മൂന്ന് കൊല്ലം മുൻപ് കാക്ക കൊത്തിപ്പറന്ന വള തിരിച്ചുകിട്ടി.
മൂന്ന് കൊല്ലം മുൻപ് കാക്ക കൊത്തിപ്പറന്ന വള തിരിച്ചുകിട്ടിയതാണ് ഇപ്പോൾ എല്ലാവരെയും അമ്പരിപ്പിക്കുന്നത്. മലപ്പുറം മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ആണ് രസകരമായ സംഭവം നടന്നത്. കൃത്യമായി പറഞ്ഞാൽ 2022 ഫെബ്രുവരി 24 തൃക്കലങ്ങോട് പെരുമ്പത്തില്‍ സുരേഷിന്‍റെ മരുമകളും മകൻ ശരത്തിന്‍റെ ഭാര്യയുമായ ഹരിത പതിവുപോലെ അലക്കുകയായിരുന്നു. കയ്യിലെ വള തൊട്ടടുത്ത് ഊരിവെച്ച് വീട്ടിലെ കുളിമുറിയ്ക്കു സമീപമായിരുന്നു അലക്കൽ. എന്നാല്‍ എവിടെ നിന്നോ പറന്നു വന്ന ഒരു കാക്ക സ്വർണ വളയും കൊതിക്കൊണ്ട് പറന്നു. നിമിഷ നേരംകൊണ്ട് സംഭവിച്ചത് എന്താണെന്ന് മനസിലാക്കുമ്പോഴേക്കും കാക്ക സ്ഥലം കാലിയാക്കിയിരുന്നു. കാക്കയുടെ പിന്നാലെ ഹരിത ഓടിയെങ്കിലും കാക്ക പറന്നു. വീട്ടുകാർ സമീപത്തെ സ്ഥലത്തെല്ലാം ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും വള കണ്ടെത്താനായില്ല. ഒന്നര പവൻ തൂക്കം വരുന്ന വള എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം മനസിലാക്കാൻ കുടു...



















