Sunday, April 19News That Matters
Shadow

LOCAL NEWS

എസ് എസ് എഫ്സ്ഥാപക ദിനം ആചരിച്ചു

എസ് എസ് എഫ്സ്ഥാപക ദിനം ആചരിച്ചു

LOCAL NEWS
ഇരിങ്ങല്ലൂർ : എസ്. എസ്. എഫിന്റെ 53-ാം സ്ഥാപക ദിനം കോട്ടപ്പറമ്പ് യൂണിറ്റ് വിപുലമായി ആചരിച്ചു.യൂണിറ്റ് കേന്ദ്രത്തിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ്‌ എ കെ അബ്ദുറഹ്മാൻ സഖാഫി പതാക ഉയർത്തി. എസ്. എസ്. എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ്‌ സി സ്വാഗതം പറഞ്ഞു പി മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ് മഹല്ല് ഖബർ സിയറത്തിനു പി സി എച് അബൂബക്കർ സഖാഫി നേതൃത്വം നൽകി.എ കെ സിദ്ധീഖ് സൈനി, കെ ഉസ്മാൻ, വാഹിദ് കെ കെ, അഫ്നൻ സിപി തുടങ്ങിയവർ നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മെമ്പർമാരും പങ്കെടുത്തു. മധുര വിതരണവും നടന്നു....
ശക്തമായ മഴ തുടരും

ശക്തമായ മഴ തുടരും

LOCAL NEWS
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.വടക്കൻ കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും എന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഉണ്ട്. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. സംസ്ഥാനത്ത് നാളെ വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ബുധനാഴ്‌ച വയനാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറ...
സർവീസിൽനിന്നു വിരമിക്കുന്ന, PSMO കോളജ് പ്രിൻസിപ്പൽ ഡോ.കെ.അസീസിന് അലമ്നൈ അസോസിയേഷൻ സ്നേഹാദരം നൽകി

സർവീസിൽനിന്നു വിരമിക്കുന്ന, PSMO കോളജ് പ്രിൻസിപ്പൽ ഡോ.കെ.അസീസിന് അലമ്നൈ അസോസിയേഷൻ സ്നേഹാദരം നൽകി

LOCAL NEWS, TIRURANGADI
സർവീസിൽ നിന്നു വിരമിക്കുന്ന, പിഎസ്എംഒ കോളജ് പ്രിൻസിപ്പൽ ഡോ. കെ.അസീസിനു കോളജ് അല മ്നൈ അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹാദരം നൽകി. കോളജ് കമ്മിറ്റി ചെയർമാൻ എം.കെ.ബാവ ഉദ്ഘാടനം ചെയ്തു. സി.പി.മുസ്‌തഫ ആധ്യക്ഷ്യം വഹിച്ചു. വടകര ആർഡിഒ കെ.അൻ വർ സാദത്ത്, കാലിക്കറ്റ് യൂണി വേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ.വി.പി.സക്കീർ ഹുസൈൻ, മുൻ പ്രിൻസിപ്പൽ മാരായ പ്രഫ.എം.ഹാറൂൺ, പ്രഫ.എം.അബ്ദുൽ അസീസ്, പ്രഫ.എം.അലവിക്കുട്ടി, അല മനൈ അസോസിയേഷൻ ഭാര വാഹികളായ കെ.ടി.ഷാജു, എം.അബ്ദുൽ അമർ, സമദ് കാരാടൻ, മുജീബ് താനാളൂർ, പി.എം.എ.ജലീൽ, ഷബീർ മോൻ, പി.എം.അബ്ദു‌ൽ ഹഖ്, പി.കെ. രഞ്ജിത്ത്, കെ.കെ.മും താസ് എന്നിവർ പ്രസംഗിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി.

റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി.

ERANANKULAM, LOCAL NEWS
കൊച്ചി: റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ ഫ്‌ലാറ്റില്‍ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സിനിമ മേഖലയിലുള്ളവരില്‍ നിരവധിപ്പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ അടക്കം പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ഫ്‌ലാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നു എന്ന് ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഏഴ് ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. പരിശോധന സമയത്ത് ഫ്‌ലാറ്റില്‍ ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍. റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. കൂട...
റോഡ് പണിപൂർത്തിയായി മാസങ്ങൾ തികയും മുൻപേ തകരാറിലായി ക്ലാരി മൂച്ചിക്കൽ ഹെൽത്ത് സെന്റർ റോഡ്

റോഡ് പണിപൂർത്തിയായി മാസങ്ങൾ തികയും മുൻപേ തകരാറിലായി ക്ലാരി മൂച്ചിക്കൽ ഹെൽത്ത് സെന്റർ റോഡ്

LOCAL NEWS
പെരുമണ്ണ ക്ലാരി: പെരുമണ്ണ ക്ലാരിയിലെ മൂച്ചിക്കലിൽ പഴയ ഹെൽത്ത്‌ സെന്റർ കഴിഞ്ഞ് ഇപ്പോൾ ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടം വരെയുള്ള റോഡ് പണി കഴിഞ്ഞ് മാസങ്ങൾ തികയും മുൻപേ വലിയ കുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് വലിയ രീതിയിലുള്ള പ്രയാസം സൃഷ്ടിക്കുന്നു. പ്രസ്തുത വിഷയം സൂചിപ്പിച്ചുകൊണ്ട് പെരുമണ്ണ ക്ലാരിയിലെ വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തകർ പഞ്ചായത്ത്‌ സെക്രടറിയ്ക്ക് പരാതി നൽകിയിരുന്നു.മറുപടിയിൽ റീടാറിങ് നടത്താം എന്നതാണ് പറഞ്ഞിരുന്നത്. എന്നാൽ റോഡിലെ കുഴികളിൽ താൽക്കാലികമായി കോൺഗ്രീറ്റ് ചെയ്യുകയാന്നുണ്ടായത്.. അതും ചുരുങ്ങിയ ദിവസം കൊണ്ട് പൊളിഞ്ഞ് റോഡിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടതായാണ് കാണുന്നത്. പഞ്ചായത്തിന്റെ ഇത്തരം തലതിരിഞ്ഞ പ്രവർത്തികൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും പെരുമണ്ണ ക്ലാരി വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തകർ പറഞ്ഞു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജ...
കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

ERANANKULAM, LOCAL NEWS
കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ്‌ ഹംസയുമാണ് പിടിയിലായത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവ് പിടികൂടി. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ട് എന്ന് എക്സ്സൈസിനോട് സമ്മതിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലായത്. 506-ാം നമ്പര്‍ ഫ്‌ളാറ്റില്‍ നിന്നാണ് ഇവര്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലാകുന്നത്. സംവിധായകനും ഛായഗ്രഹകനുമായി സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലാണ് ഫ്‌ളാറ്റുള്ളത്. പിടിയിലായ മറ്റൊരാള്‍ക്ക്...
ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

LOCAL NEWS
കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിദ്യാർത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബസിലെ കണ്ടക്ടർ സൈഡ് ബിസിനസായി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന, 31കാരൻ അറസ്റ്റിൽ

ബസിലെ കണ്ടക്ടർ സൈഡ് ബിസിനസായി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന, 31കാരൻ അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: കണ്ടക്ടർ ജോലിക്കിടെ കഞ്ചാവ് വില്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ പ്രഭു(31) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വില്പനക്കായി പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ വലപ്പാട് അയാളുടെ വീടിനു സമീപത്ത് നിന്നാണ് പിടിയിലായത്. കണ്ടക്ടറായ ഇയാൾ വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് കഞ്ചാവ് വില്പന നടത്തുന്നതെന്ന് എക്സൈസ് സംഘം വിശദമാക്കുന്നത്. ഒരു ചെറിയ പൊതി 500 രൂപയ്ക്കാണ് നൽകുന്നത്. കഴിഞ്ഞ ദിവസം നാട്ടിക എ.കെ.ജി കോളനിയിലെ മേലേ ചുരുവിള സുരേന്ദ്രന്റെ  വീടിനു പുറകിൽ നട്ടുവളർത്തിയിരുന്ന 11 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു. സംഭവത്തിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ. ഹരിദാസ്, പ്രിവന്റീവ് ഓഫീസർ കെ.കെ.ഉണ്ണിക്കൃഷ്ണൻ, ...
പുതിയ ഹൈവേയിൽ ഇരുചക്ര വാഹനങ്ങൾക്ക് ‘നോ എൻട്രി’

പുതിയ ഹൈവേയിൽ ഇരുചക്ര വാഹനങ്ങൾക്ക് ‘നോ എൻട്രി’

LOCAL NEWS
ദേശീയപാത-66 ന്റെ ആറുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കാനാകില്ല. അവർക്ക് സർവീസ് റോഡ് തന്നെ രക്ഷ. നിലവില്‍ എക്സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സർവീസ് റോഡിലൂടെയാണ് യാത്ര.എന്നാല്‍ കേരളത്തില്‍ ബൈപ്പാസുകളില്‍ ഉള്‍പ്പെടെ പലസ്ഥലത്തും സർവീസ് റോഡില്ല. അത്തരം സ്ഥലങ്ങളില്‍ പഴയ റോഡ് വഴി പോയി വീണ്ടും സർവീസ് റോഡിലേക്ക് കടക്കണം. എന്നാല്‍, പാലങ്ങളില്‍ സർവീസ് റോഡില്ല. പുഴ കടക്കാൻ വേറെ വഴിയുമില്ല. അതിനാല്‍ അവിടെ ഇരുചക്രവാഹനങ്ങളെയും അനുവദിക്കാൻ ധാരണയായിട്ടുണ്ട്.60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെരുങ്ങിയത് സർവീസ് റോഡാണ്. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ട്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അ...
പട്ടാപകല്‍ കത്തിക്കാട്ടി കടയുടമയെ മര്‍ദിച്ചു; പ്രതികള്‍ പിടിയില്‍

പട്ടാപകല്‍ കത്തിക്കാട്ടി കടയുടമയെ മര്‍ദിച്ചു; പ്രതികള്‍ പിടിയില്‍

LOCAL NEWS, THRISSUR
തൃശൂര്‍: അഞ്ചേരിചിറയില്‍ പട്ടാപകല്‍ കടയില്‍ കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി ഒല്ലൂര്‍ പൊലീസ്. അഞ്ചേരി കോയമ്പത്തൂര്‍ക്കാരന്‍ വീട്ടില്‍ കൃഷ്ണമൂര്‍ത്തി മകന്‍ വിജീഷ് (22), പുത്തൂര്‍ തേക്കുമ്പുറം വീട്ടില്‍ ജോസഫ് മകന്‍ സീക്കോ (22), മരോട്ടിച്ചാല്‍ അഴകത്ത് വീട്ടില്‍ മനോജ് മകന്‍ ജിബിന്‍ (19), വെള്ളാനിക്കര ചീരുകണ്ടത്ത് വീട്ടില്‍ സൈലേഷ് മകന്‍ അനുഗ്രഹ് (27) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വഴ്ച രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. അഞ്ചേരിച്ചിറയിലുള്ള മീനൂട്ടീ ചിക്കന്‍ സെന്ററിലേക്ക് മാരകയുധകങ്ങള്‍ കൊണ്ട് കയറി ചെന്ന പ്രതികള്‍ കട ഉടമയായ സന്തോഷിനെ കത്തി വീശി ഭീഷണിപ്പെടുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. കേസ് രജിസ്റ്...
പലഹാരക്കടയിലെ പരിശോധനയിൽ കണ്ടെത്തിയത് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ; കട പൂട്ടിച്ചു

പലഹാരക്കടയിലെ പരിശോധനയിൽ കണ്ടെത്തിയത് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ; കട പൂട്ടിച്ചു

KOLLAM, LOCAL NEWS
കൊല്ലം: റോഡരികിലെ ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടി. കൊല്ലം നഗരത്തിൽ എസ്എംപി പാലസ് റോഡിന് സമീപം പ്രവർത്തിക്കുന്ന പലഹാര കടയിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് കവർ ഉരുക്കി ചേർത്ത എണ്ണ പിടികൂടിയത്. കൊല്ലം കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കടയിൽ പരിശോധന നടത്തിയത്. സ്ഥാപനത്തിന് രേഖകളോ, ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം കച്ചവടത്തിന് എത്തിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പലഹാരക്കട ഉണ്ടായിരുന്നത്. പരിശോധനക്ക് പിന്നാലെ അധികൃതർ കട പൂട്ടിച്ചു. കടയുടെ ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കു...
വിറകുവെട്ടുന്നതിനിടെ വാക്കത്തി തലയിൽ കൊണ്ടു; ഒന്നര വയസുകാരന് ദാരുണാന്ത്യം

വിറകുവെട്ടുന്നതിനിടെ വാക്കത്തി തലയിൽ കൊണ്ടു; ഒന്നര വയസുകാരന് ദാരുണാന്ത്യം

LOCAL NEWS
കണ്ണൂർ: ആലക്കോട് കോളിയിൽ മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയിൽ കൊണ്ട് ഒന്നര വയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ പുലിക്കിരി വിഷ്ണുവിന്റെയും പ്രിയയുടെയും മകൻ ദയാൽ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. മുത്തശ്ശി നാരായണി വിറകു വെട്ടുകയായിരുന്നു. നാരായണിയുടെ പിൻഭാഗത്തുനിന്നു കുട്ടി മുന്നിലേക്കു ഓടി വരവെയാണ് അപകടമുണ്ടായത്. നാരായണിയുടെ ഏക മകളാണ് കുട്ടിയുടെ മാതാവ് പ്രിയ. സംഭവം നടക്കുമ്പോൾ പ്രിയക്കു പുറമേ നാരായണിയുടെ സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നു. മരിച്ച ദയാലിന്റെ സഹോദരി ദീക്ഷിത പിതാവ് വിഷ്ണുവിന്റെ കൂടെ പൂവഞ്ചാലിലാണ് താമസിക്കുന്നത്. നാരായണിയ്ക്ക് കാഴ്ചപരിമിതിയുണ്ട്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഹൗ റ്റു ബി എ ഗുഡ് ടീച്ചർ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

ഹൗ റ്റു ബി എ ഗുഡ് ടീച്ചർ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

LOCAL NEWS
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ ഹൗ റ്റു ബി എ ഗുഡ് ടീച്ചർ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷൻ ട്രെയിനറും, മെൻ്റലിസ്റ്റും, അക്കാദമിക് മജിഷ്യനുമായ അനിൽ പരപ്പനങ്ങാടി ക്ലാസ് എടുത്തു. വിദ്യാർത്ഥികളുമായി അദ്ദേഹം സംവധിച്ചു. സെൻ്റർ കോഡിനേറ്റർ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രേറിയൻ എ.വി ജിത്തു വിജയ് സ്വാഗതവും, അധ്യാപിക കെ. കെ. ഷെബീബ നന്ദിയും പറഞ്ഞു കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

IDUKKI, LOCAL NEWS
മൂന്നാര്‍: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നല്ലതണ്ണി കുറുമല ഗണേഷ്‌കുമാര്‍(35)നെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുവതിയെ പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹം നിശ്ചയിച്ചതോടെ ദൃശ്യങ്ങള്‍ വരന് അയച്ചുകൊടുത്തു. ഇതോടെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ 3 വയസ്സുകാരി മരിച്ചു.

മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ 3 വയസ്സുകാരി മരിച്ചു.

LOCAL NEWS, THRISSUR
തൃശൂര്‍ : ഹോട്ടലില്‍ നിന്നും മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ മൂന്നു വയസ്സുകാരി മരിച്ചു. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് സംശയം. ശനിയാഴ്ച വിദേശത്തു നിന്ന് എത്തിയ ഹെന്‍ട്രിയെ കൂട്ടിക്കൊണ്ടുവരാന്‍ കുടുംബം നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍ നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി കുത്തിവെയ്‌പെടുത്ത് വീട്ടിലേക്ക് മടങ്ങി. തുടര്‍ന്നും ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ കൊടകരയിലെ സ്വകാ...
പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചു; 10-ാം ക്‌ളാസുകാരിക്ക് നേരെ ഭീഷണി; അറസ്റ്റ്

പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചു; 10-ാം ക്‌ളാസുകാരിക്ക് നേരെ ഭീഷണി; അറസ്റ്റ്

LOCAL NEWS
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് ഭീഷണി. പ്രണയാഭ്യർത്ഥന നടത്തിയ പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരാണ് പിടിയിലായത്. പ്ലസ് ടു വിദ്യാർത്ഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും മാതാവിൻ്റെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ് കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
9 വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

9 വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

KOZHIKODE, LOCAL NEWS
കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. 9 വയസായിരുന്നു. കളി കഴിഞ്ഞ് രാത്രി 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൂടുതൽ ലാഭം നൽകാമെന്ന് വാഗ്ദാനം, 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൂടുതൽ ലാഭം നൽകാമെന്ന് വാഗ്ദാനം, 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ERANANKULAM, LOCAL NEWS
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. അസോസിയേറ്റ് ഡയറക്ടര്‍ ശ്രീദേവ് (35), കോസ്റ്റ്യൂമര്‍ മുഹമ്മദ് റാഫി (37) എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മട്ടാഞ്ചേരി സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിരയായത്. ആപ്പില്‍ പണം നിക്ഷേപിച്ച് അതിലുള്ള ബില്‍ഡിങിന് റേറ്റിങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി യുവാവിന്റെ ഫോണിലേക്ക് പ്രതികള്‍ വാട്ട്‌സ്ആപ്പിലുടെ ലിങ്ക് അയച്ച്‌കൊടുക്കുകയായിരുന്നു. ഇങ്ങനെ പലതവണകളായി 46 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. പ്രതികളുടെ മൊബെല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീദേവും മുഹമ്മദ് റാഫിയും അറസ്റ്റ...
ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് ആരോഗ്യ വകുപ്പ് പിടികൂടി

ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് ആരോഗ്യ വകുപ്പ് പിടികൂടി

LOCAL NEWS, THRISSUR
വിദ്യാർത്ഥികൾക്കും മറ്റും നൽകുന്ന ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് ആരോഗ്യ വകുപ്പ് പിടികൂടി. ഇരുചക്ര വാഹനങ്ങളിൽ ഐസ്ക്രീം വിൽക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തിയുള്ള വിൽപ്പന പിടിയിലായത്. മുല്ലശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രജീഷ്, മുംതാസ്, ജിതിൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
രഹസ്യ വിവരം കിട്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം;                                                                                                                                                                                                                                                                                                                                                            കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

രഹസ്യ വിവരം കിട്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം; കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

LOCAL NEWS
കൊല്ലം: കൊല്ലത്ത് വിൽപനയ്‌ക്ക് എത്തിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കുണ്ടറ പടപ്പക്കര സ്വദേശികളായ അനിൽ, ലിജു എന്നിവരാണ് പിടിയിലായത് പൊലീസിന്റെ പിടിയിലായത്. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഡാൻസാഫ് സംഘം പ്രതികളെ പിടികൂടിയത്. ഇരുവരും കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഒറീസയിൽ നിന്നാണ് പ്രതികൾ  കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ ഷെരീഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഡാൻസഫ് അംഗങ്ങൾ പിടികൂടിയത്. ഇരുവരും കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരാണെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ സായി സേനൻ, എസ്.ഐമാരായ ഹരിലാൽ, ബൈജു ജെറോം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ, സീനു, മനു സാജു, സിവിൽ പൊലീസ് ഓഫീസർ ദിലീപ്, അനു, തുശാന്ത് എന്നിവർ ചേർന്നാണ് പ്രതികള...

MTN NEWS CHANNEL