അധ്യാപകനെ തട്ടിക്കൊണ്ടു പോയി തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചു
പട്‌ന: സ്‌കൂളിലേയ്ക്ക് പോകുന്ന വഴി അധ്യാപകനെ തട്ടിക്കൊണ്ട് പോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. നാല് വര്‍ഷത്തെ പ്രണയ ബന്ധം ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് യുവാവിനെ വിവാഹം കഴിപ്പിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ രണ്ട് സ്‌കോര്‍പിയോ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബിഹാറിലെ ബെഗുര്‍സരായി ജില്ലയിലാണ് സംഭവം. ഗുഞ്ചന്‍ എന്ന സ്ത്രീയുടെ ബന്ധുക്കളാണ് അധ്യാപകനായ അവ്‌നിഷ് കുമാര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഇരുവരും നാല് വര്‍ഷത്തെ പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സ്‌കൂളില്‍ അധ്യാപകനായി സര്‍ക്കാര്‍ ജോലി കിട്ടിയതിന് ശേഷം ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് സമ്മതിച്ചിരുന്നില്ലെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. കതിഹാറിലുള്ള ഇയാളുടെ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയും പതിവായി ഹോട്ടലുകളില്‍ പോകാറുണ്ടെന്നുമ...


















