ഗുരുവായൂരിലെ മാലമോഷണ പരമ്ബര: താനൂർ സ്വദേശി അറസ്റ്റില്‍
റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ആഭരണ മോഷണ പരമ്ബര നടത്തിയയാള്‍ അറസ്റ്റില്‍. താനൂർ സ്വദേശി രാമനാട്ടുകരയില്‍ താമസിക്കുന്ന മൂർക്കാടൻ പ്രദീപിനെയാണ് (45) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മോഷണ പരമ്ബരയുടെ തുടക്കം.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശിനി രത്‌നമ്മയുടെ (63) രണ്ടര പവന്‍ വരുന്ന മാല റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊട്ടിച്ചെടുത്തു. അന്നുതന്നെ സ്‌റ്റേഷന് കിഴക്ക് താമസിക്കുന്ന കൈപ്പട ഉഷയുടെ രണ്ടുപവന്റെ മാലയും പൊട്ടിച്ചു. കുറച്ച് ദിവസത്തിന് ശേഷം തിരുവെങ്കിടത്തുള്ള സച്ചിദാനന്ദന്റെ വീടിന്റെ ഓടിളക്കി അകത്തുകയറിയെങ്കിലും ഒന്നും മോഷ്ടിക്കാനായില്ല. അന്നുതന്നെ കൊല്ലം സ്വദേശിനി സീതാലക്ഷ്മിയുടെ (62) ഒന്നേമുക്കാല്‍ പവന്റെ മാല പൊട്ടിച്ചു. നവംബർ രണ്ടിന് റെയില്‍വേ സ്റ്റേഷൻ പരിസരത്തുള്ള ചീരേടത്ത് സന്തോഷ്‌കുമാറിന്റെ വീട്ടിലെ ബൈക്ക് മോഷ്ടിച്ചു. ഇത് വ...


















