Thursday, January 15News That Matters
Shadow

LOCAL NEWS

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു.

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു.

KANNUR, LOCAL NEWS
പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി അയോന മോണ്‍സന്‍ (17) അന്തരിച്ചു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ അയോനയ്ക്ക് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വേർപാടിന്റെ വേദനയിലും ലോകത്തിന് മാതൃകയാവുകയാണ് അയോനയുടെ കുടുംബം. കുട്ടിയുടെ അവയവങ്ങൾ തലശേരി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചികിത്സയിലുള്ള നാലുപേർക്കായി ദാനം ചെയ്യും.​കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെ സ്കൂളിലെത്തിയ അയോന, മൂന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ നിന്നും പുറത്തിറങ്ങി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വ...
19-കാരി കുഴഞ്ഞുവീണ് മരിച്ചു

19-കാരി കുഴഞ്ഞുവീണ് മരിച്ചു

KANNUR, LOCAL NEWS
കണ്ണൂർ: പാനൂരിൽ പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് ഫാത്തിമ റെന (19) ആണ് മരിച്ചത്. പൂക്കോത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ എത്തിയ പെൺകുട്ടി അവിടെ വെച്ച് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...
കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

LOCAL NEWS, PALAKKAD
പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചു വയസ്സുകാരിയെ രണ്ടാനമ്മ ക്രൂരമായി മർദിക്കുകയും പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായാണ് പരാതി.​ പാലക്കാട് ജില്ലയിലാണ് ഈ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയതിനെത്തുടർന്ന്...
കാരാപറമ്പിൽ വാഹനാപകടം: ആറാം ക്ലാസ്സുകാരൻ മരണപ്പെട്ടു

കാരാപറമ്പിൽ വാഹനാപകടം: ആറാം ക്ലാസ്സുകാരൻ മരണപ്പെട്ടു

LOCAL NEWS
മലപ്പുറം: കാരാപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. മഞ്ചേരി പുല്ലൂർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയും കളത്തിൻപടി സ്വദേശിയുമായ മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരണപ്പെട്ടത്.​ ഇന്നലെ വൈകുന്നേരം 6:45-ഓടെ കാരാപറമ്പിൽ വെച്ചായിരുന്നു അപകടം നടന്നത്.
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട: 710 ഗ്രാം MDMA യുമായി  മോഡലടക്കം നാല് പേർ പിടിയിൽ

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട: 710 ഗ്രാം MDMA യുമായി മോഡലടക്കം നാല് പേർ പിടിയിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട് മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളേജ് പോലീസും സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാം എം.ഡി.എം.എ പിടികൂടി. കല്ലാച്ചി വാണിമേൽ സ്വദേശി ഷംസീറാണ് (36) ഈ കേസിൽ പിടിയിലായത്. 17 വർഷത്തോളം വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. ബംഗളൂരു, ഗോവ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്ന് മയക്കുമരുന്ന് മൊത്തമായി എത്തിച്ച് തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.​മറ്റൊരു പരിശോധനയിൽ, പന്തീരാങ്കാവ് പയ്യടിത്താഴത്തെ വാടകവീട്ടിൽ നിന്ന് 8.32 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ കൂടി ഡാൻസഫ് സംഘം പിടികൂടി. നല്ലളം സ്വദേശി മുഹമ്മദ് ഷാഫി (26), വിമുക്തഭടൻ സിഗിൻ ചന്ദ്രൻ (36), മോഡലും ബ്യൂട്ടീഷനുമായ കുറ്റ്യാടി സ്വദേശിനി ദിവ്യ (35) എന്ന...
വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
​കൂറ്റനാട്: വ്യായാമത്തിനായി വീട്ടിൽ കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫ (11) ആണ് മരിച്ചത്. വട്ടേനാട് ജി.വി.എച്ച്.എസ്.എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് തൃത്താല പോലീസ് അറിയിച്ചു.​കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്തായിരുന്നു അപകടം നടന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാർ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കയറിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ ആയിഷയെ കണ്ടെത്തുന്നത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ തൃത്താല പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം ...
ജീവകാരുണ്യ പ്രവർത്തകൻ റഷീദ് ഏലായിക്ക് ശിഹാബ് തങ്ങൾ പുരസ്കാരം

ജീവകാരുണ്യ പ്രവർത്തകൻ റഷീദ് ഏലായിക്ക് ശിഹാബ് തങ്ങൾ പുരസ്കാരം

KOZHIKODE, LOCAL NEWS
കോഴിക്കോട്: മലനാട് ഗ്രൂപ്പിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ റഷീദ് ഏലായിക്ക് (തിരൂരങ്ങാടി) കക്കോടി മേഖലാ ശിഹാബ് തങ്ങൾ പുരസ്കാരം നൽകി ആദരിച്ചു. വിവിധ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും നിസ്വാർത്ഥ സേവനവും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ വർഷത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ചടങ്ങിൽ മലനാട് ഗ്രൂപ്പ് കൺവീനർ കെ.പി. മജീദ് പൊന്നാട അണിയിച്ച് പുരസ്കാരം കൈമാറി. സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുന്ന റഷീദ് ഏലായിയെ മലനാട് ഗ്രൂപ്പ് ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ വെച്ച് അഭിനന്ദിച്ചു. മലനാട് ഗ്രൂപ്പിന്റെ വിവിധ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു....
ഫറോക്കിൽ യുവതിയേയും പിഞ്ചുകുഞ്ഞിനേയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി

ഫറോക്കിൽ യുവതിയേയും പിഞ്ചുകുഞ്ഞിനേയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി

KOZHIKODE, LOCAL NEWS
കോഴിക്കോട്: ഫറോക്കിൽ യുവതിയേയും പിഞ്ചുകുഞ്ഞിനേയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി. ചേളാരി സ്വദേശിനിയായ ഹസീനയും മകനുമാണ് ഭർത്താവ് വീടുപൂട്ടി പോയതിനെത്തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി വീടിന്റെ വരാന്തയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. തന്റെ നിറം കുറവാണെന്നും വിദ്യാഭ്യാസ യോഗ്യത പോരെന്നും ആരോപിച്ചാണ് ഭർത്താവ് തന്നെ മാറ്റിനിർത്തുന്നതെന്ന് ഹസീന പറയുന്നു. 2018-ൽ വിവാഹിതരായ ഇവർക്കിടയിൽ, പെരുന്നാൾ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭർത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. ഇതിനിടയിൽ ഭർത്താവ് രണ്ടാമത് വിവാഹം കഴിക്കുകയും ആ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം മറ്റൊരു വീട്ടിൽ താമസിക്കുകയുമാണെന്ന് യുവതി വെളിപ്പെടുത്തി. തലാഖ് ചൊല്ലിയെന്ന് ഭർത്താവ് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ല. ഭർത്താവിനോടൊപ്പം താമസിക്കാൻ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചാണ് യുവത...
സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി ഡ്രൈവർക്ക് മർദ്ദനം 3 പേർ പിടിയിൽ

സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി ഡ്രൈവർക്ക് മർദ്ദനം 3 പേർ പിടിയിൽ

LOCAL NEWS, THRISSUR
ചാലക്കുടി: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് കുറുകെ കാർ നിർത്തി ഡ്രൈവറെ മർദ്ദിക്കുകയും ബസിന്റെ താക്കോലെടുത്ത് കടന്നുകളയുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തങ്ങളുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അക്രമിസംഘത്തിന്റെ അതിക്രമം.​തുറവൂര്‍ കിടങ്ങൂര്‍ കവരപറമ്പില്‍ വീട്ടില്‍ എബിന്‍ (39), കറുകുറ്റി കരയാംപറമ്പ് പുളിയിനം വീട്ടില്‍ ബെല്‍ജോ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി വീട്ടില്‍ ഷിന്റോ (39) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.​ഇക്കഴിഞ്ഞ 26-ന് രാത്രി 11.45-ഓടെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് സമീപം സര്‍വീസ് റോഡിലായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്‌ആര്‍ടിസി ബസിന് കുറുകെ കാർ കൊണ്ടുവന്ന് നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറായ തൊടുപുഴ സ്വദേശി അബ്ദുള്‍ ഷുക്കൂറിനെ (53) സംഘ...
മാനന്തവാടിയിൽ വൻ മയക്കുമരുന്ന് വേട്ട; MDMAയുമായി വേങ്ങര സ്വദേശി പിടിയിൽ

മാനന്തവാടിയിൽ വൻ മയക്കുമരുന്ന് വേട്ട; MDMAയുമായി വേങ്ങര സ്വദേശി പിടിയിൽ

LOCAL NEWS, WAYANAD
മാനന്തവാടി: പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി വയനാട്ടിൽ പിടിയിലായി. വേങ്ങര കണ്ണമംഗലം പള്ളിയാൽ വീട്ടിൽ സക്കീർ ഹുസൈനെയാണ് (31) തിരുനെല്ലി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ വലയിലായത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു സക്കീർ ഹുസൈൻ. സംശയം തോന്നി നടത്തിയ പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് 31.191 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതും കൊമേഴ്‌സ്യൽ അളവിലുള്ളതുമായ മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത് തടയുന്നതിനായി ജില്ലാ പോലീസ് മേധാവി നൽകിയ കർശന നിർദ്ദേശത്തെത്തുടർന്ന് അതിർത്തികളിൽ ...
തൃശൂർ ചേർപ്പിൽ വാഹനാപകടം: ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃശൂർ ചേർപ്പിൽ വാഹനാപകടം: ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

LOCAL NEWS, THRISSUR
തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസ്സുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് ആണ് മരിച്ചത്. തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കൃഷ്ണസ്വരൂപ്. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിലെ ഫർണിച്ചർ ഷോറൂമിന് മുന്നിലായിരുന്നു വിങ്ങുന്ന നോവായ ഈ അപകടം നടന്നത്. ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രത്തിലെ പത്താമുദയം മഹോത്സവം കണ്ട് അരുൺ കുമാറും മകൻ കൃഷ്ണസ്വരൂപും സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിർദിശയിൽ വന്ന കാറുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അരുൺ കുമാർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണസ്വ...
ദുബായിൽ ജീവനക്കാരൻ മദ്യപിച്ച് വാഹനാപകടമുണ്ടാക്കി മുങ്ങി; കുരുക്കിലായി വാഹന ഉടമ

ദുബായിൽ ജീവനക്കാരൻ മദ്യപിച്ച് വാഹനാപകടമുണ്ടാക്കി മുങ്ങി; കുരുക്കിലായി വാഹന ഉടമ

KOZHIKODE, LOCAL NEWS
ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി നാട്ടിലേക്ക് മുങ്ങിയതോടെ കോഴിക്കോട് സ്വദേശിയായ വാഹന ഉടമ കടുത്ത നിയമക്കുരുക്കിൽ. ദുബായിൽ സ്ഥാപനം നടത്തുന്ന കുറ്റ്യാടി സ്വദേശി മംഗലശ്ശേരി നൗഫലാണ് തന്റെ ജീവനക്കാരൻ വരുത്തിവെച്ച 1.2 കോടി രൂപയുടെ ഭീമമായ പിഴ ശിക്ഷയിൽ കുടുങ്ങിയത്. 2022 ഒക്ടോബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൗഫൽ അവധിക്ക് നാട്ടിലായിരുന്ന സമയത്ത് ഇദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരനായ മലപ്പുറം തിരൂർ സ്വദേശി ഫഹദ് അനുമതിയില്ലാതെ സ്ഥാപനത്തിന്റെ വാഹനമെടുത്ത് പുറത്തുപോവുകയായിരുന്നു.​മദ്യലഹരിയിൽ ഫഹദ് ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ദുബായ് പോലീസ് ഫഹദിനെ അറസ്റ്റ് ചെയ്തെങ്കിലും നിയമനടപടികൾക്കിടെ ജാമ്യത്തിലിറങ്ങിയ ഇയാൾ രഹസ്യമായി നാട്ടിലേക്ക് കടക്കുകയായിരുന്നു. കേസിൽ 1.2 കോടി രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടതോ...
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

LOCAL NEWS, WAYANAD
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിലായി. എടപ്പാൾ വട്ടംകുളം പുതൃകാവീട്ടിൽ പി. സഹദിനെ (19) ആണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകിയാണ് യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത്. പിന്നീട് യുവതി ഇയാളെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലുള്ള വിരോധം കാരണമാണ് കൈവശമുള്ള ചിത്രങ്ങൾ പരാതിക്കാരിയുടെ സുഹൃത്തുക്കൾക്കും മറ്റും അയച്ചുനൽകി അപമാനിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നാല് വ്യത്യസ്ത ഇൻസ്റ്റഗ്രാം ഐഡികൾ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തി. ഈ അക്കൗണ്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞെങ്കിലും അത് പ്രതിയുടേതായിരുന്നില്ല. തുടർന്ന് നടത്തിയ ശാസ്...
കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു; 14കാരൻ മരണപ്പെട്ടു

കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു; 14കാരൻ മരണപ്പെട്ടു

LOCAL NEWS, PALAKKAD
പാലക്കാട് : കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് 14 വയസ്സുകാരൻ മരിച്ചു. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ നഫീസ മൻസിലിൽ അഹമ്മദ് നിഷാദിന്റെയും (നാച്ചു) പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകൻ റിയാൻ (14) ആണ് മരിച്ചത്. കാഞ്ഞിരോട് കെ.എം.ജെ സ്കൂളിലെ വിദ്യാർത്ഥിയാണ് റിയാൻ.​പാലക്കാട് മേഴ്‌സി കോളേജിന് സമീപമുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു റിയാനും കുടുംബവും. ഇന്നലെ രാത്രി 7:30-ഓടെ സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ റിയാൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​റിയാന്റെ പിതാവ് അഹമ്മദ് നിഷാദ് കാഞ്ഞിരോട് കെ.എം.ജെ സ്കൂൾ പി.ടി.എ പ്രസിഡന്റാണ്....
ഒമാനിൽ വൻ ജ്വല്ലറി കവർച്ച; 23 കോടിയുടെ സ്വർണം കവർന്ന യൂറോപ്യൻ പൗരന്മാർ പിടിയിൽ

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; 23 കോടിയുടെ സ്വർണം കവർന്ന യൂറോപ്യൻ പൗരന്മാർ പിടിയിൽ

LOCAL NEWS
മസ്കറ്റ്: ഒമാനിൽ ടൂറിസ്റ്റ് വിസയിലെത്തി ജ്വല്ലറി ഭിത്തി തുരന്ന് വൻ കവർച്ച നടത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ. മസ്കറ്റ് ഗവർണറേറ്റിലെ അല്‍ ഖുബ്റയിൽ നടന്ന സംഭവത്തിൽ 23 കോടിയിലധികം രൂപ (ഏകദേശം ഒരു മില്യൻ ഒമാനി റിയാൽ) വിലവരുന്ന സ്വർണവും പണവുമാണ് ഇവർ കവർന്നത്.​കൃത്യം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമാൻ റോയൽ പോലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മോഷ്ടിച്ച സ്വർണവും പണവും കണ്ടെടുത്തിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ മോഷണം നടത്തിയത്. ജ്വല്ലറിക്ക് സമീപം നേരത്തെ മുറിയെടുത്ത് താമസിച്ചാണ് ഇവർ കവർച്ച ആസൂത്രണം ചെയ്തത്. തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്ത് കയറി ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു.​ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ മോഷണമുതൽ ഒളിപ്പിച്ച്‌ സ്വന്തം നാട്ടിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ പോ...
സഹോദരിയോട് ഇഷ്ടം പറഞ്ഞു; തൃശൂരിൽ യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി; മൂന്നുപേർ പിടിയിൽ

സഹോദരിയോട് ഇഷ്ടം പറഞ്ഞു; തൃശൂരിൽ യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി; മൂന്നുപേർ പിടിയിൽ

LOCAL NEWS, THRISSUR
തൃശൂർ: സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തെത്തുടർന്ന് യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. തൃശൂർ പറപ്പൂക്കര സ്വദേശി അഖിൽ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ രോഹിത്, സുഹൃത്തുക്കളായ വിബിൻ (പോപ്പി), ഗിരീഷ് എന്നിവരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 8.45-ഓടെ അഖിലിന്റെ വീടിന് മുൻപിലെ റോഡിൽ വെച്ചായിരുന്നു സംഭവം. സഹോദരിയെ അഖിൽ ശല്യം ചെയ്തെന്നാരോപിച്ചുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഖിലിനെ വീടിനു മുന്നിൽ വെച്ച് തടഞ്ഞുനിർത്തിയ സംഘം മാരകായുധമായ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ രോഹിത് നേരത്തെ പുതുക്കാട് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസിൽ പ്രതിയാണ്. കൂട്ടുപ്രതിയായ വിബിൻ (പോപ്പി) വധശ്രമക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതടക്കം നാല് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്ര...
കോഴിക്കോട്ട് വൻ ലഹരിവേട്ട; 250 ​ഗ്രാം MDMA, 99 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്ട് വൻ ലഹരിവേട്ട; 250 ​ഗ്രാം MDMA, 99 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട്: ജില്ലയിൽ ഡാൻസാഫ് (ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ്) നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. ബെം​ഗളൂരുവിൽ നിന്ന് വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 250 ​ഗ്രാം എം.ഡി.എം.എ., 99 എൽ.എസ്.ഡി സ്റ്റാമ്പുകൾ/ടാബ്‌ലെറ്റുകൾ എന്നിവ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഡാൻസാഫിന്റെ സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. കോഴിക്കോട് സ്വദേശികളായ റിഫാൻ, മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായത്. ബെം​ഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലാണ് ഇത്രയധികം ലഹരിമരുന്നുമായി ഇവർ കോഴിക്കോട്ടെത്തിയത്. രാവിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായിരുന്ന ഇവരെ ഡാൻസാഫ് സംഘം നിരീക്ഷിക്കുകയും കൈവശമുണ്ടായിരുന്ന വാട്ടർ ഹീറ്റർ പരിശോധിക്കുകയുമായിരുന്നു. ആർക്കും സംശയം തോന്നാത്ത രീതിയിൽ, പാക്ക് ചെയ്ത വാട്ടർ ഹീറ്ററിനുള്ളിൽ അതീവ രഹസ്യമായാണ് ലഹരിമരുന്ന് ഒളിപ്പിച...
ഹരിത ചട്ടം ലംഘനം; 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു

ഹരിത ചട്ടം ലംഘനം; 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു

KOZHIKODE, LOCAL NEWS
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രിന്റിങ് മെറ്റീരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഫ്ലക്സ് പിടികൂടിയത്. പിടിച്ചെടുത്ത ഫ്ലക്സുകൾ കോർപ്പറേഷന് കൈമാറുകയും ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകി പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി.കെ. സരിത്, ഒ. ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി.ആർ. രജനി, വി.കെ. സുബറാം എന്നിവരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു....
വഴിയരികിൽ കളഞ്ഞുകിട്ടിയ 5 പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി പ്ലസ് ടു വിദ്യാർത്ഥിനി മാതൃകയായി

വഴിയരികിൽ കളഞ്ഞുകിട്ടിയ 5 പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി പ്ലസ് ടു വിദ്യാർത്ഥിനി മാതൃകയായി

KOZHIKODE, LOCAL NEWS
കോഴിക്കോട്: ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണം വഴിയരികിൽ കളഞ്ഞുകിട്ടിയപ്പോൾ, അത് ഉടമയെ ഏൽപിച്ച് സത്യസന്ധതയുടെ മാതൃകയായിരിക്കുകയാണ് പ്ലസ് ടു വിദ്യാർത്ഥിനി. ദിവസങ്ങൾ നീണ്ട ആശങ്കയ്ക്ക് വിരാമമിട്ട് ആഭരണം തിരികെ ലഭിച്ച വയോധികയുടെ ആശ്വാസത്തിന് സാക്ഷ്യം വഹിച്ചു പയ്യോളി ടൗൺ. പയ്യോളി ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അമയയുടെ (17) സത്യസന്ധതയാണ് പെരുമാൾപുരം ചെറുകുറ്റി സ്വദേശിനി ഫൗസിയ (81) എന്ന വയോധികയുടെ ദുരിതത്തിന് അറുതി വരുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൗസിയയുടെ അഞ്ച് പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്‌സ് പേരാമ്പ്ര റോഡിലെ കേരള ബാങ്കിന് സമീപത്തുവെച്ച് നഷ്ടമായത്. വീട്ടിലെത്തിയ ശേഷമാണ് ബാഗിൽ പഴ്‌സില്ലെന്ന് ഫൗസിയയ്ക്ക് മനസ്സിലായത്. പിറ്റേന്ന് രാവിലെ തന്നെ അവർ ബസ് ജീവനക്കാരോടും വഴിയരികിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പയ്യോളി പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. സ്റ്റേഷനിലുണ്...
ഹോട്ടൽ മുറിയിൽ കത്തികാട്ടി ഭീഷണി; രണ്ട് പേർ പിടിയിൽ

ഹോട്ടൽ മുറിയിൽ കത്തികാട്ടി ഭീഷണി; രണ്ട് പേർ പിടിയിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട്: ഹോട്ടൽ മുറിയിൽ താമസിച്ചിരുന്ന കൊണ്ടോട്ടി സ്വദേശിയെ വാതിൽ തള്ളിത്തുറന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കോഴിക്കോട് നാദാപുരം സ്വദേശികളായ മുഹമ്മദ് ഇർഫായി, അഫ്‌സൽ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കവർച്ച നടന്നത് റെയിൽവേ സ്റ്റേഷന് സമീപം. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സാദിഖാണ് കവർച്ചയ്ക്ക് ഇരയായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള 'ഇന്റർനാഷണൽ' എന്ന ഹോട്ടലിൽ റൂമെടുത്താണ് സാദിഖ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം സാദിഖിന്റെ മുറിയിലേക്ക് നാലംഗ സംഘം വാതിൽ തള്ളിത്തുറന്ന് അതിക്രമിച്ചു കയറി. തുടർന്ന് കത്തി കാണിച്ച് വധഭീഷണി മുഴക്കിയ സംഘം ഇയാളുടെ കൈവശമുണ്ടായിരുന്ന 4000 രൂപ കൈക്കലാക്കി. കൂടാതെ, ഗൂഗിൾ പേ വഴി 13,000 രൂപ കൂടി ഇയാളെക്കൊണ്ട് അയപ്പിച്ചു. അതിനുശേഷം സാദിഖിന്റെ മൊബൈൽ ഫോൺ അടക്കം കൈക്കലാക്കിയാണ് സംഘം ഇവിടെ നിന്നും കടന്നുകളഞ്ഞത്...

MTN NEWS CHANNEL