Monday, March 2News That Matters
Shadow

LOCAL NEWS

പശുവിനെ ട്രാക്ടറില്‍ കെട്ടിവലിച്ചു; നാലുപേര്‍ക്ക് എതിരെ കേസ് എടുത്ത് യുപി പൊലീസ്

പശുവിനെ ട്രാക്ടറില്‍ കെട്ടിവലിച്ചു; നാലുപേര്‍ക്ക് എതിരെ കേസ് എടുത്ത് യുപി പൊലീസ്

LOCAL NEWS
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൈലാദേവി പ്രദേശത്ത് പശുവിനെ ട്രാക്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് നാലുപേര്‍ക്കെതിരെ കേസ് എടുത്തതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. ഗ്രാമത്തലവന്‍ ഓംവതി, അവരുടെ ഭര്‍ത്താവ് രൂപ് കിഷോര്‍, പശുപരിപാലകന്‍ കാലു, ട്രാക്ടര്‍ ഡ്രൈവര്‍ നേം സിങ് എന്നിവര്‍ക്കെതിരെമൃഗങ്ങളോടുള്ള ക്രൂരത നിയമപ്രകാരം കേസെടുത്തതായി പൊലിസ് പറഞ്ഞു. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു. തുടര്‍ന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. രോഗം ബാധിച്ച പശുവിനെ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്നും അക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും...
മലപ്പുറം സ്വദേശികളായ യുവാക്കള്‍ MDMA യുമായി പിടിയില്‍.

മലപ്പുറം സ്വദേശികളായ യുവാക്കള്‍ MDMA യുമായി പിടിയില്‍.

KOZHIKODE, LOCAL NEWS
നഗരമധ്യത്തില്‍ മലപ്പുറം സ്വദേശികളായ യുവാക്കള്‍ 220 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. മാറാക്കര എടവക്കത്ത് വീട്ടില്‍ ലിബിലു സനാസ്(22), കഞ്ഞിപ്പുറ പുളിവെട്ടിപ്പറമ്ബില്‍ അജ്മല്‍ പിപി (25), കരിപ്പോള്‍ കാഞ്ഞിരപ്പലന്‍ മുനവീര്‍ കെപി(24) എന്നിവരെയാണ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് മൊത്തമായി എത്തിച്ച്‌ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ പി വിക്രമന്റെ നിര്‍ദ്ദേശനുസരണം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രജിത്ത് എയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍...
നീലേശ്വരം വെടിക്കെട്ടപകടം: ക്ഷേത്രഭാരവാഹികളടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

നീലേശ്വരം വെടിക്കെട്ടപകടം: ക്ഷേത്രഭാരവാഹികളടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

LOCAL NEWS
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവര്‍ക്കാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. രാജേഷ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പടക്കം പൊട്ടിക്കാന്‍ ഒപ്പമുണ്ടായിരുന്ന കെ വി വിജയന്‍ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് ചുമത്തിയിരിക്കുന്നത്. സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. അറസ്റ്റിലായ വിജയന് ഇതേ ക്ഷേത്രത്തില്‍ മുമ്പ് വെടിക്കെട്ടിനിടെ പരിക്കേറ്റ് രണ്ട് വിരലുകള്‍ നഷ്ടമായിരുന്നു. 14 വര്‍ഷം മുമ്പ് നടന്ന വെടിക്കെട്ടിലാണ് കൈവിരലുകള്‍ അറ്റ...
ചികിത്സ വൈകി; ഒരു വയസുകാരൻ മരിച്ചു; ആശുപത്രിക്കെതിരെ പരാതി.

ചികിത്സ വൈകി; ഒരു വയസുകാരൻ മരിച്ചു; ആശുപത്രിക്കെതിരെ പരാതി.

LOCAL NEWS, THRISSUR
തൃശൂർ: ഒരു വയസുകാരന്റെ മരണകാരണം ചികിത്സ വൈകിയതെന്ന് പരാതി. നടത്തറ സ്വദേശി ദ്രിയാസ് (ഒന്ന്) ആണ് മരിച്ചത്. തൃശൂർ ഒല്ലൂരിലാണ് സംഭവം. പനി ബാധിച്ചെത്തിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെ കുടുംബം ഒല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഒമ്പത് മണിയായിട്ടും കുട്ടിക്ക് ചികിത്സ നൽകിയിരുന്നില്ല. ആരോ​ഗ്യസ്ഥിതി വഷളായതോടെ കുട്ടിയെ തൃശൂരിലെ മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല. പനി ബാധിച്ചെത്തിയ കുട്ടിയെ ഡോക്ടർ ചികിത്സിക്കുന്നതിന് പകരം നഴ്സ് ചികിത്സിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അതേസമയം ബന്ധുക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചിക...
ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം ഓടിക്കാന്‍ ശ്രമിച്ചു; വീട്ടുടമസ്ഥന് ദാരുണാന്ത്യം

ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം ഓടിക്കാന്‍ ശ്രമിച്ചു; വീട്ടുടമസ്ഥന് ദാരുണാന്ത്യം

KOTTAYAM, LOCAL NEWS
കോട്ടയം: ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട യന്ത്രം മരത്തില്‍ ഇടിക്കുകയായിരുന്നു. കോട്ടയം പൈപ്പാര്‍ കണ്ടത്തില്‍ രാജുവാണ് മരിച്ചത്. രാജുവിന്റെ വീട്ടില്‍ പണിയാവശ്യത്തിനായാണ് ഹിറ്റാച്ചി കൊണ്ടുവന്നത്. ഡ്രൈവര്‍ വെള്ളം കുടിക്കാനായി മാറിയ സമയത്താണ് രാജു ഹിറ്റാച്ചി ഓടിക്കാന്‍ ശ്രമിച്ചത്. നിയന്ത്രണം വിട്ട വാഹനം മണ്ണില്‍ ഇടിച്ച് മറിഞ്ഞ് മരത്തില്‍ ഇടിക്കുകയായിരുന്നു. രാജു തല്‍ക്ഷണം മരിച്ചു. തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

LOCAL NEWS, THRISSUR
തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അയൺമാനെ തൊട്ടുകളിക്കണ്ട, പണികിട്ടും!, AI യിലൂടെ കഥാപാത്രത്തെ പുനർനിർമിച്ചാൽ നിയമനടപടി: റോബർട്ട് ഡൗണി ജൂനിയർ.

അയൺമാനെ തൊട്ടുകളിക്കണ്ട, പണികിട്ടും!, AI യിലൂടെ കഥാപാത്രത്തെ പുനർനിർമിച്ചാൽ നിയമനടപടി: റോബർട്ട് ഡൗണി ജൂനിയർ.

LOCAL NEWS
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പ്രേക്ഷക പ്രിയങ്കരമായ കഥാപാത്രമാണ് റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിച്ച അയൺമാൻ. നിരവധി ആരാധകരാണ് ഈ കഥാപാത്രം അവതരിപ്പിച്ചതിലൂടെ റോബർട്ട് ഡൗണി ജൂനിയറിന് ഉണ്ടായത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വലിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. എഐ ഉപയോഗിച്ച് ആരെങ്കിലും അയൺമാനെ പുനർനിർമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് റോബർട്ട് ഡൗണി ജൂനിയർ അറിയിച്ചിരിക്കുന്നത്. തന്റെ മരണശേഷമായാൽ പോലും അതിൽ നടപടിയുണ്ടാകുമെന്നും തന്റെ അഭിഭാഷക സംഘം അപ്പോഴും സജീവമായിരിക്കുമെന്നും റോബർട്ട് ഡൗണി ജൂനിയർ പറഞ്ഞു. ഭാവിയിൽ അതിന് ശ്രമിക്കുന്നവർ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണ്‍ വിത്ത് കാര സ്വിഷര്‍ പോഡ്കാസ്റ്റിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. അയണ്‍മാനിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കവേയാണ് റോബർട്ട് ഡൗണിയുടെ ഈ തുറന്നുപറച്ചിൽ. 'തന്റെ കഥാപാത്രത്തി...
മരിച്ചുവെന്ന് കരുതി എഫ്ഐആർ ഇട്ടു, ദിവസങ്ങൾക്ക് ശേഷം വീണ്ടും മരണം

മരിച്ചുവെന്ന് കരുതി എഫ്ഐആർ ഇട്ടു, ദിവസങ്ങൾക്ക് ശേഷം വീണ്ടും മരണം

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ആലപ്പുഴയിൽ 'മരണം' സ്ഥിരീകരിച്ച് പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയ ആൾ ആറ് ദിവസത്തിന് ശേഷം ആശുപത്രിയിൽ വെച്ച് വീണ്ടും മരിച്ചു. സ്റ്റേഡിയം വാർഡ് ഹാജി മൻസിലിൽ റിയാസ് (47) ആണ് മരിച്ചത്. ഈ മാസം 23 നാണ് രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സ്ഥിരീകരിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന ബന്ധുവിന്റെ മൊഴിയിൽ പൊലീസ് സ്ഥലത്തെത്തുകയും മരണം സ്ഥിരീകരിച്ച് അസ്വാഭാവിക മരണത്തിൽ എഫ് ഐ ആർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എഫ് ഐ ആർ ഇട്ടതിന് ശേഷം കൂടുതൽ പരിശോധനക്കായി സ്ഥലം ഡി വൈ എസ് പി മധു ബാബു സ്ഥലത്തെത്തിയപ്പോഴാണ് സംഭവം ട്വിസ്റ്റാകുന്നത്. ഇരുട്ടുമുറിയിൽ മൃതദേഹ പരിശോധന നടത്തുന്നതിനിടെ മരിച്ചുവെന്ന് കരുതിയ ആൾ കാലനക്കി. അതീവ ഗുരുതര സാഹചര്യത്തിലുണ്ടായിരുന്ന ഇയാളെ പിന്നീട് തുടർ ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലി...
രണ്ടുദിവസം മുന്‍പ് കാണാതായി; ബ്യൂട്ടീഷ്യന്റെ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍; കൊലപ്പെടുത്തിയത് സുഹൃത്ത്

രണ്ടുദിവസം മുന്‍പ് കാണാതായി; ബ്യൂട്ടീഷ്യന്റെ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍; കൊലപ്പെടുത്തിയത് സുഹൃത്ത്

LOCAL NEWS
ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ രണ്ടുദിവസം മുന്‍പ് കാണാതായ 50കാരിയായ ബ്യൂട്ടിഷ്യന്റെ മൃതദേഹഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. യുവതിയെ സുഹൃത്ത് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ ആറ് ഭാഗങ്ങളായി മുറിച്ചെടുത്ത ശേഷം വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 28ന് ഉച്ചയ്ക്ക് ബ്യൂട്ടി പാര്‍ലര്‍ പൂട്ടി രാത്രിയായിട്ടും അനിത ചൗധരി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പിറ്റേദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അനിതയുടെ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മറ്റൊരു കടയില്‍ ജോലി ചെയ്ത ഗുല്‍ മുഹമ്മദാണ് കൊലപാതകം നടത്തിയതെന്ന പൊലിസ് കണ്ടെത്തി. യുവതിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. അനിതയെ കാണാതാകുന്നത...
പതിനേഴുകാരിയുമായി ബന്ധം, 19 യുവാക്കള്‍ക്ക് കൂട്ടത്തോടെ എയിഡ്‌സ്.

പതിനേഴുകാരിയുമായി ബന്ധം, 19 യുവാക്കള്‍ക്ക് കൂട്ടത്തോടെ എയിഡ്‌സ്.

LOCAL NEWS
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ 19 യുവാക്കള്‍ക്ക് എയിഡ്‌സ് സ്ഥിരീകരിച്ചു. നൈനിറ്റാള്‍ ജില്ലയിലെ രാം നഗറിലാണ് സംഭവം. 17 കാരിയായ പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാക്കള്‍ക്കാണ് കൂട്ടത്തോടെ എച്ച്‌ഐവി സ്ഥിരീകരിച്ചത്. പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് വളരെ ആശങ്കപ്പെടുത്തുന്ന സംഭവമാണെന്നും, എച്ച്‌ഐവി പടരുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിച്ചു വരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ലഹരിയോടുള്ള അഡിക്ഷനാണ് നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാക്കിയതെന്നും, ഇവര്‍ക്ക് കൗണ്‍സലിങ്ങും പിന്തുണയും നല്‍കി വരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.ഹെറോയിന് അടിമയായ പെണ്‍കുട്ടിയുമായി യുവാക്കള്‍ക്ക് ശാരീരിക ബന്ധമുണ്ടായിരുന്നു. അസുഖബാധിതരായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് എയിഡ്‌സ് ബാധിതരാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ...
ബോൾ തലയിൽ കൊണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരണപ്പെട്ടു

ബോൾ തലയിൽ കൊണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരണപ്പെട്ടു

LOCAL NEWS
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരണപ്പെട്ടു കോട്ടക്കൽ: കോട്ടൂർ AKM ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന തപസ്യ മരണപ്പെട്ടു. മഹാരാഷ്ട്ര സ്വദേശിയും  കോട്ടയ്ക്കൽ ഗോൾഡ്   മൾട്ടിംഗ് വർക്കറുമായ  പരശു സേട്ടുവിൻ്റെ  മകളാണ്. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് 10 ദിവസം ആയി വെന്റിലേറ്ററിൽ ആയിരുന്നു ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു

KOZHIKODE, LOCAL NEWS
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം.സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും വിയോ​ഗം. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. സാഹിർ ഹിദായത്ത് നഗറിലും അനുജൻ അൻവർ ഇരിക്കൂറിലുമാണ് താമസിക്കുന്നത്. അടുത്തിടെ ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോയിരുന്നു. പിന്നാലെ പനി ബാധിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും മരിച്ച സാഹചര്യത്തിൽ സമീപത്തുള്ള വീടുകളിലെ വെള്ളം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചു വരികയാണ്. ഹിദായത്ത് നഗറിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ 15 ഓളം മഞ്ഞപ്പിത്തം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ...
സൂപ്പർ പവറുണ്ടെന്ന് പറഞ്ഞ് നാലാം നിലയിൽ നിന്ന് ചാടി;   വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

സൂപ്പർ പവറുണ്ടെന്ന് പറഞ്ഞ് നാലാം നിലയിൽ നിന്ന് ചാടി; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

LOCAL NEWS
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ 19 കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിയുടെ അതി സാഹസികത. കർപ്പഗം എഞ്ചിനീയറിങ് കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്‌സ് പഠിക്കുന്ന മൂന്നാം വർഷ വിദ്യാർത്ഥിയായ പ്രഭുവിനാണ് പരിക്കേറ്റത്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നും ഒന്നും തന്നെ ഉപദ്രവിക്കില്ലെന്നും പ്രഭു നിരന്തരം തങ്ങളോട് പറയുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പ്രഭു ഹോസ്റ്റലില്‍ നിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീല ഷർട്ട് ധരിച്ച പ്രഭു ഒരു മുറിയിൽ നിന്ന് പുറത്തിറങ്ങി ഹോസ്റ്റൽ ഇടനാഴിയിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് വിദ്യാർത്ഥി കെട്ടിടത്തിൻ്റെ നാലാം നിലയിൽ നി...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം. തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്രസര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം. തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്രസര്‍ക്കാര്‍

LOCAL NEWS
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഏതു വിഭാഗത്തില്‍പ്പെടുമെന്നതു സംബന്ധിച്ച ഉന്നതതല സമിതി തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. ഇതില്‍ എല്‍-3 വിഭാഗത്തില്‍പ്പെടുന്ന, അതിതീവ്ര ദുരന്തമായി മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. ദുരന്തങ്ങളെ ഏതു കാറ്റഗറിയില്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ദേശീയദുരന്തമായി പ്രഖ്യാപിക്കണോ എന്നത് ഉന്നതതല സമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം ഉരുള്‍പൊട്ടലിനെ ഏതു കാറ്റഗറിയില്‍പ്പെടുത്താം എന്നതില്‍ തീരുമാനം അറിയിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പിന്തുണയും ന...
കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു.

കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു.

KANNUR, LOCAL NEWS
കണ്ണൂർ: കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് നാഷണൽ ഹൈവേ അക്വിസിഷനിൽ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടയിരുന്നു. കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവീൻ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ എന്നും ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നവീൻ ബാബുവിന്റെ മരണത്തിൽ കാര്യങ്ങൾ എല്ലാം നിയമപരമായിത്തന്നെയാണ് നീങ്ങുന്നതെന്നും ഇനിയും അങ്ങനെത്തന്നെയാണ് പോകുകയെന്നും കൂട്ടിച്ചേർത്തു. അതേസമയം, നവീൻ ബാബുവിന്റെ മ...
‘ദിവ്യ താടക, വൃത്തികെട്ട സ്ത്രീയാണവര്‍, സിപിഎം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ അവര്‍ക്കൊപ്പം’

‘ദിവ്യ താടക, വൃത്തികെട്ട സ്ത്രീയാണവര്‍, സിപിഎം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ അവര്‍ക്കൊപ്പം’

LOCAL NEWS
പത്തനംതിട്ട: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ താടകയും വൃത്തികെട്ട സ്ത്രീയുമാണെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സിപിഎം നേതൃത്വം മാറിയെന്നും പി സി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുകയോ ജുഡീഷ്യല്‍ എന്‍ക്വയറി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ''ഇത്രയും നീചമായ പ്രവൃത്തി ചെയ്ത ആ സ്ത്രീ ചിരിച്ചു കളിച്ചാണ് കോടതിയിലേക്ക് കയറുന്നത്. താടകയും വൃത്തികെട്ട സ്ത്രീയുമാണവര്‍. സിപിഎം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ സ്ത്രീ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം മാറിയിരിക്ക...
‘നവീന്‍ ബാബു കണ്ടു, തെറ്റുപറ്റിയെന്ന് പറഞ്ഞു’; ഇനിയും കാര്യങ്ങൾ പുറത്തുവരാനുണ്ട് ; കളക്ടറുടെ പ്രതികരണം.

‘നവീന്‍ ബാബു കണ്ടു, തെറ്റുപറ്റിയെന്ന് പറഞ്ഞു’; ഇനിയും കാര്യങ്ങൾ പുറത്തുവരാനുണ്ട് ; കളക്ടറുടെ പ്രതികരണം.

KANNUR, LOCAL NEWS
കണ്ണൂർ: ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി തള്ളാതെ കളക്ടർ അരുൺ കെ വിജയൻ. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് നില്‍ക്കുകയാണ് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്. അതേസമയം, പി പി ദിവ്യയെ കോടതി റിമാൻഡ് ചെയ്തതോടെ സിപിഐഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കുകയാണ്. തരം താഴ്ത്തലോ സസ്പെൻഷൻ നടപടിയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും.അറസ്റ്റ്...
എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

ERANANKULAM, LOCAL NEWS
കൊച്ചി: മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ് (43) മരിച്ച നിലയിൽ. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 -ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ചാവേർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ തുടങ്ങിയവയാണ് റിലീസാകാനുള്ള സിനിമകൾ....
‘ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍’

‘ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍’

KANNUR, LOCAL NEWS
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. അഴിമതിക്കാരനായി എഡിഎമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങള്‍ പൊളിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായെന്നും സതീശന്‍ പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ''ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണ്. അഴിമതിക്കാരനായി എഡിഎമ്മിനെ ത...
ദിവ്യയുടെ കീഴടങ്ങല്‍ ധാരണപ്രകാരം; ഉരുണ്ടുകളിച്ച് പൊലീസ്

ദിവ്യയുടെ കീഴടങ്ങല്‍ ധാരണപ്രകാരം; ഉരുണ്ടുകളിച്ച് പൊലീസ്

KANNUR, LOCAL NEWS
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റത്തില്‍ പ്രതിയായ കണ്ണുര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കസ്റ്റഡിയിലെടുത്തപ്പോഴും പൊലീസിന്റെ ഉരുണ്ടുകളി. പൊലീസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തെ സ്ഥലത്ത് നിന്നായിരുന്നു കീഴടങ്ങല്‍. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പൊലീസ് പറയുന്നത് ദിവ്യയെ കസ്റ്റഡിയിലെടുത്തെന്നാണ്. പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ദിവ്യ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മീഷണര്‍ പറഞ്ഞു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ച...

MTN NEWS CHANNEL