ഓണ്‍ലൈന്‍ തട്ടിപ്പ്: 43 ലക്ഷം തട്ടിയ മലപ്പുറം സ്വദേശി പിടിയില്‍
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ വന്‍തോതില്‍ പണം സമ്ബാദിക്കാം എന്നു വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയുടെയും ഭാര്യയുടെയും പക്കല്‍നിന്നു വിവിധ കാലയളവിലായി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായി.മലപ്പുറം കടപ്പാടി സ്വദേശി പൂതംകുറ്റി വീട്ടില്‍ ഷാജഹാനാണു പിടിയിലായത്.
ഷെയര്‍ കണ്‍സള്‍ട്ടന്റാണെന്നും ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം സമ്ബാദിക്കുന്നതിനു ട്രെയിനിംഗ് നല്‍കാമെന്നും മറ്റുമുള്ള വിശ്വാസയോഗ്യമായ വീഡിയോകള്‍ ഫേസ്ബുക്കിലൂടെ കണ്ട പരാതിക്കാരന് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി പരസ്യത്തില്‍ കാണിച്ചിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതാണു തട്ടിപ്പിന്റെ തുടക്കം. ലിങ്കില്‍ ക്ലിക്ക് ചെയ്ത പരാതിക്കാരനെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും ട്രേഡിംഗിനെപ്പറ്റിയുള്ള വീഡിയോകള്‍ അയച്ചുകൊടുത്ത് വിശ്വസിപ്പിക്കുകയും ട്രേഡിംഗിനാണെന്ന വ്യാജേന മൊ...



















