Monday, February 9News That Matters
Shadow

ഐഎസ്എൽ കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ബഗാൻ കിരീടം സ്വന്തമാക്കിയത്. ഐഎസ്‌എല്‍ ഷീല്‍ഡും ബഗാൻ നേടിയിരുന്നു. സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്‌എല്‍ കപ്പും ഒരുമിച്ച്‌ ഒരു ക്ലബും നേടിയിട്ടില്ല. അധികസമയത്തിലേക്ക് നീണ്ട ഫൈനല്‍ മത്സരത്തിലൂടെയാണ് മോഹൻ ബഗാൻ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഫൈനലിന്റെ ആദ്യപാതി ഇരുടീമിനും ഗോള്‍ നേടാൻ സാധിച്ചിരുന്നില്ല. എന്നാല്‍ 49-ാം മിനിറ്റില്‍ ഗോളടിച്ച്‌ ബെംഗളൂരു എഫ്‌സി ലീഡ് നേടുകയായിരുന്നു. ബഗാന്‍ താരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളാണ് ബഗാന് ലീഡ് നേടിക്കൊടുത്തത്.

72-ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റിയിലൂടെയാണ് ബഗാന്‍ മത്സരം സമനിലയിലെത്തിച്ചത്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ജേസണ്‍ കമ്മിംഗ്‌സ് നേടാൻ സഹായിച്ചു. തുടര്‍ന്ന് വിജയ ഗോളിനായി ഇരു ടീമുകളും പൊരുതി നോക്കിയെങ്കിലും 90 മിനിറ്റ് അത് സാധിച്ചില്ല. ഇതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. അധിക സമയത്തേക്ക് കടന്ന മത്സരത്തിന്റെ ആറാം മിനിറ്റില്‍ ജാമി മക്ലാരനിലൂടെ മോഹന്‍ ബഗാന്‍ ലീഡ് നേടുകയും ജയം ഉറപ്പിക്കുകയുമായിരുന്നു. ഐഎസ്‌എല്‍ ചരിത്രത്തില്‍ രണ്ടാം കിരീടമാണ് ബഗാൻ സ്വന്തമാക്കുന്നത്. കൊല്‍ക്കത്ത ടീമിന്റെ മുന്‍ ക്ലബ്ബായ എടികെ മൂന്നുതവണ കപ്പ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL