ഒന്നര രൂപയ്ക്കായി ഏഴ് വര്‍ഷം നീണ്ട യുവാവിൻ്റെ പോരാട്ടം.
ഒന്നര രൂപയ്ക്കായി ഏഴ് വര്‍ഷം നീണ്ട യുവാവിൻ്റെ പോരാട്ടം; ഗ്യാസ് ഏജന്‍സിക്കെതിരേ അനുകൂല വിധി. ഒന്നര രൂപ എന്നാല്‍ ഒരുപക്ഷേ നമുക്ക് വളരെ ചെറിയ തുകയായിരിക്കാം. പക്ഷേ, മധ്യപ്രദേശ് സ്വദേശിയായ ചക്രേഷ് ജെയിനിനെ സംബന്ധിച്ചിടത്തോളം ഈ നിസാര തുക തന്റെ ഉപഭോക്തൃ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ പ്രതീകമാണ്. ഗ്യാസ് ഏജന്‍സിയില്‍ നിന്ന് ചക്രേഷിന് 1.50 രൂപ നല്‍കാനുണ്ടായിരുന്നു. എന്നാല്‍, അത് അവര്‍ നിഷേധിക്കുകയും തുടര്‍ന്ന് ഏഴുവര്‍ഷത്തോളം നീണ്ട പോരാട്ടത്തിന് ശേഷം ചക്രേഷ് നേടിയെടുക്കുകയുമായിരുന്നു. ഉപഭോക്തൃ ഫോറത്തില്‍ നിന്ന് അനുകൂല വിധി വന്നപ്പോള്‍ അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കൃത്യമായ ഫലം നല്‍കി.
2017 നവംബര്‍ 14നാണ് ഭാരത് ഗ്യാസ് ഏജന്‍സിയില്‍ ചക്രേഷ് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്തത്. 753.50 രൂപയായിരുന്നു അതിന്റെ വില. എന്നാല്‍ ഡെലിവറി ചെയ്യുന്നയാള്‍ ചില്ലറയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചക്രേഷില...



















