ജി.എം.യു.പി. സ്കൂൾ കൊടിഞ്ഞി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
ജൂൺ 21 ജി.എം.യു.പി. സ്കൂൾ കൊടിഞ്ഞി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. രാവിലെ 9.30 ന് സ്കൂളിലെ കായിക അധ്യാപകൻ ഷമീർ ചപ്പങ്ങത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മുൻ കേരള പോലീസ് ഫുട്ബോൾ താരം കെ.ടി വിനോദ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിൻറെ യോഗാചാര്യൻ സുനിൽകുമാർ പരപ്പനങ്ങാടിയും റിട്ട. റെയിൽവേ പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രൻ. പി യും കുട്ടികൾക്ക് യോഗ പരിശീലനം നൽകി.മധുസൂദനൻ മാസ്റ്റർ നന്ദിയും അറിയിച്ചു....



















