
ഓണ്‍ലൈൻ വഴി ചിക്കൻ ഫ്രൈഡ് റൈസും ബര്‍ഗറും വാങ്ങി; ഭക്ഷ്യവിഷബാധ, പെണ്‍കുട്ടി മരിച്ചു
തീവണ്ടിയില്‍ യാത്രചെയ്യവെ ഓണ്‍ലൈൻ വഴി ബുക്കുചെയ്ത ഭക്ഷണം കഴിച്ച വോളിബോള്‍ താരമായ പെണ്‍കുട്ടി മരിച്ചു. മധ്യപ്രദേശില്‍നടന്ന സ്കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് ശനിയാഴ്ച തീവണ്ടിയില്‍ ചെന്നൈയിലേക്ക് തിരിച്ചുവരുകയായിരുന്ന കോയമ്ബത്തൂർ സ്വദേശിനിയായ എലീന(15)യാണ് മരിച്ചത്. മധ്യപ്രദേശില്‍നിന്ന് തീവണ്ടിയില്‍ തിരിച്ചുവരുമ്ബോഴാണ് സ്വകാര്യഭക്ഷണവിതരണ എജൻസിയില്‍നിന്ന് ചിക്കൻ ഫ്രൈഡ് റൈസും ബർഗറും ഓർഡർചെയ്തതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു.
ചെന്നൈയിലെത്തിയപ്പോള്‍ ഛർദിയും പനിയും ഉണ്ടായതിനെത്തുടർന്ന് അവശനിലയിലായ എലീനയെ ഒപ്പമുണ്ടായിരുന്നവർ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖംപ്രാപിച്ച എലീനയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് ചെന്നൈയിലെ വീട്ടിലേക്ക് പോയി. എന്നാല്‍, വീണ്ടും ഛർദിയും പനിയും ഉണ്ടാവുകയും അവശനിലയിലാവുകയുമായിരുന്നു. എലീനയെ കില്‍പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ...