
കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തി,ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കും: മന്ത്രി വി. അബ്ദുറഹ്മാൻ
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് യാത്രയാകുന്ന മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിലൊന്നായ കണ്ണൂർ വിമാനത്താവളത്തിന് സമീപം സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് നിർമ്മിക്കുമെന്ന് ബഹു. കായികം, വഖഫ്, ഹജ്ജ് തീർഥാടനം, ന്യൂനപക്ഷ ക്ഷേമം വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. പുതിയ ഹജ്ജ് ഹൗസ് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്യുന്നതെന്നും ബഹു. മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. മട്ടന്നൂരിൽ എയർപോർട്ട് കോമ്പൗണ്ടിൽ കിൻഫ്രയുടെ ഭൂമിയിൽ ഹജ്ജ് ഹൗസ് നിർമിക്കാനാണ് തീരുമാനം. ഹജ്ജ് ഹൗസിനായി കണ്ടത്തിയ ഭൂമി ഹജ്ജ് കമ്മിറ്റി ചെയർമാൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, മറ്റു ജന പ്രതിനിധകൾ എന്നിവരോടൊപ്പം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭൂമി കൈമാറ്റത്തിനായി വ്യവസായ വകുപ്പു മന്ത്രിയുമായി ചർച്ച നടത്തി ഭൂമി വിട്ടുത്തരാൻ തീരുമാനമായിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. 10 കോടി രൂപയാണ് ഏകദേശ നിർമാ...