പട്ടികജാതി വികസന വകുപ്പ് കൊണ്ടോട്ടി മുനിസിപ്പാലിറ്റി 37 ലക്ഷം രൂപ ചിലവയിച്ച് നിർമിച്ച താഴെ കോട്ടാശ്ശേരി കുടിവെള്ള പദ്ധതി കൊണ്ടോട്ടി നിയോജക മണ്ഡലം എം എൽ എ TV ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഷറഫ് മടാൻ അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ സബിത സ്വാഗതം പറഞ്ഞു. സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാന്മാരായ മൊയ്തീൻ അലി, ഫിറോസ് കെ. പി, കുടിവെള്ള കമ്മിറ്റി ചെയർമാൻ മനോജ്‌കുമാർ വി, കൊണ്ടോട്ടി SCDO വി. കെ. മുനീർ റഹ്മാൻ, കുടിവെള്ള കമ്മിറ്റി കൺവീനവർ വിജയൻ സി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ മരക്കാർ ഹാജി, ബാലൻ എന്നിവർ സംസാരിച്ചു.

