Thursday, September 18News That Matters
Shadow

VENGARA

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാജി ഭവനിൽ നിന്നാരംഭിച്ച പ്രകടനം വേങ്ങര താഴെയങ്ങാടിയിൽ സമാപിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ടി കെ മൂസക്കുട്ടി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി ടി മൊയ്തീൻ, പ്രസംഗിച്ചു സോമൻഗാന്ധിക്കന്ന്. പൂചേ ങ്ങൽ അലവി. മുള്ളൻ ഹംസ. പറാഞ്ചേരി അശ്റഫ് കൈപ്രൻ ഉമ്മർ, കാപ്പൻ ലത്തീഫ്, തട്ടയിൽ സുബൈർ ബാവ , ചന്ദ്രമോഹൻ കൂരിയാട്, കെ സി മണി ദിവാകർ,അഡ്വക്കേറ്റ് അനീസ്. വി ടി സുബൈർ ഹാജി. പാലശ്ശേരി ബാവ, ശാക്കിർ വേങ്ങര. പൂവളപ്പിൽ ആസിഫ്. മലയിൽ ബാവ, പാറയിൽ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. VIDEO നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കേരള മുഖ്യമന്ത്രി രാജി വെച്ച് ഇറങ്ങി പോവുക – സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

കേരള മുഖ്യമന്ത്രി രാജി വെച്ച് ഇറങ്ങി പോവുക – സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

VENGARA
വേങ്ങര : "കേരളീയ സമൂഹം, സംഘ്പരിവാർ, ഇടത് പക്ഷം" എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വേങ്ങര ഏരിയ കമ്മിറ്റി വലിയോറ ചിനക്കലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഒരു എം.എല്‍.എ പോലുമില്ലാത്ത ബി.ജെ.പി അവരുടെ അജണ്ടകൾ ഇത്ര കൃത്യമായി കേരളത്തില്‍ നടപ്പാക്കുമ്പോൾ, റോമാ സാമ്രാജ്യം കത്തിയമരുമ്പോൾ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുന്നു എന്ന് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സോളിഡാരിറ്റി വേങ്ങര ഏരിയ പ്രസിഡണ്ട് ഖുബൈബ് കൂരിയാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ റിയാസ് ടി.വി സ്വാഗതവും എം.പി അബ്ദു റസാഖ് നന്ദിയും പറഞ്ഞു. ഡോ. ഗദ്ദാഫി, അമീന്‍ വേങ്ങര, യൂസുഫ് കുറ്റാളൂർ, റഹീം ബാവ, എം.പി ഹംസ, റഷീദ് പറങ്ങോടത്ത്, ടി. വി. ...
യുകെ മൊയ്തീൻകുട്ടി മാസ്റ്ററെ പെൻഷനേഴ്സ് ലീഗ് ഊരകം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

യുകെ മൊയ്തീൻകുട്ടി മാസ്റ്ററെ പെൻഷനേഴ്സ് ലീഗ് ഊരകം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

VENGARA
യുകെ മൊയ്തീൻകുട്ടി മാസ്റ്ററെ പെൻഷനേഴ്സ് ലീഗ് ഊരകം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. എൺപത്തിരണ്ടിൻ്റെ നിറവിൽ എത്തി നിൽക്കുന്ന യു.കെ മൊയ്തീൻ കുട്ടി മാസ്റ്റർ 1970-ൽ ഒളവട്ടൂർ എത്തിംഖാന സ്കൂളിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഊരകം പഞ്ചായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം തന്നെ 1976 നെല്ലിപ്പറമ്പിൽ തുടങ്ങിവച്ച യുപി സ്കൂളിലേക്ക് ഇൻറർ മാനേജ്മെൻറ് ട്രാൻസ്ഫർ വഴി പ്രധാനാധ്യാപകനായി 77 ൽ നാട്ടിൽ തിരിച്ചെത്തി. മൊയ്തീൻകുട്ടി മാസ്റ്റർ പ്രീ യൂണിവേഴ്സിറ്റി കോഴ്സ് മുതൽ BEd ട്രൈനിങ്ങ് വരെ പൂർത്തിയാക്കിയത് , കോഴിക്കോട് സർവ്വകലാശാല തുടങ്ങുന്നതിനു മുമ്പ് കേരള യൂണിവേഴ്സിറ്റിക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിരുന്ന ഫാറൂഖ് കോളജിലാണ്. അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയ പഞ്ചായത്തിലെ ആദ്യത്തെ മുസ്ലിം വിദ്യാർത്ഥി എന്ന നിലയിൽ അതൊരു ചരിത്രമായി. അഞ്ച് വർഷക്കാലം ഗ്രാമപഞ്ചായത്ത് മെമ്പറായും, 16 വർഷക്കാലം മുസ്ലിം ലീഗിൻ്റെ പഞ്ചായ...
GLPS ഊരകം കീഴ്‌മറിയിൽ LSS ജേതാക്കളെ ആദരിച്ചു.

GLPS ഊരകം കീഴ്‌മറിയിൽ LSS ജേതാക്കളെ ആദരിച്ചു.

VENGARA
കുറ്റാളൂർ: ജി എൽ പി സ്കൂൾ ഊരകം കീഴ്മുറി കുറ്റാളൂരിലെ എൽ എസ് എസ് ജേതാക്കളായ 25 വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് "ആദരം 24" ഉദ്ഘാടന കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ഹാരിസ് വേരേങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയ വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ , സ്പെഷ്യൽ ഗസ്റ്റ് ഡിവൈഎസ്പി മൂസ വള്ളിക്കാടൻ എൽ എസ് എസ് ജേതാക്കൾക്കുള്ള ഉപഹാരങ്ങളും നൽകി. ഊരകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി ഹംസ വാർഡ് മെമ്പർ പി പി സൈതലവി എന്നിവർ സംസാരിച്ചു . വേങ്ങര AEO പ്രമോദ് സാർ, മുൻ വേങ്ങര BPC സോമനാഥൻ, മുൻ ഹെഡ്മാസ്റ്റർ അസീസ്, റിട്ടയേഡ് അധ്യാപിക ആയിഷ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.സീനിയർ അസിസ്റ്റൻറ് മിനി ടീച്ചർ സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ SRG കൺവീനർ സദിഖ ടീച്ചർ എന്നിവരും ആശംസകൾ നേർന്നു. ജനറൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് കരിയർ ...
ട്വിങ്കിൾ അക്കാദമിക മുന്നേറ്റ പദ്ധതിക്ക് വേങ്ങര ഉപജില്ലയിൽ തുടക്കമായി

ട്വിങ്കിൾ അക്കാദമിക മുന്നേറ്റ പദ്ധതിക്ക് വേങ്ങര ഉപജില്ലയിൽ തുടക്കമായി

VENGARA
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (KSTA) 'മികവ് 24 - അക്കാദമിക മുന്നേറ്റ പരിപാടിയുടെ ഭാഗമായ ട്വിങ്കിളിന്റെ വേങ്ങര ഉപജില്ലാതല ഉദ്ഘാടനം പറപ്പൂർ ഗ്രാമപ്പഞ്ചായത്തിലെ എ.എം.എൽ.പി.എസ് ഇരിങ്ങല്ലൂർ ഈസ്റ്റിൽ നടന്നു. നാലാം ക്ലാസ് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പഠനമുന്നേറ്റത്തിന് പ്രത്യേക പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംജത ജാസ്മിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ പി ഷാഹിദ അധ്യക്ഷത വഹിച്ചു. SSK മലപ്പുറം ജില്ല പ്രോഗ്രാം കോർഡിനേറ്റർ വി ആർ ഭാവന ട്വിങ്കിൾ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ മോഡ്യൂൾ പ്രകാശനം ഗ്രാമപ്പഞ്ചായത്ത് അംഗം എ പി ഹമീദിന് നൽകി വേങ്ങര ബി പി സി കെ.എം നൗഷാദ് നിർവഹിച്ചു. വാർഡ് മെമ്പർമാരായ എ.പി ഷാഹിദ, എ.പി ഹമീദ്, ബി.പി.സി കെ.എം നൗഷാദ് എംടിഎ പ്രസിഡണ്ട് ബാനുഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എം. പി സക്കീന ട്വിങ്കിൾ പഠന പ്രവർത്തനങ്ങൾ ഉൾ...
കിളിനക്കോടിൻറെ പുതിയ ഫുട്ബോൾ ക്ലബ് FC VK MADU നിലവില്‍ വന്നു.

കിളിനക്കോടിൻറെ പുതിയ ഫുട്ബോൾ ക്ലബ് FC VK MADU നിലവില്‍ വന്നു.

VENGARA
വേങ്ങര കിളിനക്കോടിൻറെ പുതിയ ഫുട്ബോൾ ക്ലബായ FC VK MADU സബാഹ് കുണ്ടുപുഴക്കല്‍ ഉല്‍ഘാടനം നിര്‍വഹിച്ചു ചടങ്ങില്‍ അബ്ദുറഹ്‌മാന്‍ ഹാജി (ഫാത്തിമ ജ്വാല്ലറി) മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സിനാന്‍ അദ്ധ്യക്ഷനായി. മെമ്പര്‍മാരായ മുഹമ്മദ് സിയാദ്, ശുഹൈബ്, യാസിഫ്, നുജൈദ്, ജംഷീദ് എന്നിവർ ചടങ്ങില്‍ സന്നിഹിതരായി. FC VK MADU ക്ലബ് സെക്രട്ടറി സ്വാഗതവും ട്രഷറര്‍ സാദിഖ് നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സാഗർ ക്ലബ്ബിന്റെ കൈത്താങ്ങ്

സാഗർ ക്ലബ്ബിന്റെ കൈത്താങ്ങ്

VENGARA
കുറ്റാളൂരിലെ ഹുസൈൻ ബാവയുടെ സഹായ സമിതിയിലേക്ക് സാഗർ ക്ലബ്ബിന്റെ കൈത്താങ്ങ് ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ അനുകരണീയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്ന സാഗർ ആർട്സ് & സ്പോർട്ട്സ്‌ ക്ലബ്ബ് ഇരു കിഡ്നിയും തകരാറിലായ വേങ്ങര കുറ്റാളൂരിലെ ഹുസൈൻ ബാവയുടെ സഹായ സമിതിയിലേക്കുള്ള വിഹിതമായി ഒരു ലക്ഷം രൂപ സഹായ സമിതിയുടെ ചെയർമാനും ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ മൻസൂർ കോയ തങ്ങൾക്ക് ക്ലബ്ബ്ഭാരവാഹികൾ കൈമാറി. ഹുസൈൻ ബാവയെ സഹായിക്കാൻ മുന്നോട്ടു വന്ന സാഗർ ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും കൂടുതൽ പേർ അതിലേക്ക് വരാൻ പ്രചോദനമാണെന്നും സഹായ സമിതിയുടെ ചെയർമാൻ കൂടിയായ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ക്ലബ്ബ് സമിതി ഭാരവാഹികളായ കെ കെ.വലീദ്, അഫ്സൽ കെ.കെ മൊയിദീൻ കുട്ടി, നസീർ, സിറാജ്അത്തോളി, ബക്കർ കുണ്ടുപുഴക്കൽ, ഹകീം തുപ്പിലിക്കാട്ട് തുട...
എസ് വൈ എസ് കണ്ണമംഗലം സർക്കിൾ കമ്മിറ്റി നിവേദനം നൽകി

എസ് വൈ എസ് കണ്ണമംഗലം സർക്കിൾ കമ്മിറ്റി നിവേദനം നൽകി

VENGARA
കണ്ണമംഗലം: ലഹരിയുടെ വ്യാപനം വലിയൊരു സാമൂഹിക പ്രശ്നമായി മാറുകയും ന്യൂജൻ ലഹരികളുടെ വിപണന ശൃംഖലകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രസ്തുത വിഷയത്തിൽ നല്ല ജാഗ്രത ആവിശ്യപ്പെട്ട് കൊണ്ട് എസ് വൈ എസ് കണ്ണമംഗലം സർക്കിൾ കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻ്റ് യു.എം ഹംസ, ആരോഗ്യ ,വിദ്യഭ്യാസ സ്ഥിര സമിതി ചെയർമാൻ പി കെ സിദ്ധീഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ 2024എസ് വൈ എസ് പ്ലാറ്റിനം ഇയറായി ആചരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ്സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ കാമ്പയിൻ നടക്കുന്നത്.ആരോഗ്യം തന്നെ ലഹരി എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിൻ്റെ ഭാഗമായി ബോധവൽകരണം, കൂട്ട നടത്തം, ആരോഗ്യ ക്ലബ്ബ് രൂപീകരണം, ലഹരി വിമുക്തി പ്രവർത്തനങ്ങൾ, മഹല്ല് കമ്മിറ്റികൾക്ക് നിവേദന സമർപ്പണം തുടങ്ങിയവയും നടന്ന് വരുന്നു.ലഹരിക്കെതിരെയുള്ള ക്രിയാത്മക ഇടപെടലാണ് ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യമാക്ക...
ചുവട് NSS മിനി ക്യാമ്പ് സമാപിച്ചു.

ചുവട് NSS മിനി ക്യാമ്പ് സമാപിച്ചു.

VENGARA
GVHSS വേങ്ങര VHSE വിഭാഗം NSS യൂണിറ്റ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ മിനി ക്യാമ്പ് സമാപിച്ചു. ആഗസ്റ്റ് 24 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സന്തോഷ് സാർ പതാക ഉയർത്തി തുടക്കമായ ക്യാമ്പ് ഊരകം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് KT അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. SMC ചെയർമാൻ, PTA മെമ്പർമാരായ സിയാദ്, റസാക്ക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.VHSE പ്രിൻസിപ്പാൾ ഫൈസൽ സ്വാഗതവും വളണ്ടിയർ ലീഡർ ഫാത്തിമ ജസ്ന നന്ദിയും പറഞ്ഞു. ക്യാമ്പിൻ്റെ ഭാഗമായി സ്ത്രീ ചൂഷണങ്ങൾക്കെതിരെ സമത്വ ജ്വാല തെളിയിച്ചു. രണ്ടാം ദിനം രണ്ടത്താണിയിലുള്ള ശാന്തി ഭവനം അനാഥാലയം സന്ദർശിച്ചു. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിച്ചു. NSS മിനി ക്യാമ്പ് ഞായറാഴ്ച വൈകിട്ട് സമാപിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പു...
INTUC ജില്ലാ സമ്മേളനവും ജനകീയ മാരത്തോണും

INTUC ജില്ലാ സമ്മേളനവും ജനകീയ മാരത്തോണും

VENGARA
വേങ്ങര : 2024 സപ്തംബർ 10 ന് വേങ്ങരയിൽ നടക്കുന്ന നിർമ്മാണ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി ജില്ലാ സമ്മേളനം വേങ്ങരയിൽ വെച്ച് നടക്കുന്നതിന്റെ പ്രചരണാർത്ഥം സപ്തംബർ 08 ന് ഞായറാഴച ജനകീയ മാരത്തൺ സംഘടിപ്പികുന്നു. ഈ പരിപാടികളുടെ സ്വാഗത സംഘം രൂപീകരണ യോഗം ഡി സി.സി. ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് ഉത്ഘാടനം ചെയതു , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് നാസർ പറപ്പൂർ അദ്ധ്യക്ഷത വഹിച്ചു , കണ്ണമംഗലം മണ്ഡലം പ്രസിഡണ്ട് പി.കെ സിദ്ധീഖ് , അസൈനാർ ഊരകം , കെ.കുഞ്ഞിമൊയ്തീൻ , കെ സുബ്രഹ്മണ്യൻ , മനോജ് പുനത്തിൽ ,സക്കീറലി കണ്ണേത്ത് , സി പി നിയാസ് , തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികളായി ചെയർമാൻ കെ.എ അറഫാത്ത് ,ജനറൽ കൺവീനർ അസൈനാർ ഊരകം , ട്രഷറർ കെ കുഞ്ഞിമൊയ്തീൻ തുടങ്ങി 51 അംഗ സമിതിയെ തിരഞ്ഞെടുത്തു അബ്ദു സ്സമദ് ചുക്കൻ ,മുഹമ്മദ് ഹനീഫ ടി , അബ്ദുൽ ഹമീദ് എ , ആറ്റ കോയ തങ്ങൾ , യൂനുസ് പി.എ , ഭാസ്ക്കരൻ കെ, ഹരിദാസൻ യു , എൻ റഷീദ് തുടങ്ങിയവർ ചർച്ചയിൽ...
എം.പിക്ക് നിവേദനം നല്‍കി.

എം.പിക്ക് നിവേദനം നല്‍കി.

VENGARA
കുറ്റുര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് എം.പിക്ക് നിവേദനം നല്‍കി.കുറ്റുര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് AR നഗര്‍ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നിവേദനം നല്‍കി. പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസര്‍ ഒള്ളക്കന്‍, കെ കെ സക്കരിയ, മുസ്തഫ ഇടത്തിങ്ങല്‍, റഷീദ് കൊണ്ടണത്ത്, സി.കെ ജാബിര്‍ , കെ. കെ മുജീബ്, പി അഷറഫ് ബാവുട്ടി എന്നിവര്‍ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സി പി ഐ – എം വേങ്ങര ലോക്കൽ കമ്മിറ്റി ബഹുജന സദസ്സ് സംഘടിപ്പിച്ചു

സി പി ഐ – എം വേങ്ങര ലോക്കൽ കമ്മിറ്റി ബഹുജന സദസ്സ് സംഘടിപ്പിച്ചു

VENGARA
വേങ്ങര : സി പി ഐ - എം വേങ്ങര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ജില്ലാ കമ്മറ്റി അംഗം വിടി സോഫിയ ഉദ്ഘാടനം ചെയ്തു. പി പത്മനാഭൻ അധ്യക്ഷനായി. വി ശിവദാസ് ,സി ഷക്കീല, കെ പി സുബ്രഹ്മണ്യൻ, എൻ അഷറഫ്, പി മുസ്തഫ, കെ വി ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.സിപിഐഎം ഇരിങ്ങല്ലൂർ ലോക്കൽ കമ്മിറ്റി പാലാണിയിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ഏരിയ കമ്മിറ്റി അംഗം എൻ കെ പോക്കർ ഉദ്ഘാടനം ചെയ്തു. എ പി ഹമീദ് അധ്യക്ഷനായി. എ കെ നാദിർഷ , എ കെ മജീദ്, പി വി കെ ഹസീന തുടങ്ങിയവർ സംസാരിച്ചു.സി പി ഐ - എം ഏആർ നഗർ ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ വലിയ പറമ്പിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. ഇ വാസു അദ്ധ്യക്ഷനായി. ഇബ്രാഹിം മൂഴിക്കൽ, കെ പി സമീർ, അഹമ്മദ് പാറമ്മൽ സംസാരിച്ചു. കർഷകർ, കർഷകതൊഴിലാളികൾ, സന്നദ്ധ പ്രവർത്തക...
SYS ഊരകം സർക്കിൾ കമ്മിറ്റി നിവേദനം നൽകി

SYS ഊരകം സർക്കിൾ കമ്മിറ്റി നിവേദനം നൽകി

VENGARA
ഊരകം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് SYS ഊരകം സർക്കിൾ കമ്മിറ്റി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അഷ്‌റഫിന് നിവേദനം നൽകി. സമൂഹത്തിൽ നടമാടി കൊണ്ടിരിക്കുന്ന മിക്ക തിന്മകളുടെയും പ്രധാന കാരണം ലഹരിയാണെന്നും ത്വരിതഗതിയിൽ ശാശ്വത പരിഹാരം കാണണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.SYS ഊരകം സർക്കിൾ പ്രസിഡണ്ട് മുസ്തഫ ഫാളിലി, ഫിനാൻസ് സെക്രട്ടറി ഷാഫി വെങ്കുളം , യൂസുഫ് പുല്ലഞ്ചാൽ, വാസിഹ് വെങ്കുളം, ഹബീബ് യാറംപടി തുടങ്ങിയവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ശ്രീകൃഷ്ണജയന്തി ആഘോഷം അവസാനഘട്ട മിനുക്കു പണിയിൽ

ശ്രീകൃഷ്ണജയന്തി ആഘോഷം അവസാനഘട്ട മിനുക്കു പണിയിൽ

VENGARA
വേങ്ങര: പാക്കടപ്പുറായ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഫ്ലോട്ടുകളുടെ വർക്കുകൾ അവസാന ഘട്ടത്തിൽമുട്ടുംപുറം തോന്നിയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും ശോഭാ യാത്ര തുടങ്ങി ബാലൻ പീടിക വഴി കടന്നുപോയി കുറ്റൂർ പാക്കടപുറായ കരിങ്കാളി ക്ഷേത്രം സന്നിധിയിൽ സമാപനം കുറിക്കുന്ന ശോഭ യാത്ര ഒരുക്കങ്ങൾ പൂർത്തിയായതായി നടന്ന കമ്മിറ്റിയിൽ ഭാരവാഹികൾ അറിയിച്ചു. ശോഭാ യാത്രയിൽ കുട്ടികളുടെ ഗോപിക നൃത്തവും നിശ്ചലദൃശ്യങ്ങളും ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു ചടങ്ങിൽ ആഘോഷ പ്രമുഖ് അഭിലാഷ് കോഴിപ്പറമ്പത്ത്., പ്രസിഡണ്ട് ഷാജു കാഞ്ഞോളി പടിക്കൽ, സെക്രട്ടറി ശ്രീജിത്ത് ഉള്ളാട്ട് പറമ്പിൽ, ഷാജി കോഴിപ്പറമ്പത്ത്, രാജൻ തുമ്പയിൽ, വൈശാഖ് കെ പി എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കുന്നുംപുറം ഡൈമേയ്‌സ്  ക്ലബ്‌ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കുന്നുംപുറം ഡൈമേയ്‌സ്  ക്ലബ്‌ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

VENGARA
കുന്നുംപുറം ഡൈമേയ്‌സ്  ക്ലബ്‌ സംഘടിപ്പിച്ച മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. പി ഉണ്ണികൃഷ്ണന്റെയും എ.ആർ. നഗർ പഞ്ചായത്ത്‌ മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. കെ ഹനീഫ യുടെയും അനുസ്മരണ സമ്മേളനം പ്രസിഡണ്ട് പി കെ ഫൈസലിൻ്റെ അദ്ധ്യക്ഷതയിൽ കെ പി സി സി സെക്രട്ടറി കെ പി അബ്ദു മജീദ് മുഖ്യ പ്രഭാക്ഷണം നടത്തി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കുഞ്ഞിമൊയ്തീൻ കുട്ടി മാസ്റ്റർ, സി പി എം ലോക്കൽ സെക്രട്ടറി കെ പി സമീർ , ബിജപി ജില്ലാസെക്രട്ടറി പി സുബ്രഹ്മണ്യൻ, എ പി ബാവ ,അരീക്കൻ ലത്തീഫ് ,കെ സി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു പ്രേമൻ സ്വാഗതവും പി പി ബഷീർ നന്ദിയും പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠം ഉൾകൊള്ളുക – സലിം മമ്പാട്

പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠം ഉൾകൊള്ളുക – സലിം മമ്പാട്

VENGARA
ആധുനിക മനുഷ്യന്റെ അഹങ്കാരവും അഹന്തയും നിറഞ്ഞ സമീപനങ്ങൾ ആണ് പ്രകൃതി ദുരന്തത്തിന്റെ മൂല കാരണമെന്ന് ഇസ്ലാമിക പണ്ഡിതൻ സലിം മമ്പാട്. രാഷ്ട്രീയ, സാമ്പത്തിക, ഔദ്യോഗിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങൾ കൈ കാര്യം ചെയ്യുന്ന നേതാക്കൾ ദുഷിക്കുകയും അവരെടുക്കുന്ന തീരുമാനങ്ങൾ ദൈവ ഹിതത്തിനെതിരാവുകയും ചെയ്യുമ്പോൾ പ്രകൃതി തിരിഞ്ഞടിക്കുന്ന പ്രക്രിയകളാണ് കേരളമടക്കം ഇന്നനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ. വിശുദ്ധ ഖുർആൻ ഉദ്ധരിച്ചു കൊണ്ട്, കടലിലും കരയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മൃഗങ്ങൾക്കു പോലും തിരിച്ചറിയാമെന്നിരിക്കെ, മനുഷ്യന്റെ നിസ്സാരതയെ മറന്നു കൊണ്ടുള്ള ആധുനിക മനുഷ്യന്റെ ധിക്കാരം അവരുടെ തന്നെ നാശത്തിന് കാരണമാവുന്നു എന്ന് അദ്ദേഹം സമർത്ഥിച്ചു. ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ സംഘടിപ്പിക്കുന്ന മാസാന്ത ഖുർആൻ ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏരിയ പ്രസിഡണ്ട്‌ ഇ.വി. അബ്ദുൽ സലാം അധ്യക്ഷം വഹിച്ചു. സെക്രട്...
ഭിന്നശേഷിക്കാർക്ക് യാത്രാപാസ് വിതരണം ചെയ്തു

ഭിന്നശേഷിക്കാർക്ക് യാത്രാപാസ് വിതരണം ചെയ്തു

VENGARA
ഭിന്നശേഷിയുള്ളവർക്ക് യാത്രാനുകൂല്യം ലഭ്യമാക്കുന്നതിന് ഗതാഗത വകുപ്പ് നൽകുന്ന യാത്ര പാസ് വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ മുന്നൂറിൽ അധികം വരുന്ന ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്നതിനായുള്ള യാത്ര പാസ് ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചു ബഹു എംഎൽഎ പികെ കുഞ്ഞാലിക്കുട്ടി സാഹിബ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംജ ജാസ്മിൻ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണ് തെന്നല പഞ്ചായത്ത് പ്രസിഡണ്ട് സെലീന കരിമ്പിൽ * ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മി...
ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി.

ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി.

VENGARA
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഓൾ ഇന്ത്യ ക്വിസ് മത്സരത്തില്‍ ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി. വേങ്ങര: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഓൾ ഇന്ത്യ ക്വിസ് മത്സരത്തിന്റെ ഭാഗമായി മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി കോഴിക്കോട് നടത്തിയ മത്സരത്തിൽ മലപ്പുറം ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി. പ്ലസ് വൺ വിദ്യാർത്ഥിനിനാജിയ ഷെറിൻ , പ്ലസ് ടു വിദ്യാർത്ഥിനി കെ പി നിവേദിത എന്നിവരാണ് 500 ഓളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൂരിയാട് അശാസ്ത്രീയ ബസ്റ്റോപ്പ് പൊളിച്ചു മാറ്റി

കൂരിയാട് അശാസ്ത്രീയ ബസ്റ്റോപ്പ് പൊളിച്ചു മാറ്റി

VENGARA
വേങ്ങര : ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കൂരിയാട് നിർമ്മിച്ചു കൊണ്ടിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അശാസ്ത്രീയമാണെന്ന് കാണിച്ചുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ എച്ച് ടി ലൈനിന്നു അടിയിലൂടെ പോകുന്ന ഇരുമ്പ് നിർമ്മിതമായ ബസ്റ്റോപ്പ് അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു .കിഴക്കുവശത്ത് കുറ്റൂർ പാക്കടപ്പുരായ ഭാഗത്തുനിന്ന് വരുന്ന പൊതുമരാമത്ത് റോഡ് ദേശീയപാതയിൽ വന്നുചേരുന്നഭാഗത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്രവർത്തി നടന്നുകൊണ്ടിരുന്നത് ഇത് ഗതാഗതക്കുരുക്കിന്ന് കാരണമാകുമെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നു എൻ എഫ് പി ആർ പ്രവർത്തകരായ തിരുനങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽറഹീം പൂക്കത്ത്, മനാഫ് താനൂർ, എ പി അബൂബക്കർ വേങ്ങര എന്...
മുതിർന്ന പൗരന്മാർക്കായി ഹാപ്പിനസ് വർഷോപ്പ് സംഘടിപ്പിച്ചു.

മുതിർന്ന പൗരന്മാർക്കായി ഹാപ്പിനസ് വർഷോപ്പ് സംഘടിപ്പിച്ചു.

VENGARA
വേങ്ങര : വേൾഡ് സീനിയർ സിറ്റിസൺ ഡേയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും വേണ്ടി വേങ്ങര ഗ്രാമപഞ്ചായത്തിന്റെയും ഇസാഫ് ഫൗണ്ടേഷൻ്റെയും കുടുംബശ്രീ-വേങ്ങര സിഡിഎസ് ൻ്റെയും നേതൃത്വത്തിൽ സായം പ്രഭാ ഹോമിൻ്റെ സഹകരണത്തോടെ ഹാപ്പിനസ് വർക്ക് ഷോപ്പ് വേങ്ങര ഗ്രാമപഞ്ചായത്തിൽ വെച്ച് സംഘടിപ്പിച്ചു, പ്രസ്തുത പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉൽഘടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ടി കെ കുഞ്ഞി മുഹമ്മദ് അധ്യക്ഷത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരീഫ മടപള്ളി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സിപി അബുൽ ഖാദർ, എ പി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ഷണ്മുഖൻ, സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന,ഇസാഫ് ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം പ്രോജക്ട് കോഡിനേറ്റർ അബ്ദുൽ മജീദ്, ഇസാഫ് ഫൈനാൻസ് ബാങ്ക് മാനേജർ കിരൺ, നെഹ്റു ...

MTN NEWS CHANNEL