Wednesday, September 17News That Matters
Shadow

Sports

ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

Sports
സ്‌പെയിനിലെ സമോറയ്ക്ക് സമീപം നടന്ന കാർ അപകടത്തിൽ ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട മരിച്ചതായി സ്‌പാനിഷ് സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ ടിവിഇ റിപ്പോർട്ട് ചെയ്‌തു, പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ സെർനാഡില്ലയ്ക്ക് സമീപം വാഹനം എ‑52 ൽ നിന്ന് തെന്നിമാറി തീപിടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. 28 കാരനായ ജോട്ടയും ഫുട്‌ബോൾ കളിക്കാരനായ 26 കാരനായ സഹോദരൻ ആൻഡ്രേയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അടിയന്തര സേവനങ്ങൾ സ്ഥിരീകരിച്ചു. ജൂൺ 22 ന് അടുത്തിടെ വിവാഹിതനായ ജോട്ട, ഭാര്യ റൂട്ട് കാർഡോസോയ്‌ക്കൊപ്പം മൂന്ന് കുട്ടികളെ പങ്കിട്ട ജോട്ട, 2020 ൽ വോൾവ്‌സിൽ നിന്ന് ലിവർപൂളിൽ ചേർന്നു, പെട്ടെന്ന് അവിടെ ഒരു പ്രധാന ഫോർവേഡായി വളർന്നു. പോർച്ചുഗലിനായി 49-ലധികം മത്സരങ്ങൾ അദ്ദേഹം കളിച്ചു., പ്രീമിയർ ലീഗ്, എഫ്‌എ കപ്പ്, ഇഎഫ്‌എൽ കപ്പ്, പോർച്ചുഗലുമായുള്ള യുവേഫ നേഷൻസ്...
ഐഎസ്എൽ കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ

ഐഎസ്എൽ കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ

Sports
ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ബഗാൻ കിരീടം സ്വന്തമാക്കിയത്. ഐഎസ്‌എല്‍ ഷീല്‍ഡും ബഗാൻ നേടിയിരുന്നു. സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്‌എല്‍ കപ്പും ഒരുമിച്ച്‌ ഒരു ക്ലബും നേടിയിട്ടില്ല. അധികസമയത്തിലേക്ക് നീണ്ട ഫൈനല്‍ മത്സരത്തിലൂടെയാണ് മോഹൻ ബഗാൻ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഫൈനലിന്റെ ആദ്യപാതി ഇരുടീമിനും ഗോള്‍ നേടാൻ സാധിച്ചിരുന്നില്ല. എന്നാല്‍ 49-ാം മിനിറ്റില്‍ ഗോളടിച്ച്‌ ബെംഗളൂരു എഫ്‌സി ലീഡ് നേടുകയായിരുന്നു. ബഗാന്‍ താരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളാണ് ബഗാന് ലീഡ് നേടിക്കൊടുത്തത്. 72-ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റിയിലൂടെയാണ് ബഗാന്‍ മത്സരം സമനിലയിലെത്തിച്ചത്. പെനാല്‍റ്റി ലക്ഷ്യ...
അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: റാഹിൽ സക്കീറിന് റെക്കോർഡ് സ്വർണം.

അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: റാഹിൽ സക്കീറിന് റെക്കോർഡ് സ്വർണം.

Sports
തേഞ്ഞിപ്പലം: കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വരിൽ വെച്ച് നടക്കുന്ന 2024 -25 വർഷത്തെ അഖിലേന്ത്യ അന്തർ സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹർഡിൽസിൽ കാലിക്കറ്റ് സർവകലാശാലയുടെ വി.പി.റാഹിൽ സക്കീർ റെക്കോർഡോടുകൂടി സ്വർണം നേടി.14.08 സെക്കന്റിലാണ് റാഹിൽ റെക്കോർഡ് കരസ്ഥമാക്കിയത് . കാലിക്കറ്റ് സർവകലാശാലയുടെ തന്നെ മെയ്മോൻ പൗലോസ് 2017 ൽ ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റി, ഗുണ്ടൂറിൽ കുറിച്ച റെക്കോർഡാണ്(14.19) റാഹിൽ സക്കീർ തിരുത്തിക്കുറിച്ചത്. 2018 ൽ ഐഡിയൽ കടകശ്ശേരി സ്കൂളിലൂടെയാണ് റാഹിൽ സക്കീർ സ്പോർട്സ് കരിയറിന് തുടക്കം കുറിച്ചത്.ഇപ്പോൾ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. 2024- 25 വർഷത്തെ ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളിമഡൽ കരസ്ഥമാക്കുകയും കാലിക്കറ്റ് സർവകശാല ഇൻറർ കോളേജ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയ്ക്ക് വ...
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് പത്ത് ഗോള്‍ ജയം

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് പത്ത് ഗോള്‍ ജയം

Sports
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ കേരളം സജീവമാക്കി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ ഗോള്‍മഴയില്‍ മുക്കിയാണ് കേരളത്തിന്റെ ആധികാരിക ജയം. ലക്ഷദ്വീപിനെ തകര്‍ത്തത് മറുപടിയില്ലാത്ത 10 ഗോളിന്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം, ഇടവേളകളില്‍ എതിരാളികളുടെ വലകുലുക്കി. ഇ സജീഷ് ഹാട്രിക് സ്വന്തമാക്കിയപ്പോള്‍, മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടി. ആക്രമണ ഫുട്‌ബോള്‍ തുടരുമെന്ന് കേരള പരിശീലകന്‍ ബിബി തോമസ് പറഞ്ഞു. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ തകര്‍ത്ത കേരളം രണ്ടാം ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പുതുച്ചേരിയോട് സമനില വഴങ്ങിയാല്‍ പോലും കേരളത്തിന് അടുത്ത റൗണ്ടില്‍ എത്താം. KERALA VS L...
കേരളത്തിലെത്തുന്ന അര്‍ജന്റീനാ ടീമില്‍ മെസ്സിയും; രണ്ട് സൗഹൃദമത്സരങ്ങള്‍, അനുമതിയായതായി മന്ത്രി

കേരളത്തിലെത്തുന്ന അര്‍ജന്റീനാ ടീമില്‍ മെസ്സിയും; രണ്ട് സൗഹൃദമത്സരങ്ങള്‍, അനുമതിയായതായി മന്ത്രി

Sports
കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തുമെന്ന് അറിയിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും വരികയെന്നും അദ്ദേഹം അറിയിച്ചു. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തി ഇവര്‍ ഒന്നിച്ച് ഈ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരമാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ...
എലൈറ്റ് ലീഗ് പുതിയ ഫുട്ബാള്‍ താരങ്ങളെ സൃഷ്ടിക്കും: മന്ത്രി

എലൈറ്റ് ലീഗ് പുതിയ ഫുട്ബാള്‍ താരങ്ങളെ സൃഷ്ടിക്കും: മന്ത്രി

Sports
ജില്ലയിലെ ഫുട്ബാള്‍ ചാമ്ബ്യൻമാരെ കണ്ടെത്താൻ നടത്തുന്ന എലൈറ്റ് ഫുട്ബാള്‍ മത്സരം പുതിയ താരങ്ങളെ സൃഷ്ടിക്കുമെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ്മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ജില്ലാ ഫുട്ബാള്‍ അസോസിയേഷൻ്റെ (ഡി.എഫ്. എ) നേതൃത്വത്തില്‍ ഡിസംബർ അവസാനവാരത്തില്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മലപ്പുറം എലൈറ്റ് ലീഗ് (എം.ഇ. എല്‍) മത്സരങ്ങളുടെ ലോഗോ പ്രകാശം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'തിരൂരില്‍ നടന്ന ചടങ്ങില്‍ കേരള ഫുട്ബാള്‍ അസോസിയേഷൻ നിർവഹണ സമിതി അംഗംപ്രൊ:പി.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.എഫ്.എ പ്രസിഡന്റ് ജലീല്‍ മയൂര ലോഗോ ഏറ്റുവാങ്ങി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സംസ്ഥാന സ്കൂൾ കായിക മേള, തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ

സംസ്ഥാന സ്കൂൾ കായിക മേള, തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ

Sports
സംസ്ഥാന സ്‌കൂൾ കായിക മേളയിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി. ഇതര ജില്ലകളെ ബഹുദൂരം പിന്നിലാക്കി 1935 പോയിന്‍റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. കായിക മേളയിൽ ആദ്യാവസാനം തിരുവനന്തപുരത്തിന്‍റെ ആധിപത്യമായിരുന്നു.ഗെയിംസിലെയും അക്വാട്ടിക്‌സിലെയും മികച്ച പ്രകടനമാണ് തിരുവനന്തപുരത്തിന് 1087 പോയിന്‍റ് ലീഡ് കിട്ടാൻ കാരണമായത്. 848 പോയിന്‍റോടെ തൃശ്ശൂര്‍ രണ്ടാമതായപ്പോള്‍ 824 പോയിന്‍റോടെ മലപ്പുറം മൂന്നാമതെത്തി. ഏഴ് ദിനങ്ങളിലായി കൊച്ചിയിൽ നടന്ന കായിക മേള ഇന്നലെ സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. കായികരംഗത്ത് കേരളത്തിന് നഷ്‌ടപ്പെട്ട പ്രൗഢി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്‌കൂള്‍ കായിക മേളയിലൂടെ ഉയര്‍ന്ന് വരുന്ന താരങ്ങളില്‍ പലരും പിന്നീട് കായിക രംഗത്ത് നിന്നും അപ്രത്യക്ഷരാകുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ കായിക രംഗത്തിന്...
സ്വ​ർ​ണം തി​രി​ച്ചു​പി​ടി​ച്ച് മ​ല​പ്പു​റം

സ്വ​ർ​ണം തി​രി​ച്ചു​പി​ടി​ച്ച് മ​ല​പ്പു​റം

Sports
ക​ഴി​ഞ്ഞ വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യ ഫൈ​ന​ൽ തോ​ൽ​വി​ക്ക് മ​ല​പ്പു​റ​ത്തി​ന്‍റെ സു​വ​ർ​ണ മ​ധു​ര പ്ര​തി​കാ​രം. സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ആ​ൺ​കു​ട്ടി​ക​ളു​ടെ ഫു​ട്ബാ​ൾ ക​ലാ​ശ​പ്പോ​രി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് കാ​സ​ർ​കോ​ടി​നെ തോ​ൽ​പി​ച്ച് മ​ല​പ്പു​റം സ്വ​ർ​ണം തി​രി​ച്ചു​പി​ടി​ച്ചു. 2023ൽ ​ഒ​രു ഗോ​ളി​ന് ജ​യി​ച്ചാ​ണ് കാ​സ​ർ​കോ​ട്​ ചാ​മ്പ്യ​ന്മാ​രാ​യ​ത്. മി​ക​ച്ച ക​ളി കാ​ഴ്ച​വെ​ച്ച് ഫൈ​ന​ലി​ലെ​ത്തി​യ മ​ല​പ്പു​റം ആ​ധി​കാ​രി​ക​മാ​യി​ത്ത​ന്നെ ഇ​ക്കു​റി ജേ​താ​ക്ക​ളാ​യി. ആ​ദ്യ 20 മി​നി​റ്റി​ലാ​യി​രു​ന്നു മൂ​ന്ന് ഗോ​ളും. നാ​ലാം മി​നി​റ്റി​ൽ അ​വി​നാ​ഷാ​ണ് തു​ട​ങ്ങി​യ​ത്. 14, 20 മി​നി​റ്റു​ക​ളി​ൽ കെ.​പി ഷ​ഹ​നാ​ദും സ്കോ​ർ ചെ​യ്തു. കി​ക്കോ​ഫ് വി​സി​ൽ മു​ത​ൽ കാ​സ​ർ​കോ​ട്ടെ പ്ര​തി​രോ​ധ​നി​ര​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ മ​ല​പ്പു​റം അ​ധി​കം താ​മ​സി​യാ​തെ അ​ക്കൗ​ണ്ട് തു​റ​ന്നു. കോ​ർ​ണ​ർ കി​...
സംസ്ഥാന സ്‌കൂള്‍ കായികമേള അത്‌ലറ്റിക്സിലെ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

സംസ്ഥാന സ്‌കൂള്‍ കായികമേള അത്‌ലറ്റിക്സിലെ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

KERALA NEWS, Sports
എറണാകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്‍റർനാഷണൽ സ്‌കൂളിലെ മുഹമ്മദ്‌ സുൽത്താൻ സ്വർണം നേടി. ഇതേ സ്‌കൂളിലെ ദിൽജിത്ത് മൂന്നാം സ്ഥാനം നേടിയപ്പോൾ, കോഴിക്കോട് ജില്ലയിലെ ആൽബിൻ ബോബിയാണ് രണ്ടാമതെത്തിയത്. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം കെഎച്എംഎച്എസ്എസിലെ ഗീതു കെ പി ആണ് സുവർണ നേട്ടത്തിന് അർഹയായത്. ട്രാക്ക് ഉണർന്നതോടെ മേളയുടെ കായികാവേശത്തിലേക്കാണ് മെട്രോ നഗരമുണർന്നത്. ഒളിമ്പിക്‌സ് മാതൃകയില്‍ ആദ്യമായി സംഘടിപ്പിച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പുതിയ വേഗവും ദൂരവും കാത്തിരിക്കുകയാണ് കായിക കേരളം. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രധാന ആകര്‍ഷണമായ അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് മഹാരാജാസ് കോളജ് വേദിയാകുമ്പോൾ ഗെയിംസ് ഇനങ്ങളുടെ ഫൈനൽ മ...
ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലോണ്‍ ഡി ഓര്‍ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രി

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലോണ്‍ ഡി ഓര്‍ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രി

Sports
ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തില്‍ എത്തിച്ചത്. വിനീഷ്യസ് ജൂനിയർ ബാലണ്‍ ദി ഓർ സ്വന്തമാക്കും എന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വിനീഷ്യസ് വിജയിക്കില്ല എന്ന് ഉറപ്പായതോടെ റയല്‍ മാഡ്രിഡ് ക്ലബ് ബാലണ്‍ ദി ഓർ പുരസ്കാര ചടങ്ങ് തന്നെ ബഹിഷ്കരിച്ചിരുന്നു.റോഡ്രി യൂറോ കപ്പ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ 2023-24 സീസണില്‍ നേടി. ഡിഫൻസീവ് മിഡ്ഫീല്‍ഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നല്‍കി. നീണ്ട കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലണ്‍ ദി ഓർ സ്വന്തമാക്കുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E...
പിതാവ് മരിച്ച് നാല് ദിവസത്തിനകം ടീമിനൊപ്പം ചേര്‍ന്നു, ആരാധകരുടെ ഹൃദയം കീഴടക്കി ഫാത്തിമ സന

പിതാവ് മരിച്ച് നാല് ദിവസത്തിനകം ടീമിനൊപ്പം ചേര്‍ന്നു, ആരാധകരുടെ ഹൃദയം കീഴടക്കി ഫാത്തിമ സന

Sports
ന്യൂഡല്‍ഹി: വനിതാ ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ ടീം പുറത്തായെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ക്യാപ്റ്റന്‍ ഫാത്തിമ സന. ടൂര്‍ണമെന്റില്‍ സെമി ഉറപ്പിക്കാന്‍ പാകിസ്ഥാന് വിജയം അനിവാര്യമായിരുന്നു. മത്സരഫലം നിരാശപ്പെടുത്തുന്നതാണെങ്കിലും ടീം ക്യാപ്റ്റനെ പിന്തുണക്കുകയാണ് പാക് ആരാധകര്‍. കഴിഞ്ഞ ആഴ്ചയാണ് ഫാത്തിമ സനയുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് ടീം വിട്ടെങ്കിലും നാല് ദിവസത്തിന് ശേഷം പാകിസ്ഥാന് നിര്‍ണായക മത്സരത്തില്‍ കളിക്കാന്‍ താരമെത്തി. പാക് ടീമിനായി മൈതാനത്തിറങ്ങിയ ഫാത്തിമ സനയുടെ പ്രതിബദ്ധതയെയാണ് ആരാധകര്‍ താരത്തെ പിന്തുണച്ചത്. ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരം താരത്തിന് നഷ്ടമായെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ബൗളിങ് ഓള്‍റൗണ്ടറായ താരം ടീമിനൊപ്പം ചേര്‍ന്നു. പാകിസ്ഥാനെ സംബന്ധിച്ച് സെമി ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ഈ മത്സരം. മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ ദേശീയ ഗാനത്തിനിടെ കരയുന...
എവേ കളിച്ചില്ല; മോഹന്‍ ബഗാനെ ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താക്കി

എവേ കളിച്ചില്ല; മോഹന്‍ ബഗാനെ ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താക്കി

Sports
ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2 പോരാട്ടത്തില്‍ നിന്നു ഐഎസ്എല്‍ മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പുറത്താക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് നടപടിയെടുത്തത്. ടീമിന്റെ മത്സരങ്ങള്‍ അസാധുവാക്കുമെന്നു കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കിയതോടെ ഫലത്തില്‍ ടീം ടൂര്‍ണമെന്റില്‍ നിന്നു അയോഗ്യരായി. ഒക്ടോബര്‍ 2നു ഇറാനിലേക്ക് എവേ പോരാട്ടത്തിനു മോഹന്‍ ബഗാന്‍ യാത്ര ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ടീം മത്സരിക്കാനായി പോയില്ല. ഇതോടെയാണ് കോണ്‍ഫഡറേഷന്‍ നടപടിയുമായി എത്തിയത്. ഇറാന്‍ പ്രോ ലീഗ് ക്ലബ് ട്രാക്ടര്‍ എഫ്‌സിയുമായാണ് മോഹന്‍ ബഗാന്‍ എവേ പോരാട്ടം കളിക്കേണ്ടിയിരുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും നിലവിലെ ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥ കലുഷിതമാണ്. ഈ സാഹചര്യവും താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണു ടീമിനെ അയക്കേണ്ടന്ന് ക്ലബ് തീരുമാനിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഏഷ്യന്‍ ഫു...

ചരിത്രപ്പിറവി; 900 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

Sports
ചരിത്രപ്പിറവി; 900 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ മറ്റൊരു അതുല്യ റെക്കോഡ് കൂടി സ്വന്തം പേരിലാക്കി പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രാജ്യത്തിനും ക്ലബിനുമായി 900 ഗോള്‍ പൂർത്തിയാക്കി ഔദ്യോഗിക മത്സരങ്ങളില്‍ ഇത്രയും ഗോള്‍ നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ക്രൊയേഷ്യക്കെതിരായ നേഷൻസ് ലീഗ് മത്സരത്തില്‍ പോർച്ചുഗലിനായി 34ാം മിനിറ്റില്‍ നൂനോ മെൻഡസിന്റെ ക്രോസ് ക്ലോസ് റേഞ്ചില്‍നിന്ന് പോസ്റ്റിലേക്ക് തിരിച്ചുവിട്ടാണ് ചരിത്ര നേട്ടം. ഗോളടിച്ച ശേഷം വികാരഭരിതനായ താരം ഗ്രൗണ്ടില്‍ കിടന്നു. ഏറെ നാളായി ഞാൻ എത്താൻ ആഗ്രഹിച്ച ഒരു നാഴികക്കല്ലായിരുന്നു ഇത്. ഞാൻ ഈ നമ്ബറില്‍ എത്തുമെന്ന് എനിക്കറിയാമായിരുന്നു, കാരണം ഞാൻ കളി തുടരുമ്ബോള്‍ അത് സ്വാഭാവികമായി സംഭവിക്കും. ഇതൊരു നാഴികക്കല്ലായതിനാല്‍ വൈകാരികമായിരുന്നു. ഇതും മറ്റേതൊരു നാഴികക്കല്ല് പോലെ തോന്ന...
മെസ്സിപ്പട കേരളത്തിലേക്ക്.

മെസ്സിപ്പട കേരളത്തിലേക്ക്.

Sports
മെസ്സിപ്പട കേരളത്തിലേക്ക്. അര്‍ജന്റീന കേരളത്തില്‍ കളിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാകും സൗഹൃദ മത്സരം നടക്കുക. സ്റ്റേഡിയം പരിശോധിക്കാന്‍ അര്‍ജന്റീന അധികൃതര്‍ നവംബര്‍ ആദ്യം കൊച്ചിയിലെത്തുമെന്നാണ് സൂചന. മലപ്പുറത്ത് അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കും. സ്‌പെയിനില്‍ കായികമന്ത്രി വി അബ്ദുറഹിമാനുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച്‌ അര്‍ജന്റീന ഫുട്ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദു റഹിമാന്‍ 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലേക്കു വരാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു. 2025 ഒക്ടോബറില്‍ കേരളത്തിലെത്താനാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം സന്നദ്ധത അറിയിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു....
ഹിമാചൽ പ്രദേശ് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിന് പരിശീലകനായി മലയാളി

ഹിമാചൽ പ്രദേശ് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിന് പരിശീലകനായി മലയാളി

Sports
കൽപകഞ്ചേരി: നാഷണൽ ചാമ്പ്യൻഷിപ്പിൽ ഹിമാചൽ പ്രദേശ് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി മലപ്പുറം കൽപകഞ്ചേരി സ്വദേശി ഇർഷാദ്. എഫ്സി കല്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ യൂത്ത് ടീം പരിശീലകനാണ് ഇർഷാദ്. 2019 ലാണ് എഫ് സി കൽപകഞ്ചേരി ഫുട്ബാൾ അക്കാദമിയിൽ കളിക്കാരനായി ചേരുന്നത്, ഇവിടെ നിന്നാണ് ഇർഷാദിന്റെ ഉയർച്ച തുടങ്ങുന്നത്,ഇവിടെ നിന്ന് ബാസ്കോ ഒതുക്കുങ്ങൽ,റിയൽ മലബാർ എഫ് സി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിക്കാൻ അവസരം ലഭിക്കുകയും, പിന്നീട് കൽപ്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ ബേബി ലീഗ് ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു, അത് ഇർഷാദിന്റെ ജീവിതത്തിൽ കോച്ചിംഗ് കരിയറിയിലേക്കുള്ള ഒരു വഴിതിരിവായിരുന്നു, ഇവിടെനിന്നാണ് പരിശീലന മേഖലയിലേക്ക് ആദ്യമായി കടന്നുവരുന്നത്. തുടർന്ന് എ എഫ് ഡി എം സൂപ്പർ ലീഗിൽ അണ്ടർ 15 ടീമിന്റെ പരിശീലകനായി, കല്പകഞ്ചേരി ഫുട്ബോൾ അക്കാദമിയിൽ നിന്ന് ഒരുപാട് മികച്ച താരങ്ങളെ ...
ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം.

ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം.

Sports
പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു.പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനാകുമെന്നു ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചിട്ടുണ്ട്. ‘ശ്രീജേഷ് ഇപ്പോൾ ജൂനിയർ ടീമിന്‍റെ പരിശീലകനാകാൻ പോവുകയാണ്. സീനിയർ ടീമില്‍ നിന്ന് ഞങ്ങൾ 16-ാം നമ്പർ ജഴ്‌സി പിന്‍വലിക്കുന്നു. ജൂനിയർ ടീമിന്‍റെ 16-ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയർ ടീമിൽ ശ്രീജേഷ് മറ്റൊരു പിആര്‍ ശ്രീജേ...
ചരിത്ര വിജയം കരസ്ഥമാക്കി ബ്ലാസ്റ്റേഴ്സ്

ചരിത്ര വിജയം കരസ്ഥമാക്കി ബ്ലാസ്റ്റേഴ്സ്

Sports
;ഡ്യൂറൻഡ് കപ്പിന്റെ 133ആം സീസണിൽ ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ മുംബൈയുടെ റിസേർവ് ടീമിനെ വീഴ്ത്തി. എതിരില്ലാത്ത എട്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇപ്പോളിത ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. അതോടൊപ്പം ഡ്യൂറൻഡ് കപ്പിലെയും ഏറ്റവും വലിയ വിജയമാണിത്. എന്തിരുന്നാലും പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ യുഗത്തിന് വമ്പൻ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്.ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങായ നോഹ സദൌയുടെയും, ക്വാമേ പെപ്രയുടെയും ഹാട്രിക്ക് മികവിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ശേഷിക്കുന്ന രണ്ട് ഗോളുകൾ നേടിയത് ഇഷാൻ പണ്ഡിതയാണ്. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ്‌ സിയിൽ ഏറ്റവും മുൻപന്തിയിലാണ്....
പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ, ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം

പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ, ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം

Sports
പാരിസ് ഒളിമ്പിക്സ്, ഇന്ത്യക്ക് ആദ്യ മെഡൽ. ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം. 2217 പോയിന്റ് നേടിയാണ് മനു ഭാക്കർ മൂന്നാം സ്ഥാനത്ത് എത്തിയത്. സ്വർണവും വെള്ളിയും ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു ഭാക്കർ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ വെങ്കലം നേടിയത്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

Sports
പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പി ആർ ശ്രീജേഷ് (ഹോക്കി ), എച്ച് എസ് പ്രണോയ് ( ബാഡ്മിൻ്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിമ്പിക്സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക. കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിൻ്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്മിൻ്റണിൽ പ്രണോയും ഫോമിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകൾ നേർന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും...

MTN NEWS CHANNEL