ടിൽ, ഇസ്മായിൽ എ.വി, മൂക്കിൽ അഷ്റഫ് മാസ്റ്റർ, അഷ്റഫ് എൻ.കെ എന്നിവർ സംബന്ധിച്ചു. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരും നിരവധി നാട്ടുകാരും ക്യാമ്പിൽ സജീവമായി പങ്കെടുത്തു....

MTN NEWS CHANNEL