Thursday, January 15News That Matters
Shadow

TIRURANGADI

കെ.എ.ടി.എഫ് പ്രതിനിധി സംഗമവും യാത്രയയപ്പ് സമ്മേളനവും

കെ.എ.ടി.എഫ് പ്രതിനിധി സംഗമവും യാത്രയയപ്പ് സമ്മേളനവും

TIRURANGADI
തിരൂരങ്ങാടി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരൂരങ്ങാടി വിദ്യാഭ്യാസജില്ല പ്രതിനിധിസംഗമവും യാത്രയയപ്പ് സമ്മേളനവും അകലാപ്പുഴ ഹൗസ് ബോട്ടിൽ വെച്ച് നടന്നു. സംഗമത്തിൻ്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാഭ്യാജില്ല പ്രസിഡൻ്റ് മുസ്തഫ കോഴിച്ചെന അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഷർഷാദ് കൊയിലാണ്ടി , സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ ,ബുഷ്റ താനൂർ എന്നിവർ ക്ലാസെടുത്തു. മൂന്ന് പതിറ്റാണ്ടിലധികം വിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയ സംസ്ഥാന പ്രസിഡൻ്റ് ടി.പി. അബ്ദുൽ ഹഖ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് കുട്ടി, വൈസ് പ്രസിഡൻ്റ് ടി.പി. അബ്ദുൽ റഹീം, കൗൺസിലർ കെ.എം സിദ്ധീഖ് എന്നിവർക്കാണ് പ്രൗഢമായ യാത്രയയപ്പ് നൽകിയത്. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, മുജാഹിദ് പനക്കൽ, അബ്ദുൽ വാഹിദ് മൊ...
സർവീസിൽനിന്നു വിരമിക്കുന്ന, PSMO കോളജ് പ്രിൻസിപ്പൽ ഡോ.കെ.അസീസിന് അലമ്നൈ അസോസിയേഷൻ സ്നേഹാദരം നൽകി

സർവീസിൽനിന്നു വിരമിക്കുന്ന, PSMO കോളജ് പ്രിൻസിപ്പൽ ഡോ.കെ.അസീസിന് അലമ്നൈ അസോസിയേഷൻ സ്നേഹാദരം നൽകി

LOCAL NEWS, TIRURANGADI
സർവീസിൽ നിന്നു വിരമിക്കുന്ന, പിഎസ്എംഒ കോളജ് പ്രിൻസിപ്പൽ ഡോ. കെ.അസീസിനു കോളജ് അല മ്നൈ അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹാദരം നൽകി. കോളജ് കമ്മിറ്റി ചെയർമാൻ എം.കെ.ബാവ ഉദ്ഘാടനം ചെയ്തു. സി.പി.മുസ്‌തഫ ആധ്യക്ഷ്യം വഹിച്ചു. വടകര ആർഡിഒ കെ.അൻ വർ സാദത്ത്, കാലിക്കറ്റ് യൂണി വേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ.വി.പി.സക്കീർ ഹുസൈൻ, മുൻ പ്രിൻസിപ്പൽ മാരായ പ്രഫ.എം.ഹാറൂൺ, പ്രഫ.എം.അബ്ദുൽ അസീസ്, പ്രഫ.എം.അലവിക്കുട്ടി, അല മനൈ അസോസിയേഷൻ ഭാര വാഹികളായ കെ.ടി.ഷാജു, എം.അബ്ദുൽ അമർ, സമദ് കാരാടൻ, മുജീബ് താനാളൂർ, പി.എം.എ.ജലീൽ, ഷബീർ മോൻ, പി.എം.അബ്ദു‌ൽ ഹഖ്, പി.കെ. രഞ്ജിത്ത്, കെ.കെ.മും താസ് എന്നിവർ പ്രസംഗിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധവും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി

പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധവും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി

TIRURANGADI
പഹൽ ഗാം ഭീകരാക്രമണത്തിനെതിരെ മെഴുകുതിരി തെളിയിച്ച് പ്രതിഷേധവും ഭീകരവിരുദ്ധ പ്രതിജ്ഞയും പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പടിക്കലിൽ നടന്നു. പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്  ഗഫൂർ പള്ളിക്കൽ അധ്യക്ഷത വഹിച്ച പരിപാടി ഡിസിസി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വക്കേറ്റ് കുഞ്ഞാലിക്കുട്ടി, ഒറുവിൽ അഷ്‌റഫ്‌, KP അബൂബക്കർ, പി കെ ശിഹാബ്, CM മൊയ്തീൻകുട്ടി ( മണ്ഡലം പ്രസിഡണ്ട് ) പ്രദീപ്കുമാർ,  അഡ്വക്കറ്റ്  മാഹിർ അലി കെ,  കാരാടൻ മുനീർ, യാസർ മൂന്നിയൂർ എന്നിവർ സംസാരിച്ചു.  ലത്തീഫ് പഠിക്കൽ സ്വാഗതവും സക്കീർ അഞ്ചാലൻ നന്ദിയും പറഞ്ഞു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മമ്പുറം കുന്നംകുലം ക്ഷേത്ര ഉത്സവം നാളെ

മമ്പുറം കുന്നംകുലം ക്ഷേത്ര ഉത്സവം നാളെ

TIRURANGADI
മമ്പുറം : മമ്പുറം കുന്നംകുലം ശ്രീ കുറുമ്പ (ഭദ്രകാളി) ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നാളെ. 2025 ഏപ്രിൽ 25 (മേടം 12) വെള്ളിയാഴ്ചയാണ് താലപ്പൊലി മഹോത്സവം. ആശ്രയിക്കുന്നവർക്കെന്നും അഭയവരാധാനിയും മനമുരുകി പ്രാർത്ഥിക്കുന്നവർക്ക് ആനന്ദപ്രദായിനിയുമാണ് കുന്നംകുലത്തമ്മ. മൂന്നാം വിഷുവിന് ക്ഷേത്രം ആവേൻ കുന്നംകുലത്ത് മോഹനൻ കോടിയേറ്റ് നടത്തിയതോടെ നാടും നാട്ടുകാരും ഭക്തജനങ്ങളും നാളെ നടക്കുന്ന ഉത്സവത്തിനായി കാത്തിരിക്കുകയാണ്.ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകർമികത്വത്തിലാണ് ഉത്സവം നടത്തപ്പെടുന്നത്. ഗണപതിഹോമം, വിശേഷാൽപൂജകളും വഴിപാടുകളും, വാദ്യമേളങ്ങൾ, അന്നദാനം, കലശം എഴുന്നള്ളത്ത്, പാണ്ടി - പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെ മഞ്ഞതാലപ്പൊലി, തയമ്പക ഉത്തസവത്തിന് മറ്റേകികൊണ്ട് മമ്പുറം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരകളിയും കൈകൊട്ടികളിയും തുടർന്ന് ദേവരഥ മമ്പുറം അണിയിച്ചൊ...
വെള്ളമടത്തിൽ അയ്യൂബ് എന്നയാളെ കാൺമാനില്ല

വെള്ളമടത്തിൽ അയ്യൂബ് എന്നയാളെ കാൺമാനില്ല

TIRURANGADI
മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി വെള്ളമടത്തിൽ അയ്യൂബ് (65) എന്നയാളെ കാൺമാനില്ല. ഏപ്രിൽ ഒന്നിന് പുലർച്ചെ അഞ്ചോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു. ഏകദേശം 154 സെ.മീ ഉയരം, കറുത്ത നിറം, ശരീരം മുഴുവൻ കറുത്ത പാടുകൾ, വ്യക്തതയില്ലാത്ത സംസാരശൈലി. കാണാതാകുമ്പോൾ വെള്ളമുണ്ട്, റോസ് ചെക്ക് ഷർട്ട് എന്നിവയായിരുന്നു ധരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ: 0494 2460331, എസ്.എച്ച്.ഒ: 9497987164, സബ് ഇൻസ്‌പെക്ടർ: 9497980685 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു....
തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ.

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ.

TIRURANGADI
തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗം ഒ.പി. വീണ്ടും മുടങ്ങി.

താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗം ഒ.പി. വീണ്ടും മുടങ്ങി.

TIRURANGADI
തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുനരാരംഭിച്ച ത്വക്ക് വിഭാഗം ഒ.പി. വീണ്ടും മുടങ്ങി. കഴിഞ്ഞ ആറ് മാസക്കാലമായി ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെ ഒ.പി. മുടങ്ങി കിടക്കുകയായിരുന്നു. ത്വക്ക് രോഗ വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ഒഴിഞ്ഞ് പോയതിനെ തുടർന്ന് പകരം ഡോക്ടറെ വെക്കാത്തതിനാലായിരുന്നു ത്വക്ക് രോഗ വിഭാഗം പ്രവർത്തിക്കാതിരുന്നത്.സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തെ തുടർന്ന് മാർച്ച് 26 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടറെ നിയമിച്ചെങ്കിലും അവർ രണ്ട് ദിവസം മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായത്. ത്വക്ക് രോഗ വിഭാഗത്തിൽ ചാർജ്ജെടുത്ത ഡോക്ടർ അപർണ ഇപ്പോൾ നീണ്ട അവധിയിൽ പോയിരിക്കുകയാണെന്നാണ് ലഭ്യമാവുന്ന വിവരം. ലീവെടു...
ഓൺലൈൻ വ്യാപാരത്തിലെ ചതിക്കുഴികൾ സെമിനാറും വാർഷികവും സംഘടിപ്പിച്ചു

ഓൺലൈൻ വ്യാപാരത്തിലെ ചതിക്കുഴികൾ സെമിനാറും വാർഷികവും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനെട്ടാമത് വാർഷികവും ഉപഭോകത്യ തർക്ക പരിഹാര സെമിനാറും തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ ഏപ്രിൽ 12 ന്ന് സംഘടിപ്പിച്ചു മലപ്പുറം ജില്ല ഉപഭോകത്യ തർക്ക പരിഹാര കമ്മീഷൻ ശ്രീ കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. ആരാണ് ഉപഭോക്താവ്? എന്താണ്‌ ഉപഭോക്തൃ സംരക്ഷണം? എന്താണ്‌ ഉപഭോക്താവിന്റെ അവകാശം?"* ഓൺലൈൻ ബിസിനസ്സിൽ വഞ്ചിതരാകുന്ന യുവതലമുറ ഓൺലൈനിൽ പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താവിനെ വഞ്ചിക്കുന്നതിൽ നിന്നും തെളിവുകൾ ശേഖരിച്ച് എങ്ങിനെ കൺസ്യൂമർ സൊസൈറ്റിയിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നീ വിഷയങ്ങൾ വിശദമായി ക്ലാസ് എടുക്കുകയും ചോദ്യോത്തരങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുകയും ചെയ്തു .ഡോ. അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. റേഷൻ പൊതുവിതരണവും അതിൻറെ പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ ...
ഗതാഗതക്കുരുക്കിനെ കൂടുതൽ കുരുക്കാക്കി പ്രൈവറ്റ് ബസുകൾ

ഗതാഗതക്കുരുക്കിനെ കൂടുതൽ കുരുക്കാക്കി പ്രൈവറ്റ് ബസുകൾ

TIRURANGADI
തിരൂരങ്ങാടി : ചെമ്മാട് ഗതാഗതക്കുരുക്കിന്ന് അറുതി വരുത്തുക എന്ന ഉദ്ദേശത്തോടെ തിരൂരങ്ങാടി ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെമ്മാട് ഗതാഗതക്കുരു കഴിക്കാൻ എടുത്ത തീരുമാനപ്രകാരം പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ചെമ്മാട് കൊടിഞ്ഞി റോഡിലൂടെ കയറി കൊണ്ടാണത്ത് ബസ്റ്റാൻഡിൽ കയറി ബ്ലോക്ക് റോഡ് വഴി പുറത്തേക്ക് വരികയാണ് ചെയ്യേണ്ടത് എന്നാൽ ചെമ്മാട്ടങ്ങാടിയിലെ ഗതാഗതക്കുരുക്കു കാരണം സമയം തെറ്റിപ്പോകുന്നതുകാരണം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ കാറ്റിൽ പറത്തി ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ വൺവെ നിയമം പാലിക്കാതെയും ബസ്റ്റാൻഡിൽ കയറാതെയും തിരൂരങ്ങാടി വില്ലേജ് ഓഫീസിന് മുമ്പിൽ വന്നു നിയമവിരുദ്ധമായി ആളുകളെ എടുത്തുകൊണ്ടും കക്കാട് ഭാഗത്തുനിന്നും , കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സ്റ്റാൻഡിൽ കയറാതെ കൊടിഞ്ഞി റോഡ് വഴി പതിനാറുങ്ങൽ വഴി പരപ്പനങ്ങാടി...
ക്യാമ്പസ് വിദ്യാർത്ഥികൾക്ക് ഇഫ്താർ വരുന്നൊരുക്കി എസ് എസ് എഫ്

ക്യാമ്പസ് വിദ്യാർത്ഥികൾക്ക് ഇഫ്താർ വരുന്നൊരുക്കി എസ് എസ് എഫ്

TIRURANGADI
ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും ക്യാമ്പസ് യൂണിറ്റിന് കീഴിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു വരികയാണ് എസ്എസ്എഫ്. അനുബന്ധമായി സൗഹൃദ സംഗമങ്ങളും സൗഹൃദ ചർച്ചകളും സംഘടിപ്പിക്കുന്നതോടൊപ്പം മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രാൻഡ് ഇഫ്താറുകളും നടന്നു വരുന്നു . ഗ്രാൻഡ് ഇഫ്താർ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഖാരി നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റമീസ് കണ്ണൂർ വിഷയാവതരണം നടത്തി. നിലവിൽ മലപ്പുറം ജില്ലയിലെ വ്യത്യസ്ത ക്യാമ്പസുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് റമദാൻ ഒന്നുമുതൽ 30 വരെ എല്ലാ ദിവസവും അത്താഴം, നോമ്പുതുറ എന്നിവ കഴിഞ്ഞ 10 വർഷത്തോളമായി എസ് എസ് എഫ് നൽകിവരുന്നു അതത് പ്രദേശത്തെ എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകരുടെ സഹകരണത്തോടെയാണ് വ്യത്യസ്ത വീടുകളിൽ നിന്ന് സംഘടിപ്പിച്ചാണ് വിദ്യാർത്ഥികൾക്ക് നൽകി...
വൈറ്റ് സ്കൂളിലെ അമിത ഫീസ് വർദ്ധനക്കെതിരെ രക്ഷിതാക്കൾ മാർച്ചും ധർണ്ണയും നടത്തി

വൈറ്റ് സ്കൂളിലെ അമിത ഫീസ് വർദ്ധനക്കെതിരെ രക്ഷിതാക്കൾ മാർച്ചും ധർണ്ണയും നടത്തി

TIRURANGADI
വള്ളിക്കുന്ന് :- ആനങ്ങാടി വൈറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അമിത ഫീസ് വർദ്ധനക്കെതിരെ രക്ഷിതാക്കൾ മാർച്ച് സംഘടിപ്പിച്ചു. സ്കൂളിലെ നിലവിലെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാതെയും ഭൗതിക സാഹചര്യങ്ങൾ ഉയർത്താതെയും നിലവിലെ ഫീസ് നിരക്കിൽ നിന്ന് 26 ശതമാനം പുതിയ അധ്യായന വർഷത്തിലെ ഫീസിൽ ഉയർത്തിയതിനെതിരെയാണ് രക്ഷിതാക്കൾ പ്രതിഷേധം നടത്തിയത് . 800 ഓളം വരുന്ന രക്ഷിതാക്കൾ ഇതിനെതിരെ മാനേജ്മെൻറ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ യാതൊരുവിധ ഇളവു നൽകില്ലെന്ന് പറഞ്ഞതിനാലാണ് മാർച്ച് സംഘടിപ്പിച്ചത്. 200 ഓളം വരുന്ന രക്ഷിതാക്കൾ പ്രതിഷേധ ജാഥ സ്കൂൾ ഗേറ്റിൽ നിന്നും ആരംഭിച്ച് ആനങ്ങാടി ജംഗ്ഷൻ വരെ പോയി തിരിച്ച് സ്കൂൾ ഗേറ്റിന് മുന്നിൽ തന്നെ അവസാനിപ്പിച്ചു. ഇതിനിടയിൽ തന്നെ ഏകദേശം മുന്നൂറോളം രക്ഷിതാക്കൾ കുട്ടികളുടെ ടി സി വാങ്ങി മറ്റു സ്കൂളുകളിൽ അഡ്മിഷൻ എടുത്തു. മാനേജ്മെൻറ് ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്...
താനൂരിൽ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി

താനൂരിൽ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി

TIRURANGADI
താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇരുവരും സുഹൃത്തുക്കളാണ്. നിറമരുതൂര്‍ സ്വദേശി മംഗലത്ത് നസീറിന്റെ മകളാണ് ഷഹദ. താനൂര്‍ മഠത്തില്‍ റോഡ് സ്വദേശി പ്രകാശന്റെ മകളാണ് അശ്വതി. ബുധനാഴ്ച സ്‌കൂളിലേക്ക് പരീക്ഷയ്ക്ക് വേണ്ടി പോയതാണ് ഇരുവരും. സ്‌കൂളിനടുത്ത കാന്റീന് മുൻപിലാണ് അശ്വതിയെ പിതാവ് ബൈക്കില്‍ കൊണ്ടുവിട്ടത്. പിന്നീട് ഭക്ഷണം കഴിച്ചോ എന്ന് ഫോണില്‍ വിളിച്ച്‌ അന്വേഷിച്ചിരുന്നു. കാന്റീനില്‍ ഭക്ഷണമില്ലാത്തതിനാല്‍ പുത്തന്‍തെരുവിലെ കടയില്‍ കഴിക്കാന്‍ പോകുന്നു എന്നും അശ്വതി വീട്ടുകാരെ അറിയിച്ചിരുന്നു. പരീക്ഷയ്ക്ക് എത്താതിരുന്നതിനാല്‍ ടീച്ചര്‍ വീട്ടുകാരെ വിളിച്ച്‌ തിരക്കുകയായിരുന്നു. അപ്പോഴാണ് രണ്ട് പേരും പരീക്ഷയ്ക്ക് വീട്ടില്‍ നിന്ന് പോയിട്ടുണ്ടെന്ന് അധ്യാപകരും അറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്...
കൊളപ്പുറത്ത് ദേശീയ പാതയുടെ സർവീസ് റോഡിലെ ഡ്രെയിനേജ് പൊട്ടി വൻ അപകടം ഒഴിവായി.

കൊളപ്പുറത്ത് ദേശീയ പാതയുടെ സർവീസ് റോഡിലെ ഡ്രെയിനേജ് പൊട്ടി വൻ അപകടം ഒഴിവായി.

TIRURANGADI
കൊളപ്പുറത്ത് പുതിയ ദേശീയ പാതയുടെ സർവീസ് റോഡിലെ ഡ്രെയിനേജ് പൊട്ടി വൻ അപകടം ഒഴിവായി. ഡ്രൈനേജ് നിർമാണത്തിലെ അപാകതയും,അഴിമതിയും ജനങ്ങളുടെ ജീവനു ഭീഷണിയായ ഇതുപോലത്തെ നിർമ്മാണങ്ങൾ പുന പരിശോധിക്കണമെന്നാവശ്യപെട്ടു കൊളപ്പുറം നാഷണൽഹൈവേ സമര സമിതി പ്രതിഷേധിക്കുന്നു. പരപ്പനങ്ങാടി തിരൂരങ്ങാടി അരീക്കോട് സംസ്ഥാന പാത വെട്ടിമുറിച്ച് ഇരുനൂറ് മീറ്റർ അപ്പുറത്ത് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത് രീതിയിൽ അശാസ്ത്രീയമായ രീതിയിൽ പാലം നിർമിച്ച നാഷണൽ ഹൈവേ അതോറട്ടറിയുടേയുംഅശാസ്ത്രീയ നിർമ്മാണങ്ങൾ കൊണ്ടു തുടക്കം മുതലേ മുന്നിട്ടു നിൽക്കുന്ന K N R C യുടെയും തലതിരിഞ്ഞ പ്രവർത്തിക്കൂ ശാശ്വത പരിഹാരത്തിന് ഒരു പാലം വന്നാലേ പരിഹാര മാകുകയുള്ളൂ എന്നുള്ള ആവശ്യവുമായി പൊതുജനങ്ങളും നാട്ടുകാരും സമര സമിതിയുമായി സഹകരിച്ച് ഹൈക്കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നു. VIDEO https://youtube.com/shorts/iLSf03248wE?feature=share വാർത്...
ഇരുപതുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇരുപതുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

TIRURANGADI
ഇരുപതുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനോട് ചേർന്നുള്ള കിണറ്റിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂരിലാണ് സംഭവം.അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്നാണ് നിഗമനം.പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മുക്കോല സ്വദേശി മുണ്ടേക്കാട്ട് റിഷികയാണ് വീടിനോട് ചേർന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .യുവതിയെ ചൊവ്വാഴ്ച വൈകിട്ട് ആറുമണി മുതല്‍ കാണാനില്ലായിരുന്നു. തുടർന്നുള്ള തിരച്ചിലില്‍ ആണ് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഉടനെ താനൂരില്‍ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി : ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ചെമ്മാട് അങ്ങാടിയിൽ നടന്നു. പൊതു സമ്മേളനം ആം ആദ്മി സംസ്ഥാന പ്രസിഡൻറ് അഡ്വക്കറ്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എം.ഡി.എം.എ. പകർച്ചവ്യാധി പടർന്നു കൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സർക്കാർ സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിൽ പരാജിതരായിരിക്കുകയാണ് എന്നും പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. വേദിയിൽ ആശാവർക്കമാർ സംസ്ഥാന പ്രസിഡണ്ടിനെയും സെക്രട്ടറിയെയും പൊന്നാടയണിച്ച് ആദരിച്ചു. ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും പുതിയ മെമ്പർമാർക്കുള്ള ആദരവും നടത്തി. സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, ഷൗക്കത്ത് അലി എരോത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് റിഷാദ് പൂവത്തിക്കൽ, ജില്ല സെക്രട്ടറി ഷമീം. പി.ഒ., തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മൂസ ജാറത്തിങ്ങൽ, അബ്ദുൽ റഹീ...
വയനാട് ദുരിതബാധിതർക്കായ് സ്വരൂപിച്ച ബാക്കി തുക കൈമാറി

വയനാട് ദുരിതബാധിതർക്കായ് സ്വരൂപിച്ച ബാക്കി തുക കൈമാറി

TIRURANGADI
തിരൂരങ്ങാടി വയനാട് ദുരിതബാധിതർക്കായി എസ് എം ഒ എൻ എസ് എസ് സ്വരൂപിച്ച ബാക്കി ഒന്നര ലക്ഷം രൂപ പി എസ് എം ഒ കോളേജ് മാനേജർ എം കെ ബാവ സാഹിബ്‌ യൂണിവേഴ്സിറ്റി എൻ എസ് എസ് കോർഡിനേറ്റർ ഡോ. എൻ എ ഷിഹാബിന് കൈമാറി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ആണ് കൈമാറിയത്. നേരത്തെ കോളേജ് എൻ എസ് എസ് യൂണിറ്റ് വയനാട്ടിലേക്കായി ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകളും നൽകിയിരുന്നു. കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി എൻ എസ് എസ് വാങ്ങിയ വീൽ ചെയറുകൾ കോളേജ് മാനേജർ പ്രിൻസിപ്പൽ ഡോ. കെ അസീസ്ന് കൈമാറുകയും കൂടാതെ എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തി വരുന്ന ജൈവ കൃഷിയിൽ നിന്നുള്ള ലാഭവും നവീകരിച്ച പേനയിൽ നിന്നുള്ള ലാഭവും തിരുരങ്ങാടി യതീംഗാനക്ക് കൈമാറുന്നതിനായി കോളേജ് മാനേജറെ എൻ എസ് എസ് വിദ്യാർത്ഥികൾ ഏൽപ്പിക്കുകയും ചെയ്തു. പി. എസ്.എം.ഒ കോളേജ് മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടന...
നികുതി കൊള്ളക്കെതിരെ ചെണ്ടപ്പാറായ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

നികുതി കൊള്ളക്കെതിരെ ചെണ്ടപ്പാറായ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

TIRURANGADI
എ ആര്‍ നഗര്‍: നികുതികൊള്ള അവസാനിപ്പിക്കുക സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂ നികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനെതിരെ അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ ആര്‍ നഗര്‍ വില്ലേജ് ഓഫീസ് പരിസരത്ത് അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഡി.സി.സി അംഗം എ കെ എ നസീര്‍ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹംസ തെങ്ങിലാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി, മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാന്‍, പി കെ മൂസ ഹാജി, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാരായ മൊയ്ദീന്‍ കുട്ടി മാട്ടറ, ഹസ്സന്‍ പി കെ, സക്കീര്‍ ഹാജി, സുരേഷ് മമ്പുറം, മജീദ് പൂളക്കല്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിയാസ് പി സി എന്നിവര്‍ സംസാരിച്ചു. മഹിളാ കോണ...
കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനം : പതാക ദിനം ആചരിച്ചു.

കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനം : പതാക ദിനം ആചരിച്ചു.

TIRURANGADI
പരപ്പനങ്ങാടി സബ്ജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പതാക ദിനം ആചരിച്ചു. ഫെബ്രുവരി 20, 21, 22 തിരൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സബ്ജില്ലകളിലും പതാകദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി സബ്ജില്ലാ കമ്മിറ്റിയുടെ പതാക ദിനാചരണത്തിൻ്റെ സബ് ജില്ലാ തല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. അബ്ദു റഹീമിന് പതാക നൽകി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മുനീർ താനാളൂർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ സബ് ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ ഭാരവാഹികളായ സിദീഖ് കുന്നത്ത്പറമ്പ്, പി.പി.അബ്ദു നാസർ മൂന്നിയൂർ, റനീഷ് പാലത്തിങ്ങൽ എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹം

ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹം

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കൈവിരൽ മുറിഞ്ഞെത്തിയ ഒരു വയസ്സുകാരനും ചുണ്ടിന് മുറിവ് പറ്റിയ ആറ് വയസ്സുകാരനും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മനപൂർവ്വം ചികിൽസ നിഷേധിക്കുകയും ഇത് ചോദ്യം ചെയ്ത ആറ് വയസ്സുകാരന്റെ പിതാവിനെതിരെ വ്യാജ പരാതി നൽകുകയും ചെയ്ത സംഭവത്തിൽ ഉണ്ടായ പരാതികളിൽ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ആരോപണ വിധേയയും മനുഷ്യാവകാശ ധ്വംസനം നടത്തുകയും ചെയ്ത ഡോക്ടറെ കുറ്റവിമുക്തമാക്കിയും വെള്ളപൂശുന്ന രീതിയിലും ഉണ്ടാക്കിയ റിപ്പോർട്ട് വർഗ്ഗ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും ആരോഗ്യ വകുപ്പിന്റെ ഈ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി പറഞ്ഞു. മനുഷ്യാവകാശ ധ്വംസനം നടന്ന ചികിൽസാ വിവാദത്തിലും ആശുപത്രിയിൽ വെച്ച് മരണപ്പെട്ട മൂന്നിയൂർ സ്വദേശിയുടെ മരണത്ത...
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ ‘ യൂണിറ്റിന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ ‘ യൂണിറ്റിന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം

TIRURANGADI
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ ' യൂണിറ്റിന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും മലപ്പുറംജില്ലാ പ്രസിഡണ്ടുമായ പി കുഞ്ഞാവു ഹാജി നിർവഹിച്ചു. സ്വാഗതം യൂണിറ്റ് സെക്രട്ടറി യൂനസ് ലിസ,അധ്യക്ഷൻ യൂണിറ്റ് പ്രസിഡണ്ട് NN മുസ്തഫ കമാൽ പൊതുയോഗം ഉദ്ഘാടനം ചെയ്തത് താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയൂണിറ്റ് ജനറൽ സെക്രട്ടറി എം സി റഹീം റിപ്പോർട്ട് അവതരിപ്പിച്ചു ചടങ്ങിൽ 28 വർഷക്കാലമായി സേവന മനുഷ്ഠിച്ച് ട വരുന്ന ഓഫീസ് സെക്രട്ടറി മധു മനക്കലിനെ ആദരിച്ചു. പരിപാടിയിൽ സംഘടനയുടെ ജില്ലാ നേതാക്കന്മാരായ മലബാർ ബാവ, പി എ ബാവ അഷറഫ് പന്നി കണ്ടെത്തിൽ പങ്കെടുത്തു കൂടാതെ താനൂർ നഗരസഭയിലെ കൗൺസിലർമാർ വിവിധ കക്ഷിരാഷ്ട്രീയ പ്രമുഖർ താനൂർ യൂണിറ്റ് ഭാരവാഹികളായ Am അലി, ഇക്ബാൽ റോയൽ, kp മനാഫ്, സാബു cv, വിമല വിശ്വനാഥ്, സബിത T,മറ്റ് സംഘടനാ പ്രതിനിധികൾ പങ്കെടുത്തു ആശംസകൾ നേർന്നു...

MTN NEWS CHANNEL