Thursday, January 15News That Matters
Shadow

KONDOTTY

പുതു വർഷാഘോഷം: നിയമ ലംഘകർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

പുതു വർഷാഘോഷം: നിയമ ലംഘകർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

KONDOTTY
കൊണ്ടോട്ടി: പുതു വർഷാഘോഷത്തോടനുബന്ധിച്ച് റോഡപകടങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഇന്നലെ വിവിധയിടങ്ങളിൽ കർശന പരിശോധന നടത്തി. കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ പി. കെ. മുഹമ്മദ് ഷഫീഖ്, എ. കെ. മുസ്തഫ, കെ. സി. സൗരഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്.​ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാൻ സാധ്യതയുള്ള ദേശീയ-സംസ്ഥാന പാതകൾക്ക് പുറമെ കൊണ്ടോട്ടി, എടവണ്ണപാറ, അരീക്കോട്, മൊറയൂർ, എയർപോർട്ട് പരിസരം, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിരുന്നു. പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനങ്ങളെ പിടികൂടാൻ ആധുനിക ക്യാമറകളും സംഘം ഉപയോഗിച്ചു.​മദ്യപിച്ചുള്ള വാഹനയാത്ര, മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗത, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിംഗ്, സിഗ്നൽ ലംഘനം എന്നിവയ്‌ക്കെതിരെ കർശന നടപടിയെടുത്തു. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, അമിത ശബ്ദമുണ്ടാക്ക...
കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിൽ കാണാതായി

കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിൽ കാണാതായി

KONDOTTY
കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിൽ നിന്നും 11-12-2025 രാവിലെ 11:40-ന് Rozario (റൊസാരിയോ) എന്ന സ്വകാര്യ ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര തിരിച്ച പെൺകുട്ടിയെ കാണാതായി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0483-2712041 (കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ), 9895378179 എന്നീ നമ്പറുകളിലോ അറിയിക്കുക....
വിജയാഘോഷം ദുരന്തമായി; പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

വിജയാഘോഷം ദുരന്തമായി; പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

KONDOTTY
കൊണ്ടോട്ടി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പെരിയമ്പലത്ത് വൈകിട്ട് 6.45-ഓടെയാണ് നാടിനെ നടുക്കിയ സംഭവം. ഇലക്ഷന്‍ വിജയാഹ്ലാദത്തിനിടെ സ്‌കൂട്ടറിന് മുന്നില്‍ വെച്ച പടക്കം മറ്റുള്ളവർക്ക് വിതരണം ചെയ്യുകയായിരുന്നു ഇര്‍ഷാദ്. ഇർഷാദ് പടക്കം വിതരണം ചെയ്യുന്നതിനിടെ സമീപത്ത് പൊട്ടിച്ച പടക്കത്തില്‍ നിന്നുള്ള തീപ്പൊരി ഇദ്ദേഹത്തിന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന പടക്കക്കെട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നിമിഷ നേരം കൊണ്ട് സ്കൂട്ടറിലുണ്ടായിരുന്ന പടക്കങ്ങൾ ഒന്നാകെ വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്....
ഒളിവില്‍ പോയ എല്‍പി സ്കൂള്‍ മുൻ ഹെഡ്മാസ്റ്റര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഒളിവില്‍ പോയ എല്‍പി സ്കൂള്‍ മുൻ ഹെഡ്മാസ്റ്റര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

KONDOTTY
കോണ്ടോട്ടി: പോക്സോ കേസില്‍ എല്‍പി സ്കൂള്‍ മുൻ ഹെഡ്മാസ്റ്റർക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്ബ് അബൂബക്കർ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സ്കൂള്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയാണ് അബൂബക്കർ സിദ്ദീഖ്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലുക്ക്‌ഔട്ട് നോട്ടീസും പുറത്തിറക്കിയത്.സംഭവം പുറത്തു പറഞ്ഞാല്‍ പിതാവിനെ കൊല്ലുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെ‍ടുത്തിയിരുന്നു. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ കഴിയാത്തതിനാലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സമാന കേസില്‍ നേരത്തേയും അബൂബക്കര്‍ സിദ്ദീഖിനെതിരെ പരാതി ഉയര്‍ന്നിരുന്നെങ്കിലും മാപ്പ് പറഞ്ഞതോടെ രക്ഷിതാക്കള്‍ പരാതി പിൻവലിക്കുകയായിരുന്നു....
കൊണ്ടോട്ടി മുനിസിപ്പാലിറ്റി താഴെ കോട്ടാശ്ശേരി കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു

കൊണ്ടോട്ടി മുനിസിപ്പാലിറ്റി താഴെ കോട്ടാശ്ശേരി കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു

KONDOTTY
പട്ടികജാതി വികസന വകുപ്പ് കൊണ്ടോട്ടി മുനിസിപ്പാലിറ്റി 37 ലക്ഷം രൂപ ചിലവയിച്ച് നിർമിച്ച താഴെ കോട്ടാശ്ശേരി കുടിവെള്ള പദ്ധതി കൊണ്ടോട്ടി നിയോജക മണ്ഡലം എം എൽ എ TV ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഷറഫ് മടാൻ അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ സബിത സ്വാഗതം പറഞ്ഞു. സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാന്മാരായ മൊയ്തീൻ അലി, ഫിറോസ് കെ. പി, കുടിവെള്ള കമ്മിറ്റി ചെയർമാൻ മനോജ്‌കുമാർ വി, കൊണ്ടോട്ടി SCDO വി. കെ. മുനീർ റഹ്മാൻ, കുടിവെള്ള കമ്മിറ്റി കൺവീനവർ വിജയൻ സി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ മരക്കാർ ഹാജി, ബാലൻ എന്നിവർ സംസാരിച്ചു....

MTN NEWS CHANNEL