Thursday, January 15News That Matters
Shadow

MALAPPURAM

വിൽപനക്കായി കൈവശം വെച്ച മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ.

വിൽപനക്കായി കൈവശം വെച്ച മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ.

MALAPPURAM
നിലമ്പൂരിൽ വിൽപനക്കായി കൈവശം വെച്ച മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. വിൽപനക്കായി കൈവശം വെച്ച 4.35 ഗ്രാം മെത്താഫിറ്റാമിനുമായി നിലമ്പൂർ കല്ലേമ്പാടം സ്വദേശി തിരുതയിൽ വിവേകിനെയാണ് നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. നിലമ്പൂർ സി.ഐ. ബി.എസ്.ബിനുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ.l പി.ടി സൈഫുള്ള യുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് 1 മണിയോടെ നിലമ്പൂർ എൽ.ഐ.സി. ഓഫീസിന് എതിർവശത്ത് പ്രതിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കെടിടത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നത്. ബീവറേജ് ഷോപ്പിനോട് ചേർന്ന് പ്രതി നടത്തിയിരുന്ന കടയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.എസ്.ഐ.ടി. മുജീബ്. , സിപിഒ സി.വി. വിവേക്. ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്...
കെട്ടിക്കിടന്ന 101 ടണ്‍ മാലിന്യം നീക്കി, ആഘോഷിക്കാൻ ആദ്യ വിമാന യാത്ര; സ്വപ്നയാത്രയ്ക്കൊരുങ്ങി ഹരിതകര്‍മ സേന

കെട്ടിക്കിടന്ന 101 ടണ്‍ മാലിന്യം നീക്കി, ആഘോഷിക്കാൻ ആദ്യ വിമാന യാത്ര; സ്വപ്നയാത്രയ്ക്കൊരുങ്ങി ഹരിതകര്‍മ സേന

MALAPPURAM
മലപ്പുറം: ഏലംകുളം ഗ്രാമപഞ്ചായത്തിന്‍റെ എംസിഎഫില്‍ നാല് വര്‍ഷമായി കെട്ടിക്കിടന്ന 101 ടണ്‍ മാലിന്യം നീക്കി ഹരിത കര്‍മസേന. മാലിന്യം നീക്കിയ എംസിഎഫില്‍ തിരുവാതിര കളിച്ചു. ഇനി ആകാശ യാത്രക്കൊരുങ്ങുകയാണ് ഹരിത കര്‍മ സേനാംഗങ്ങള്‍. നേരത്തെ തീരുമാനിച്ചത് പ്രകാരം ഹരിത കര്‍മസേന അംഗങ്ങള്‍ 18ന് ബെംഗളൂരുവിലേക്ക് വിനോദയാത്ര പോകും. രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. ആദ്യമായി വിമാനം കയറുന്നതിന്റെ സന്തോഷത്തിലാണിവർ. 34 പേരാണ് ഏലംകുളം ഹരിതകര്‍മ സേനയിലുള്ളത്. തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും നിശ്ചിത തുക മാറ്റിവെച്ചാണ് ഇവര്‍ വിമാന യാത്രക്കുള്ള പണം സ്വരൂപിച്ചത്. ഏലംകുളം ഗ്രാമപഞ്ചായത്തിലെ മുതുകുര്‍ശ്ശി എംസിഎഫില്‍ നാലു വര്‍ഷമായി കെട്ടിക്കിടക്കുന്ന മാലിന്യം പല കാരണങ്ങളാല്‍ നീക്കാനായിരുന്നില്ല. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച് കൊണ്ടുവരുന്ന മാലിന്യവും പാഴ്‌വസ്തുക്കളും ഇവ...
ഒരാളും രോഗത്തിന് മുന്നിൽ നിസഹായരാവരുത് എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം- മന്ത്രി വീണ ജോർജ്

ഒരാളും രോഗത്തിന് മുന്നിൽ നിസഹായരാവരുത് എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം- മന്ത്രി വീണ ജോർജ്

MALAPPURAM
ഒരാളും രോഗത്തിന് മുന്നിൽ നിസഹായരാവരുത് എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്. എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളുടെ അടിസ്ഥാന വികസനമായിരുന്നു ആർദ്രം മിഷൻ ഒന്നാം ഘട്ടത്തിന്റെ ലക്ഷ്യം. എന്നാൽ ഈ സൗകര്യങ്ങളോടൊപ്പം തന്നെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ആർദ്രം മിഷൻ രണ്ടാം ഘട്ടം ലക്ഷ്യമിട്ടത്. ഒരുപരിധി വരെ അത് നടപ്പിലാക്കാൻ ഈ സർക്കാരിന് സാധിച്ചു. ജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കുകയും അത് ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഹെല്‍ത്ത് ഗ്രാന്റിൽ ഉള്‍പ്പെടുത്തി 5.75 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഒ പി, ഫാർമസി, വിഷൻ സെന്റർ, അഡോളസൻസ...
നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രധാന പ്രതി പിടിയിൽ

നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രധാന പ്രതി പിടിയിൽ

MALAPPURAM
നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രധാന പ്രതി പിടികൂടി എടക്കര പോലീസ് കൊച്ചി പനങ്ങാട്. നെട്ടൂർ സ്വദേശിനെടും പറമ്പിൽ ജോഹൻ ജോർജി ജെയിംസിനെയാണ്കൊച്ചിയിൽ നിന്നും പിടികൂടിയത്. എൻ.എം. നെടു പറമ്പിൽ നിധി പ്രൈറ്റ് ലിമിറ്റിഡ് എന്ന പണമിടപ്പാട് സ്ഥാപനത്തിന്റെ മറവിലാണ് എടക്കര. നിലമ്പൂർ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തട്ടിപ്പ് നടത്തിയത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികൾ നിക്ഷേപമായി സ്വീകരിച്ചത്. കാലാവധി എത്തിയിട്ടും തിരികെ പണം ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർക്ക് കമ്പളിപ്പിക്കപ്പെട്ട കാര്യം മനസിലായത്. കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷണുകളിൽ ചീറ്റിങ്ങ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും ഉള്ള അന്വേഷണ സംഘം എറണാംകുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. എന്നാൽ കോടികൾ ...
വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

MALAPPURAM
മലപ്പുറം: വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കണ്ണൂര്‍ പിണറായി സ്വദേശി ഇമ്രാനെയാണ് (25) പരപ്പനങ്ങാടി പൊലീസ് മാഹിയില്‍ നിന്ന് പിടികൂടിയത്. സ്ലോവാക്യയില്‍ ജോലി തരാമെന്ന് വിശ്വസിപ്പിച്ച് പരപ്പനങ്ങാടി സ്വദേശി ഹര്‍ഷിദില്‍ നിന്ന് ഇരുപതിനായിരം രൂപയും രണ്ട് സുഹൃത്തുക്കളില്‍ നിന്ന് നാല്‍പതിനായിരം രൂപയുമാണ് തട്ടിയെടുത്തത്. 2022ലാണ് സംഭവം. വ്യാപകമായ അന്വേഷണത്തിനൊടുവില്‍ മാഹിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്നതായി പരപ്പനങ്ങാടി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇന്നലെ (ഒക്ടോബര്‍ 15) മാഹിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിസ തരപ്പെടുത്തി കൊടുക്കുകയോ തുക തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചു എന്നതാണ് കേസ്. ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ നിന്ന് പ്രതി പണം കൈപ്പറ്റിയതായി തെളിയുകയായിരുന്...
കാളപൂട്ട് മത്സരങ്ങള്‍ക്ക് അനുമതി

കാളപൂട്ട് മത്സരങ്ങള്‍ക്ക് അനുമതി

MALAPPURAM
കാളപൂട്ട് മത്സരങ്ങള്‍ നടത്തുന്നതിന് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ബില്‍ നിയമസഭയില്‍ പാസായതോടെ മലപ്പുറം ജില്ലയിലെ കാളപൂട്ടുപ്രേമികള്‍ ആവേശത്തിലാണ്. പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങല്‍, വളാഞ്ചേരി കരേക്കാട്, കൊണ്ടോട്ടി മുതുവല്ലൂര്‍, ഒളകര-പുകയൂര്‍, എടപ്പാളിനടുത്ത് ഐലക്കാട്, താനാളൂര്‍, മഞ്ചേരി പയ്യനാട് തുടങ്ങിയിടങ്ങളിലാണ് ജില്ലയില്‍ പ്രധാനമായും കാളപൂട്ട് മത്സരങ്ങള്‍ നടക്കുന്നത്.കാളപൂട്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്ന നൂറിലേറെ ജോഡി കന്നുകള്‍ മലപ്പുറം ജില്ലയിലുണ്ട്. ആയിരക്കണക്കിനു കാളപൂട്ടുപ്രേമികള്‍ ഒത്തുകൂടുന്ന കാളപൂട്ടുകണ്ടങ്ങളുമുണ്ട്. സംസ്ഥാനത്ത് അഞ്ഞൂറിലേറെ ജോഡി കന്നുകള്‍ മത്സരരംഗത്തുണ്ട്. കാളപൂട്ട്, കന്നുപൂട്ട്, മരമടി, പോത്ത് ഓട്ടം തുടങ്ങിയ വിവിധപേരുകളില്‍ അറിയപ്പെട്ടിരുന്ന മത്സരങ്ങള്‍ നമ്മുടെ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമാണ്. ഇതിനായി 1960-ലെ കേന്ദ്രനിയമമായ...
വായോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

വായോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

MALAPPURAM
മലപ്പുറം വട്ടക്കുളം കാന്തള്ളൂരില്‍ തനിച്ച്‌ താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ദേവകിയമ്മയാണ് മരിച്ചത്. 77 വയസായിരുന്നു. അടുക്കളയില്‍ തീ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
രാജ്യത്ത് ആദ്യമായി ഗവ. എൽ.പി. സ്കൂളിന് സമ്പൂർണ്ണ എയർകണ്ടീഷൻ കെട്ടിടം നിർമ്മിച്ച് മലപ്പുറം നഗരസഭ

രാജ്യത്ത് ആദ്യമായി ഗവ. എൽ.പി. സ്കൂളിന് സമ്പൂർണ്ണ എയർകണ്ടീഷൻ കെട്ടിടം നിർമ്മിച്ച് മലപ്പുറം നഗരസഭ

MALAPPURAM
രാജ്യത്ത് ആദ്യമായി ഗവൺമെൻറ് മേഖലയിൽ സമ്പൂർണ്ണമായി എയർകണ്ടീഷൻ ചെയ്ത മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമ്മാണം പൂർത്തിയായി. മേൽമുറി മുട്ടിപ്പടി ഗവ.എൽ.പി.സ്കൂളിലാണ് സമ്പൂർണമായും എയർ കണ്ടീഷൻ ചെയ്ത പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 19ന് വൈകുന്നേരം നാലിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവഹിക്കും. നൂറ് വർഷത്തോളം പഴക്കമുണ്ടായിരുന്ന സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായതിനാൽ വിദ്യാഭ്യാസ വകുപ്പ് പ്രവേശനാനുമതി നൽകിയിരുന്നില്ല. സ്കൂളിന്റെ പഴയ എട്ട് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്.എം. റൂം തുടങ്ങി മുഴുവൻ ഭാഗവും എയർകണ്ടീഷൻ ചെയ്താണ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. പതിനായിരത്തോളം സ്ക്വയർ ഫീറ്റ് ഉള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ടു നിലകളിലായാണ് സമ്പൂർണ്ണമായും എയർകണ്ടീഷൻ ക്ലാസ് റൂമുകൾ നിർമ്മിച്ചത്. സാധാരണ ബെഞ്ച്, ഡെസ്കുകളിൽ നിന്ന് വ്യത്യസ്തമായി മോഡേൺ എഫ്.ആർ....
കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു

കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു

MALAPPURAM
മലപ്പുറം: ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു. ചേലേമ്പ്ര സ്വദേശിയായ സുബൈറിനെതിരേയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തിരിക്കുന്നത്. 80 ശതമാനം അംഗപരിമിതിയുള്ള സുബൈർ, റാംപ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. ഈ പ്രയാസം തുറന്നുകാട്ടിയാണ് സുബൈർ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യകേന്ദ്രത്തിൽ റാംപ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിന്നാലെ സുബൈറിനെതിരെ മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകി. ബഹളം വെച്ചു, ആശുപത്രിയിലെ ജോലി തടസ്സപ്പെടുത്തി, മെഡിക്കൽ ഓഫീസറോട് അപമര്യാദയായി പെരുമാറി, സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തി എന്നിങ്ങനെയുള്ള പരാതികളാണ് സുബൈറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഹെൽത്ത് കെയർ സർവീസ് പ്രൊട്ടക്ഷൻ ആക്ടിലെ വ്യവസ്ഥ...
ട്രാഫിക് റഗുലേറ്ററി യോഗങ്ങൾക്ക് പ്രസക്‌തിയേറുന്നു: റാഫ്

ട്രാഫിക് റഗുലേറ്ററി യോഗങ്ങൾക്ക് പ്രസക്‌തിയേറുന്നു: റാഫ്

MALAPPURAM
പെരിന്തൽമണ്ണ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റികൾ സമയ ബന്ധിതമായി വിളിച്ചു ചേർക്കണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മേഖല കൺവൻഷൻ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. റോഡുകളിലെ അറ്റകുറ്റപ്പണികൾ, റോഡു കൈയ്യേറ്റം, അമിത വേഗത എന്നിവകൾക്ക് കൗൺസിൽ യോഗങ്ങൾ ഉപകരിക്കും. ഡോക്ടർ ബക്കേഴ്സ് ഹാളിൽ സംഘടിപ്പിച്ച റോഡു സുരക്ഷ സമ്മേളനം റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ അധ്യക്ഷനായിരുന്നു. മുൻ ജില്ല പോലീസ് മേധാവി യു. അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. പെരിന്തൽമണ്ണയിലെ റാഫിന്റെ പ്രവർത്തനങ്ങൾ യുവജനങ്ങളെ കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലപ്പെടുത്തണമെന്നദ്ദേഹം പറഞ്ഞു. ഏപി മെക്ക്സൺ, സിപി രാമദാസ്, എംകെ മൈമൂന, കെ മുഹമ്മദാലിഹാജി, കെ മോഹൻദാസ്,ഇ സൈനുദ്ദീൻ, എം കെ. ഫൈസൽ,സിപി മുഹമ്മദലി, ടി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.സബ്ന തുളുവത്ത് സ്വാഗതവും സാവിത്രി ടീ...
വാഹന പരിശോധനയ്ക്കിടെ രാസലഹരിയുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍

വാഹന പരിശോധനയ്ക്കിടെ രാസലഹരിയുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍

MALAPPURAM
പരപ്പനങ്ങാടിയില്‍ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കള്‍ എക്സൈസ് പിടിയില്‍. കണ്ണമംഗലം കുന്നുംപുറം കൊളോത്ത് വീട്ടില്‍ മുഹമ്മദ്‌ അസറുദ്ദീൻ (28), ഏ ആർ നഗർ പുതിയത്ത് പുറായ് കൊടശ്ശേരി വീട്ടില്‍ താഹിർ (27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടക്കാട് കാര്യാട്ടുകടവ് പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് രാസലഹരി പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും 13.09ഗ്രം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും, മെത്താം ഫിറ്റമിനും മറ്റു ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഇവ തൂക്കുന്നതിന് ആവശ്യമായ ഇലക്‌ട്രോണിക് തുലാസും കണ്ടെടുത്തിട്ടുണ്ട്.രണ്ടു ദിവസമായി കരിപ്പൂർ എയർപോർട്ടിന് സമീപം ലോഡ്ജ് വാടകക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയതായി പ്രതികളുടെ മൊഴിയുണ്ട്. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....
എഴുത്തുകാരി ഷാബിനൗഷാദിന് ഭാരത് പുരസ്‌കാർ അവാർഡ്.

എഴുത്തുകാരി ഷാബിനൗഷാദിന് ഭാരത് പുരസ്‌കാർ അവാർഡ്.

MALAPPURAM
മലപ്പുറം: അക്ഷരങ്ങളെയും ഭാവനകളെയും തൻ്റെ തൂലികയിൽ ആവാഹിച്ച് കാവ്യലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ പ്രശസ്ത എഴുത്തുകാരി ഷാബി നൗഷാദിന് ഭാരത് പുരസ്‌കാരത്തിൻ്റെ തിളക്കം. സാഹിത്യം, കവിത എന്നീ വിഭാഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ, മലപ്പുറം ഡി.വൈ.എസ്.പി ശ്രീ. ബൈജു കെ.എം ഷാബിനൗഷാദിന് പുരസ്കാരം സമ്മാനിച്ചു. ഹൃദയത്തിൽ തൊടുന്ന വരികളിലൂടെയും ആഴത്തിലുള്ള ചിന്തകളിലൂടെയും വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ച ഷാബിനൗഷാദിൻ്റെ സാഹിത്യയാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുരസ്കാരം. ഗിന്നസ് റെക്കോർഡിൻ്റെ ഭാഗമായ WMHC വേൾഡ് മദേഴ്സ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനോടകം അവരെ തേടിയെത്തിയിട്ടുണ്ട്. സാഹിത്യത്തിലെയും കവിതയിലെയും മികവിന് മലപ്പുറം ജില്ലയിൽ നിന്നും ഈ ബഹുമതി ഏറ്റുവാങ്ങിയ പ്രതിഭ എന്ന നിലയിലും ഷാബിനൗഷാദ് ശ്രദ്ധേയയാണ്. സാഹിത്യരചനയുടെ ലോകത്ത് മാത്രം ഒതുങ്ങുന്നില്...
വാട്സ്ആപ്പ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് വില്‍പന മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍.

വാട്സ്ആപ്പ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് വില്‍പന മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍.

MALAPPURAM
മലപ്പുറം: ബിപി അങ്ങാടിയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍. അരിക്കാഞ്ചിറ സ്വദേശി അബ്ദുല്‍ റസാഖിനെയാണ് (56) തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി വില്‍പനക്കാരെ പിടികൂടുന്നതിനായി തിരൂര്‍ സിഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി വരികയായിരുന്നു. പ്രതിയുടെ കൈയില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. വാട്സ്ആപ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കച്ചവടം നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി ആളുകള്‍ കഞ്ചാവിനായി മെസേജുകള്‍ അയക്കുന്നതായും വിളിക്കുന്നതായും പൊലീസ് കണ്ടെത്തി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബ്ദുല്‍ റസാഖിനെ അറസ്റ്റ് ചെയ്തത്. തിരൂര്‍ സി.ഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ എസ്. ഐ സുജിത്ത്, നിര്‍മല്‍, സീനിയര്‍ സി.പി.ഒ സു...
ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ്

ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ്

MALAPPURAM
മലപ്പുറം: ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യക്കെതിരേ എസ്.കെ.എസ്.എസ്.എഫ് ജില്ലയിലെ മേഖലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ഫലസ്തീന്‍ ജനതക്കുനേരെ നടക്കുന്ന അതിക്രൂര ആക്രമണങ്ങള്‍ രണ്ടുവര്‍ഷമായ ഇന്നലെ വൈകീട്ടാണ് സയണിസ്റ്റ് ക്രൂരതക്കെതിരേ പ്രതിഷേധിച്ച് പ്ലേകാര്‍ഡുകളേന്തിയാണ്  നഗരങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് പ്രകടനം നടത്തിയത്. മലപ്പുറം നഗരത്തില്‍ നടന്ന പ്രതിഷേധ തെരുവ് കലക്ടേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് തുടങ്ങി കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് സംഗമിച്ചു.സംസ്ഥാന സെക്രട്ടറി സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ക്രൂരതയെന്ന പ്രയോഗത്തെ പോലും ലജ്ജിപ്പിക്കുന്ന ഭീകരതയാണ് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്‌റാഈല്‍ നടത്തുന്നതെന്നും,ഫലസ്തീന്‍ ജനതയുടെ പക്ഷം ചേര്‍ന്ന് സമാധാനത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കുകയും പീഡിതര്‍ക്ക് വേണ്ടി പ്രാര്‍ഥന നടക്കണമെന്നും തങ്ങള്‍ പറഞ...
കൊണ്ടോട്ടി സ്വദേശിനിയേ കാണ്മാനില്ല

കൊണ്ടോട്ടി സ്വദേശിനിയേ കാണ്മാനില്ല

MALAPPURAM
കൊണ്ടോട്ടി: മലാട്ടിക്കൽ വലിയപറമ്പ് സ്വാദേശിനി ആയിഷകുട്ടി (59 വയസ്സ്) കുറച്ചു ദിവസമായി കാണാതായിട്ട്. കഴിഞ്ഞ ദിവസം ചെമ്മാട്, ചേളാരി, പരപ്പനങ്ങാടി ഭാഗങ്ങളിൽ കണ്ടതായി അറിഞ്ഞു പക്ഷെ തിരഞ്ഞപ്പോൾ കണ്ടില്ല…. കാണുന്നവർ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ നമ്പറിലോ ബന്ധപ്പെട്ടിവരിലോ അറിയിക്കുക 0483-2712041 9605 593388, 8129847719.
കൊണ്ടോട്ടിയില്‍ വൻ രാസലഹരി വേട്ട: കാപ്പാ പ്രതി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടിയില്‍ വൻ രാസലഹരി വേട്ട: കാപ്പാ പ്രതി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

MALAPPURAM
കൊണ്ടോട്ടി: ഐക്കരപ്പടി കണ്ണവെട്ടിക്കാവ് അമ്ബലക്കണ്ടി വള്ളിക്കാട്ടെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 153 ഗ്രാം എം.ഡി.എം.എയുമായി കാപ്പ പ്രതി ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ സ്വദേശി ഏട്ടൊന്നില്‍ ഷെഫീഖ് (35), വാഴക്കാട് സ്വദേശി കമ്ബ്രതി കുഴി നൗഷാദ് (40), കൊട്ടപ്പുറം സ്വദേശി കുന്നംതൊടി ഷാക്കിർ (32), ഐക്കരപ്പടി സ്വദേശി ഇല്ലത്ത്‌തൊടി ബാർലിമ്മല്‍ പറമ്ബ് റഷാദ് മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്.വിവിധ കേസുകളിലെ പ്രതിയും അടുത്തിടെ രാസലഹരി കേസില്‍ ഭാര്യയോടൊപ്പം ജാമ്യത്തിലിറങ്ങിയ വ്യക്തിയുമാണ് ഒന്നാം പ്രതി ഷെഫീഖ്. ഒരു വർഷത്തോളം കാപ്പ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞ ഇയാള്‍ക്ക് വയനാട്ടിലെ മൂന്നരക്കോടിയുടെ തട്ടിപ്പ് കേസ്, പരപ്പനങ്ങാടിയിലെ ലഹരിക്കേസ്, കൊണ്ടോട്ടിയിലെ കളവ് കേസ് എന്നിവ ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം കോഴിക്കോട്, മലപ്പുറം ജി...
മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ട് പേ‌ര്‍ അറസ്റ്റില്‍

മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ട് പേ‌ര്‍ അറസ്റ്റില്‍

MALAPPURAM
താനൂര്‍: അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ടു പേരെ താനൂര്‍ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം കാളാട് നിന്നുമാണ് കെ.പുരം കരിമ്ബനക്കല്‍ ഉമ്മര്‍ ശരീഫ് (33), അരിയല്ലൂര്‍ കൊടക്കാട് പുനത്തില്‍ ആദര്‍ശ് സുന്ദര്‍ (29) എന്നിവരെയാണ് മൂന്നക്ക നമ്ബര്‍ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. രണ്ടു മൊബൈല്‍ ഫോണുകളും 9600 രൂപയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.താനൂര്‍ ഡി വൈ.എസ്.പി പി. പ്രമോദിന്റെ നിര്‍ദേശ പ്രകാരം താനൂര്‍ ഇന്‍ സ്‌പെക്ടര്‍ കെ.ടി. ബിജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ സുകീഷ് കുമാര്‍, സി.പി.ഒമാരായ വിനീത്, ബി ജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ലോട്ടറി ചൂതാട്ടം നടത്തിയവരെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ നേരത്തെയും ലോട്ടറി ചൂതാട്ട കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതിനു മുമ്ബും രജിസ്റ്റര്‍ ചെയ്...
ലഹരിക്കടത്തിന് ഉപയോഗിക്കാൻ കുട്ടികളെ കടത്തിക്കൊണ്ടു പോയി; 3 പേർ അറസ്റ്റിൽ

ലഹരിക്കടത്തിന് ഉപയോഗിക്കാൻ കുട്ടികളെ കടത്തിക്കൊണ്ടു പോയി; 3 പേർ അറസ്റ്റിൽ

MALAPPURAM
മലപ്പുറം: പെരിന്തൽമണ്ണയിൽ ലഹരിക്കടത്തിന് ഉപയോഗിക്കാൻ കുട്ടികളെ കടത്തിക്കൊണ്ടു പോയി; 3 പേർ അറസ്റ്റിൽ. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ്(34), ചെർപ്പുളശ്ശേരി കാളിയത്ത്പടി വിഷ്ണു(22), കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 3 പ്രതികളുടെയും പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പണം വാഗ്ദാനം ചെയ്തും കഞ്ചാവ് നൽകാമെന്നും ഒഡീഷയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുമാണ് കുട്ടികളെ കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പിയിലെ വീട്ടിൽ വച്ചും ഒറീസയിൽ വച്ചും പ്രതികൾ കുട്ടികൾക്ക് കഞ്ചാവ് നൽകിയതായി പൊലീസ് പറഞ്ഞു. ആലിപ്പറമ്പ് സ്വദേശിയായ 16 വയസ്സുകാരനാണ് പൊലീസിൽ പരാതി നൽകിയത്....
വില്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി  കൊണ്ടോട്ടി സ്വദേശി പിടിയില്‍.

വില്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശി പിടിയില്‍.

MALAPPURAM
വില്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി പിടിയില്‍. കൊണ്ടോട്ടി ചുങ്കം ഓടക്കല്‍ അഫ്സല്‍ അലിയാണ് അറസ്റ്റിലായത്. പൂളക്കത്തൊടിയിലെ വീട്ടില്‍ ഡാൻസാഫും പൊലീസും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി പ്രതി പിടിയിലായത്. പ്രതിയുടെ വീട്ടില്‍ നിന്നും 3.86 കിഗ്രാം കഞ്ചാവും 35 ഗ്രാം എം ഡി എം എയും പിടികൂടി. കൂടാതെ 32000 ത്തോളം രൂപയും ഇലക്‌ട്രിക്ക് ത്രാസുകളും പിടിച്ചെടുത്തു. കൊണ്ടോട്ടി എ എസ് പി കാർത്തിക് ബാലകുമാർ കൊണ്ടോട്ടി ഇൻസ്പക്ടർ ഷമീർ, സബ് ഇൻസ്പക്ടർ ജിഷില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്....
കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി

കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി

MALAPPURAM
തിരൂരില്‍ കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി.പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചവരെ 30 കിലോമീറ്ററിലേറെ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. തുഞ്ചന്‍പറമ്ബിലെ വിദ്യാരംഭത്തോടനുബന്ധിച്ച്‌ പച്ചാട്ടിരിയില്‍ ഗതാഗത നിയന്ത്രണ ഡ്യട്ടിയിലുണ്ടായിരുന്ന പൊലീസ് സംശയം തോന്നി ടാങ്കര്‍ ലോറിക്ക് കൈ കാണിച്ചതോടെയാണ് തുടക്കം. പുലര്‍ച്ചെ നാല് മണിയോടെയാണ് ലോറി പറവണ്ണ റോഡിലൂടെ തിരൂര്‍ ഭാഗത്തേക്ക് വന്നത്. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിന്റെ ഭാഗമായി എസ്.ഐ നിര്‍മ്മല്‍ കൈ കാണിച്ചെങ്കിലും ലോറി നിര്‍ത്തിയില്ല. ഒപ്പം വെട്ടിച്ച്‌ അതിവേഗം മുന്നോട്ട് പായുകയും ചെയ്തു. ഇതോടെ പൊലീസ് സംഘം ലോറി പിന്തുടര്‍ന്ന് പിടികൂടി. പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ കക്കൂസ് മാലിന്യമാണെന്നും തിരൂരില്‍ തള്ളാൻ കൊണ്ടുവന്നതാണെന്നും വ്യക്തമായത്. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്...

MTN NEWS CHANNEL