
ഏത് സേവനവും എവിടെ നിന്നും ലഭ്യമാകും; പുതിയ സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: സേവനങ്ങൾക്കായി എവിടെ നിന്നും പൊതുജനത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്ന സംവിധാനത്തിലേക്ക് മാറാനൊരുരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹന രജിസ്ട്രേഷനുള്‍പ്പെടെ ഈ രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ജനം പരമാവധി ഓഫീസിലേക്ക് വരുന്നത് കുറക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. എംവിഡി ഓഫീസിലേക്ക് ഫോണ്‍ വിളിക്കാന്‍ വരെ സമയക്രമം നിശ്ചയിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മേല്‍വിലാസമുള്ളവര്‍ക്ക് സംസ്ഥാനത്ത് എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവിനെ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹന രജിസ...